നവരാത്രി ആഘോഷങ്ങൾ കഴിഞ്ഞു. ഇനി കാത്തിരിപ്പ് മുഴുവൻ ദീപാവലിക്കാണ്. നാടും നഗരവും ഒരുപോലെ നിറങ്ങളിൽ ആറാടുന്ന ദിവസം. വിളക്കുകൾ തെളിയിച്ചും അലങ്കരിച്ചും എല്ലായിടവും ഒരുപോലെ ഉത്സവ ലഹരിയിലാവും. ബെംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഇപ്പോഴെ തന്നെ ദീപാവലിയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചിരാതുകളും അലങ്കാരങ്ങളും ഒക്കെ വിൽക്കുന്ന കടകളും സജീവമാവുകയാണ്.
ദീപാവലി ആഘോഷിക്കുമ്പോൾ അതിനുള്ള ഒരുക്കങ്ങൾ കുറേയുണ്ട്. വെറുതേ കുറെ സാധനങ്ങൾ മേടിച്ചു പോരാതെ , ഒരുഗ്രൻ ഷോപ്പിങ്ങും കൂടി നടത്തിയാലോ.. അതിനുള്ള അവസരം ബാംഗ്ലൂരിൽ ഇതാ ഒരുങ്ങിക്കഴിഞ്ഞു. ബെംഗളൂരു നിവാസികളുടെ ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരുന്ന ബെംഗളൂരൂ ഉത്സവ് 2024 എന്ന ദീപാവലി ഷോപ്പിങ് കാര്‍ണിവലിന് കഴിഞ്ഞ ദിവസം തുടക്കമായി.

ദീപാവലി സീസണിൽ ബാംഗ്ലൂരിൽ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിങ് മേളകളിലൊന്നാണ് ബെംഗളൂരു ഉത്സവ്. ദീപാവലിക്ക് വീട്ടിലേക്ക് വേണ്ട സാധനങ്ങളും അലങ്കാര വസ്തുക്കളും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നല്കാനുള്ള സാധനങ്ങളും എല്ലാം തിരഞ്ഞ് പലയിടങ്ങളിലായി നടക്കുന്നതിന് പകരം എല്ലാം ഒറ്റ യാത്രയിൽ, ഒരു ഷോപ്പിങ്ങിൽ കിട്ടുക എന്നതാണ് ബെംഗളൂരു ഉത്സവ് നിങ്ങൾക്ക് തരുന്ന ഉറപ്പ്.
ഗ്രാൻഡ് ഫ്ലീ മാര്‍ക്കറ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ബെഗളൂരു ഉത്സവ് നിലവിൽ ബാംഗ്ലൂരിൽ ഈ അടുത്ത സമയത്ത് ഷോപ്പിങ് നടത്താൻ പറ്റിയ സ്ഥലമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ നിർമ്മിച്ച കരകൗശല വസ്തുക്കൾ ഇവിടെ കിട്ടും. രാജ്യത്തിന്‍റെ വൈവിധ്യ പൂർണ്ണമായ സംസ്കാരം കലകളിലൂടെ പരിചയപ്പെടാൻ പറ്റിയ അവസരം കൂടിയാണ് ഈ മേള.
വസ്ത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. 200 രൂപാ മുതൽ ദുപ്പട്ട, 350 രൂപാ മുതൽ കുര്‍ത്ത, ചെരിപ്പുകൾ 200 രൂപാ മുതൽ, നോട്ട് പാട് 100 രൂപാ മുതൽ, 400 രൂപാ മുതല് മനോഹരമായ ആഭരണങ്ങൾ, 250 രൂപാ മുതൽ പാത്രങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങള് ഇവിടെ ലഭിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങൾക്കും വീട്ടുകാർക്കും ആവശ്യമായതെല്ലാം ഇവിടെ കിട്ടും. ദീപാവലി സമ്മാനങ്ങൾ വാങ്ങാനും ഇവിടേക്ക് വരാം. കരകൗശല വസ്തുക്കളോ, വസ്ത്രങ്ങളോ സൗകര്യം പോലെ തിരഞ്ഞെടുക്കുകയും ചെയ്യാം.
ഒറ്റ ഷോപ്പിങ്ങിൽ എല്ലാം
ബാംഗ്ലൂർ ഉത്സവിൽ വന്നാൽ നിങ്ങളുടെ ദീപാവലി ഷോപ്പിങ് മുഴുവൻ ഒറ്റ യാത്രയിൽ, കുറഞ്ഞ സമയത്തിൽ തീർക്കാം. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാദുകൾ, ചെരിപ്പ്, ബുക്കുകൾ, കരകൗശല വസ്തുക്കൾ എന്നിങ്ങനെ ഇവിടെ എല്ലാം ലഭിക്കും.
ഒക്ടോബർ 11 മുതൽ 27 വരെ നീണ്ടു നിൽക്കുന്ന ബെഗളൂരു ഉത്സവ് കർണ്ണാടക ചിത്രകലാ പരിഷത്തിലാണ് നടക്കുന്നത്. 17 ദിവസം നീണ്ടു നില്‍ക്കുന്ന കാർണിവലിൽ കലാവസ്തുക്കൾ, കരകൗശല വസ്തുക്കൾ, കൈത്തറി ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങൾ എന്നിങ്ങനെ ദീപാവലി ആഘോഷിക്കാൻ വേണ്ടതെല്ലാം ലഭിക്കും. രാവിലെ 10.30 മുതൽ വൈകിട്ട് 7.30 വരെയാണ് ഇതിന്‍റെ സമയം. ഞായറാഴ്ചയും മേള ഉള്ളതിനാൽ അവധി ദിവസം എവിടെ ചെലവഴിക്കണം എന്നതിന് ഒരുത്തരം കൂടിയാണിത്. കർണാടക ചിത്രകലാ പരിഷത്ത്, കുമാര കൃപ റോഡ്, ശിവാനന്ദ സർക്കിളിന് സമീപം, ബെംഗളൂരു-01 എന്നതാണ് ലൊക്കേഷൻ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














