Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര; ഗോവ-ഗോകർണ്ണ- ജോഗ് വെള്ളച്ചാട്ടം ഒറ്റ പാക്കേജിൽ പോയി വരാം, അഞ്ച് ദിവസ യാത്രയ്ക്ക് ഒറ്റ ലീവ് മതി

ബാംഗ്ലൂർ യാത്ര; ഗോവ-ഗോകർണ്ണ- ജോഗ് വെള്ളച്ചാട്ടം ഒറ്റ പാക്കേജിൽ പോയി വരാം, അഞ്ച് ദിവസ യാത്രയ്ക്ക് ഒറ്റ ലീവ് മതി

ബെംഗളുരുവില്‍ നിന്ന് ഫ്രണ്ട്സ് ആണെങ്കിലും ഓഫീസ് ഗ്രൂപ്പ് ആണെങ്കിലും ഒക്കെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം വരുന്ന സ്ഥലങ്ങളിലൊന്ന് ഗോവയാണ്. എത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും ബാംഗ്ലൂരിൽ നിന്ന് ഗോവ ട്രിപ്പ് പോയി വരുന്നവർ കുറവാണ് എന്ന് മാത്രമല്ല, ആ യാത്ര മിക്കവാറും ചെന്നുനിൽക്കുക ചിക്കമഗളുരുവിലോ ഗോകർണ്ണയിലോ അല്ലെങ്കിൽ നന്ദി ഹിൽസിലോ ആയിരിക്കും!

എന്നാൽ ഇത്തവണ ഗോവ മാത്രമല്ല, ഗോകർണയും ഒപ്പം ജോഗ് വെള്ളച്ചാട്ടവും കൂടി കണ്ടുവരുന്ന ഒരു യാത്ര പ്ലാൻ ചെയ്താലോ.. നടക്കില്ല.. ഇതൊക്കെ പ്ലാൻ ചെയ്തുപോകാൻ മാത്രം സമയമില്ല എന്നു പറയുവാൻ വരട്ടെ! 5 ദിവസം അവധിയുണ്ടെങ്കിൽ ആർക്കും പോയി വരാൻ സാധിക്കുന്ന ഒരു പാക്കേജാണ് മലയാളം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്. ഒരു കാര്യം പറയുവാൻ വിട്ടുപോയി..
അഞ്ച് ദിവസത്തെ യാത്രയാണെങ്കിലും അവധി ഒരു ദിവസം എടുത്താൽ മതി.. വിശദമായി വായിക്കാം.

ബാംഗ്ലൂരിൽ ജീവിക്കുന്നവർ ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന ഇടങ്ങളായ ഗോവ, ഗോകർണ്ണ, ജോഗ് വെള്ളച്ചാട്ടം എന്നീ മൂന്നിടങ്ങൾ ഉൾപ്പെടുത്തി യാത്ര പാക്കേജ് ക്രമീകരിച്ചിരിക്കുന്നത് കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷനാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ- താമസവും ഭക്ഷണവും യാത്രയും ഉൾപ്പെടെ- പോയി വരാൻ സാധിക്കുന്ന ബീച്ച് ഹോളിഡേ പാക്കേജാണിത്.

നാല് രാത്രിയും അഞ്ച് പകലും നീണ്ട നില്ക്കുന്ന യാത്ര ബെംഗളുരു യശ്വന്തപൂരിലെ ബിഎംടിസി ബസ് സ്റ്റാന്‍ഡിൽ നിന്നാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പുറപ്പെടുന്ന യാത്ര പിറ്റേന്ന് പുലർച്ചെ 4.30 ഓടെ ഷിവമോഗ/ സാഗരയിൽ എത്തും. ഇവിടെ ഹോട്ടലിൽ നിന്ന് ഫ്രഷ് അപ്പായി നേരേ ജോഗ് വെള്ളച്ചാട്ടം കാണാൻ പോകും. 07.00 am - 08:30 വരെയാണ് ജോഗ് കാണുന്ന സയം. തുടർന്ന് അവിടുന്ന് പ്രഭാതഭക്ഷണം കഴിച്ച് തിരികെ മടങ്ങും. തുടർന്ന് ഗോകര്‍ണ്ണയിലേക്കാണ് യാത്ര.

രാവിലെ 11.30 ഓടെ ഗോകർണ്ണയിലെ മഹാബലേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്താം. ആത്മലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തുടർന്ന് അങ്കോളയിൽ നിന്ന് ഒന്നരയോടെ ഉച്ചഭക്ഷണം കഴിച്ച് വൈകിട്ടോടെ മാർഗോവയിലെ കോൾവാ ബീച്ച് കാണാനായി പോകും. അവിടുന്ന് ഇറങ്ങി വൈകിട്ട് ആറരയോടെ ഓൾഡ് ഗോവയിലേക്ക് പോകും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത്, രാത്രി താമസം ഓൾഡ് ഗോവയിൽ,

മൂന്നാം ദിവസം ശനിയാഴ്ച ഓൾഡ് ഗോവയില്‍ നിന്ന് പുറപ്പെട്ട് വാഗറ്റോർ ബീച്ച് കാണാനായി പോകുന്നു. തുടർന്ന് എട്ടു മണിയോടെ കാലൻഗുട്ടെ ബീച്ചിലെത്തി അവിടുന്ന് പ്രഭാതഭക്ഷണം കഴിച്ച് അഗൗഡ കോട്ട കാണാനും ഡോൾഫിനെ കാണാനുള്ള ബോട്ട് യാത്രയ്ക്കുമായി പോകും. പതിനൊന്നരയോടെ അഗോഡ കോട്ടയോട് വിടപറഞ്ഞ് കാലൻഗുട്ടെ ബീച്ചില്‍ ഉച്ചഭക്ഷണത്തിനായി പോകും. 12.00 pm - 05.00 മണി വരെ ഇവിടെ ചെലവഴിക്കും. അഞ്ച് മണി മുതൽ ഏഴ് മണി വരെ മാണ്ഡോവി നദിയിൽ റിവർ ക്രൂസ് ഉണ്ട്. തുടര്‍ന്ന് എട്ടുമണിയോടെ ഹോട്ടലിലേക്ക് മടങ്ങും.

നാലാം ദിവസം ഞായറാഴ്ച സൂര്യോദയം കാണാൻ ഡോണാപൗല ബീച്ചിലേക്ക് പോകും. തുടർന്ന് സെന്‍റ് സേവ്യർ ചര്‍ച്ച്, ശ്രീ മങ്കേശി ക്ഷേത്രം, ശ്രീ ശാന്തദുർഗ്ഗ ക്ഷേത്രം എന്നിവിടങ്ങൾ കാണും. തുടർന്ന് പോണ്ടയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മടക്ക യാത്ര ആരംഭിക്കും. അഞ്ചാം ദിവസം തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് ബെംഗളുരു യശ്വന്ത്പൂർ കെഎസ്ടിഡിസി ഹെഡ് ഓഫീസിൽ എത്തുന്നതോടെ യാത്ര സമാപിക്കും.

ബാംഗ്ലൂർ- ഗോവ-ഗോകർണ്ണ-ജോഗ് വെള്ളച്ചാട്ടം പാക്കേജ് നിരക്ക്

സന്ദർശിക്കുന്ന സ്ഥലങ്ങൾ കാണാനും അറിയാനും ആവശ്യത്തിന് സമയം നല്കന്ന പാക്കേജാണിത്. എസി ഡീലക്സ് ബസിലാണ് യാത്ര. ട്രിപ്പിൾ ഒക്യുപന‍സിയിൽ ഒരാൾക്ക് -7450/- രൂപയും ഡബിൾ ഒക്യുപന‍സിയിൽ ഒരാൾക്ക്7999 രൂപയും സിംഗിൾ റൂമിന് ഒരാൾക്ക് 10840/- രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- +91 80-4334 4334

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road trips goa gokarna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+