ബാംഗ്ലൂരിൽ നിന്നുള്ള യാത്രകളിൽ ഏറ്റവും കൂടുതൽ അന്വേഷണം നടക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അയോധ്യ,. രാമജന്മഭൂമിയിലെ രാമക്ഷേത്രം കാണാനും മറ്റു ക്ഷേത്രങ്ങൾ സന്ദർശിച്ചു വരാനുമായാണ് കൂടുതലും ആളുകൾ അയോധ്യ തിരഞ്ഞെടുക്കുന്നത്. വിശ്വാസികളും തീര്‍ത്ഥാടകരും ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന യാത്രകളിലൊന്ന് ഉറപ്പായും അയോധ്യയിലേക്കുള്ളതാവും. അത്തരത്തിൽ ഒരു ബാംഗ്ലൂര്‍-അയോധ്യ യാത്ര നമുക്കും പ്ലാൻ ചെയ്താലോ
വെറും മൂന്ന് ദിവസത്തിൽ അയോധ്യയും ഇവിടുത്തെ ക്ഷേത്രങ്ങളും മാത്രമല്ല, വാരണാസിയും പ്രസിദ്ധമായ ഗംഗാ ആരതിയും ഉള്‍പ്പെടെയുള്ള കാഴ്ചകൾ കണ്ട് തിരികെ ബാംഗ്ലൂരിൽ എത്തുന്ന ഒരു യാത്രയാണ് ഇവിടെ പ്ലാൻ ചെയ്യുന്നത്. ഇതാ ബാംഗ്ലൂരിൽ നിന്നും എങ്ങനെ അയോധ്യയിലേക്ക് പോകാമെന്നും പ്ലാനിങ് എങ്ങനെയാകണമെന്നും നോക്കാം.

ബാംഗ്ലൂർ അയോധ്യ യാത്ര
ബെംഗളുരു- അയോധ്യ യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഉറപ്പാക്കേണ്ടത് അതിരാവിലെ ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്ന വാരണാസിയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റ് എടുക്കുക എന്നതാണ്. പീക്ക് സമയത്ത് 7000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്. മൂന്നു മണിക്കൂറിൽ താഴെയാണ് യാത്രാ സമയം. ഉച്ചയോടെ വാരണാസിയിൽ എത്തുമെന്ന് കണക്കാക്കി പോകാം.
വാരണാസിയിൽ വിമാനമിറങ്ങി ഒന്നു ഫ്രെഷ് ആയ ശേഷം അയോധ്യയിലേക്ക് ബസിൽ പോകാം. ശരാശരി നാലു മണിക്കൂറില്‍ താഴെ മാത്രമാണ് ബസ് യാത്രാ ദൈർഘ്യം. രാത്രിയോടെ അയോധ്യയിലേത്തിയാൽ താമസത്തിനായി ഒരു മുറി കണ്ടു പിടിക്കുകയാണ് അടുത്ത ടാസ്ക്. നിങ്ങളുടെ ബജറ്റിനനുസരിച്ചുള്ള റൂം കിട്ടിക്കഴിഞ്ഞാൽ ക്ഷീണം മാറി പിറ്റേന്നത്തെ യാത്രകളെ മനസ്സിൽ കണ്ട് സുഖമായി ഉറങ്ങാം.
രണ്ടാമത്തെ ദിവസം അയോധ്യയിലെ കാഴ്ചകൾ കണ്ടുവരാനുള്ള സമയമാണ്. ആദ്യം പ്രസിദ്ധമായ ഹനുമാൻ ഗർഹിയാണ് സന്ദർശിക്കേണ്ടത്. തുടർന്ന് അയോധ്യ രാമക്ഷേത്രം സന്ദർശിക്കാം. ദര്‍ശന സമയം രാവിലെ 7:00 മുതല്‍ 11:30 വരെയും തുടർന്ന് ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരെയും ആണ് രാവിലെ 6.30ന് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതിയും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയും ആരംഭിക്കും. ആരതി കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിനനുസരിച്ച് ദർശമ സമയം ക്രമീകരിക്കാം.
തുടർന്ന് അയോധ്യയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളായ കനക ഭവൻ, വാത്മികി മഹർഷി ആശ്രമം, ദശരഥ മഹൽ, സരയൂ നദി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം. രണ്ടാം ദിവസം രാത്രി വാരണാസിയിലേക്ക് മടങ്ങുന്ന വിധത്തിലാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. അതിനു മുൻപായി ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ളവ നിങ്ങൾക്ക് സന്ദർശിക്കാം.
Good Read:
രാത്രിയോടെ അയോധ്യയിൽ നിന്നും വാരണാസിക്ക് ബസ് കയറും. അതിരാവിലെ വാരണസിയിൽ എത്തി ഇവിടുക്കെ പ്രഭാതത്തിന് സാക്ഷ്യം വഹിക്കുന് വിധത്തിലാണ് ക്രമീകരണം. കാശി മഹാദേവ ക്ഷേത്രം, അന്നപൂർണേശ്വരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും
ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയും മിസ് ചെയ്യരുത്. രാജേന്ദ്ര പ്രസാദ് ഘട്ട് അല്ലെങ്കില്‍ ദശാശ്വമേധ ഘട്ടിൽ നിന്ന് ബോട്ട് സവാരി ആരംഭിച്ച് ഹരിശ്ചന്ദ്ര ഘട്ട് വരെ പോയി മണികർണിക ഘട്ട് സന്ദർശിച്ച് തിരികെ ദശശ്വമേധ് ഘട്ടിൽ അല്ലെങ്കില്‍ രാജേന്ദ്ര പ്രസാദ് ഘട്ടിൽ യാത്ര അവസാനിപ്പിക്കുന്ന വിധത്തിൽ പാക്കേജ് ലഭ്യമാണ്.
വൈകിട്ട് ഗംഗാ ആരതി കൂടി കണ്ട ശേഷമേ തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങാവൂ. അതിനനുസരിച്ച് വേണം വാരണാസി-ബാംഗ്ലൂർ വിമാന ടിക്കറ്റ് എടുക്കുവാൻ. രാത്രി പുറപ്പെട്ടാൽ പിറ്റേന്ന് പുലര്‍ച്ചയോടെ ബാംഗ്ലൂരിൽ എത്താം. വാരണാസിയിൽ നിന്നും കയറുന്നതിന് മുൻപ് ഇവിടുത്തെ പ്രാദേശിക രുചികൾ പരീക്ഷിക്കാനും മറക്കരുത്.
തണുപ്പേറിയ കാലാവസ്ഥയാണ് അയോധ്യയിലും വാരണാസിയിലുമെന്നതിനാൽ ഷോൾ, ജാക്കറ്റ് , ഷൂ, ഗ്ലൗസ് തുടങ്ങിയവ എടുക്കാൻ മറക്കരുത്. രാമക്ഷേത്രത്തിലെ ആരതിയില് പങ്കെടുക്കുന്നുണ്ടെങ്കിൽഅിന് മുൻകൂർ ബുക്കിങ് ആവശ്യമാണ്.
ബാംഗ്ലൂർ-അയോധ്യ യാത്രാ ചിലവ്
ബാംഗ്ലൂർ-വാരണാസി-ബാംഗ്ലൂര്‍ വിമാനടിക്കറ്റ് - 12,000- 14000
വാരണാസി-അയോധ്യ ബസ് ടിക്കറ്റ്- 350 രൂപ
അയോധ്യ ഡോർമിറ്ററി താമസം- 350 രൂപ
അയോധ്യ-വാരണാസി ബസ് ടിക്കറ്റ്- 350 രൂപ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













