വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ വേർഷൻ: രാജ്യത്തിനുള്ളിലെ ട്രെയിൻ യാത്രകളുടെ ഗതി തന്നെ മാറ്റിയാണ് വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിച്ചത്. പ്രധാന നഗരങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഹിറ്റ് ആയതും വളരെ പെട്ടന്നായിരുന്നു. പിന്നീട് അമൃത് ഭാരത് എക്സ്പ്രസ് വന്നു. ഇപ്പോഴിതാ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനുള്ള കാത്തിരിപ്പിലാണ് ട്രെയിൻ യാത്രക്കാർ. കാത്തിരിക്കുന്നവർക്ക് ആവേശം നല്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേ ഈ മാർച്ച് മാസത്തിൽ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല, ആദ്യ ഘട്ടത്തിൽ പത്ത് സെറ്റ് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവെയുടെ പദ്ധതി. പുറത്തുവന്ന വിവരങ്ങളനുസരിച്ച് രാജധാനി ട്രെയിനുകളേക്കാൾ വേഗത്തിലാവും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് നടത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഡൽഹി-മുംബൈ, ഡൽഹി-പാട്ന, ഡൽഹി-ഹൗറ തുടങ്ങിയ തിരഞ്ഞെടുത്ത ട്രങ്ക് റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ രാത്രികാലങ്ങളിൽ സർവീസ് നടത്തുമെന്നാണ് ആദ്യ വിവരം. കൂടാതെ ഇതിന്‍റെ പരീക്ഷണ ഓട്ടം ഏപ്രിലിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ ഏപ്രിൽ രണ്ടാം വാരത്തോടെ ആദ്യ സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് സമ്പൂർണ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീർഘദൂര രാത്രികാല യാത്രകൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നവയണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. മെച്ചപ്പെട്ട കാര്യക്ഷമതയും കുറഞ്ഞ യാത്രാ സമയവും ഉറപ്പു തരുന്ന ഈ സ്ലീപ്പർ ട്രെയിനുകൾ
വേഗതയിൽ രാജധാനി എക്സ്പ്രസ് ട്രെയിനുകളെ മറികടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കുവാൻ ഈ ട്രെയിൻ സഹായിക്കും.
നോൺ എസി, എസി കോച്ചുകളുള്ള സ്ലീപ്പിങ് ബെർത്ത് ആണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. 16 മുതൽ 20 കോച്ചുകൾ വരെ ഒരു അൾട്രാ മോഡേൺ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ കാണും. . 850 ബെർത്തുകൾ ഉൾകൊള്ളുമെന്നം അതിലൊന്ന് , 1എസി ടയർ കോച്ചുകൾ ആദ്യ സെറ്റ് ട്രെയിനിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
മറ്റേതു ട്രെയിനിനേക്കാളും ഏറ്റവും വേഗത്തിൽ യാത്രാ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ പ്രാപ്തിയുള്ളവയാണ് ഈ സ്ലീപ്പർ ട്രെയിനുകൾ. ഐസിഎഫിൽ (ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ രൂപകൽപന ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ ഐസിഎഫും ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎൽ) ഉം ചേർന്നാണ് നിർമ്മിക്കുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ പുതിയ സ്ലീപ്പർ യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്.
ഈ ട്രെയിനിൻറെ സമയം കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും. ഓഫീസ് സമയത്തിന് ശേഷം ആളുകൾക്ക് ട്രെയിനിൽ കയറാൻ സൗകര്യപ്രദമായ ഒരു സമയം ഞങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞതായി നേരത്തെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













