മഴക്കാലത്ത് തെക്കേ ഇന്ത്യയ്ക്ക് മറ്റൊരു മുഖമാണ്. നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മലമുകളിൽ നിന്നും കാടും പാറക്കെട്ടുകളും താണ്ടിയെത്തുന്ന വെള്ളച്ചാട്ടങ്ങളും മഞ്ഞുമൂടിയ കുന്നുകളും നിര്‍ത്താതെ പെയ്യുന്ന മഴയും ഒക്കെയായി ഒരു സ്വപ്നത്തിലെന്ന പോലെയാണ് മഴക്കാലങ്ങൾ. ഇങ്ങനെ മഴക്കാലത്തിന് മാത്രം സമ്മാനിക്കാന്‍ പറ്റുന്ന കാഴ്ചകൾ കാണാൻ ഒരു യാത്ര പോയാലോ...
ബെംഗളുരുവിൽ നിന്നും ഇത്തവണ കാറിലോ ട്രെയിനിലോ ഒന്നുമല്ല പോകുന്നത്. ബസിൽ ഒരു റോഡ് ട്രിപ്പ്. മഴക്കാലം ഇരട്ടി ഭംഗിയാക്കുന്ന റോഡുകളിലൂടെ ബെംഗളുരുവിൽ നിന്നൊരു യാത്ര. വെള്ളച്ചാട്ടങ്ങളും തടാകങ്ങളും മഞ്ഞിറങ്ങി വരുന്ന കുന്നുകളും മഴയും കാർമേഘങ്ങളും നിറഞ്ഞ ആകാശവും കണ്ടൊരു യാത്ര. ഇതാ മഴക്കാലത്ത് ബെംഗളുരുവിൽ നിന്ന് ബസിൽ പോകാന്‍ പറ്റിയ റൂട്ടുകൾ പരിചയപ്പെടാം.

ബെംഗളുരു- വയനാട് യാത്ര
മഴക്കാലത്ത് ബെംഗളുരുവിൽ നിന്നും ബസിൽ പോകാൻ പറ്റിയ സ്ഥലങ്ങളലൊന്നാണ് വയനാട്. തിരക്കും വേഗതയുമേറിയ ബെംഗളുരു- മൈസൂർ എക്സ്പ്രസ് വേ കഴിയുന്നതോടെ കാഴ്ചകളും ആരംഭിക്കുകയായി. വഴിയുടെ ഇരുവശവും നീണ്ടുകിടക്കുന്ന പാടങ്ങളും കൃഷിയും ആകാശത്ത് ഇരുണ്ടൂകൂടുന്ന മേഘങ്ങളും മഴയും ഒക്കെയായി ആസ്വദിക്കാൻ പറ്റിയ ഒരു യാത്രയാണിത്.
ഈ കാഴ്ചകളൊക്കെ ആസ്വദിക്കാനാകണമെങ്കിൽ പകൽ സമയത്ത് വേണം യാത്ര ചെയ്യാൻ. എങ്കിൽ മാത്രമേ കൃഷിയിടങ്ങളും കാടിനുള്ളിലൂടെയുള്ള യാത്രയും ഒക്കെ ആസ്വദിക്കാൻ സാധിക്കൂ. ബാംഗ്ലൂരിൽ നിന്നും വയനാട്ടിലേക്ക് 275 കിലോമീറ്റർ ആണ് ദൂരം. 5 മണിക്കൂർ 31 മിനിറ്റ് വേണ്ടിവരും എത്തിച്ചേരാൻ. താമസസൗകര്യങ്ങളും മറ്റും മുന്‍കൂട്ടി ബുക്ക് ചെയ്തു വരുന്നതായിരിക്കും നല്ലത്.
ബെംഗളുരു- ഹൈദരാബാദ് യാത്ര
സാംസ്കാരികപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള നഗരങ്ങളാണ് ബെംഗളുരുവും ഹൈദരാബാദും. അതുകൊണ്ടു തന്നെ മൺസൂണിലെ ഈ ബെംഗളുരു- ഹൈദരാബാദ് റോഡ്ട്രിപ്പ് ഏതു യാത്രാ പ്രേമികൾക്കും പരീക്ഷിക്കാവുന്ന ഒന്നാണ്. മനോഹരങ്ങളായ ഗ്രാമങ്ങളിലൂടെ, പച്ചപ്പും കുന്നുകളും കണ്ട് പശ്ചിമഘട്ടവും ഡെക്കാൻ പീഠഭൂമിയും ദർശിച്ചുള്ള യാത്ര ഒരു വ്യത്യസ്ത അനുഭവം നല്കും. നല്ല ബസ് സർവീസുകൾ ഈ റൂട്ടിൽ ഉള്ളതിനാൽ സുഖകരമായ യാത്ര ഉറപ്പാക്കാം.
ബെംഗളുരു-ഊട്ടി
ബെംഗളുരുവിൽ നിന്ന് ഊട്ടിയിലേക്ക് മഴക്കാലത്ത് ഒരു യാത്ര പോകുക എനന്ത് സാഹസികമാണ്. ഊട്ടിയിലെ അസ്ഥിരമായ കാലാവസ്ഥ പലപ്പോഴും പിന്നോട്ട് വലിക്കുമെങ്കിലും മഴക്കാലത്ത ഊട്ടിയുടെ സൗന്ദര്യം നിങ്ങളെ അവിടേക്ക് എത്തിക്കും. പച്ചപ്പു നിറഞ്ഞ വഴിയും കോടമഞ്ഞും ഗ്രാമങ്ങളും ഒക്കെ ഇവിടെ കാണാനും ആസ്വദിക്കുവാനും ഉണ്ട്. ബെംഗളുരുവിൽ നിന്ന് ഊട്ടിയിലേക്ക് 280 കിലോമീറ്ററാണ് ദൂരം.
ബെംഗളുരു- കൂർഗ് യാത്ര
ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗിലേക്ക് മഴക്കാലത്ത് ബസിൽ ഒരു യാ്ര പോലായോ.. കണ്ണിനു മുഴുവൻ വരുന്നാകുന്ന കാഴ്ചകൾ കണ്ട് ബസിന്റെ സൈഡ് സീറ്റിലിരുന്ന് പോകുന്നത് ഇത്തവണത്തെ മഴക്കാലത്ത് നിങ്ങൾക്ക് ചെയ്യാൻ പറ്റിയ ഒരു കാര്യമാണ്. തേയില തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കണ്ട്, മലകൾ കയറി, ഗ്രാമങ്ങളിലൂടെയുള്ള യാത്രയും ചെറിയ ട്രെക്കിങ്ങുകളും ഇതിന്‍റെ ആകർഷണമാണ്.
ബെംഗളുരു- മൈസൂർ യാത്ര
നീണ്ട യാത്രകൾക്കൊന്നും പ്ലാനില്ലെങ്കിൽ ബെംഗളുരുവിൽ നിന്ന് മൈസൂർ വരെ പോകാം. എക്സ്പ്രസ് വേയിലൂടെയുള്ള യാത്രയിൽ പ്രത്യേകിച്ച് കാഴ്ചകളൊന്നും താണാനില്ല. പകരം സർവീസ് റോഡ് വഴി പോയാൽ കർണ്ണാടകയുടെ ഗ്രാമീണ കാഴ്ചകൾ പരിചയപ്പെടാം. വേണമെങ്കിൽ ഇടയ്ക്ക് ഡീവിയേഷനെടുത്ത് ഇടവഴികളിലൂടെ ഗ്രാമങ്ങളിലേക്ക് കടക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














