Search
  • Follow NativePlanet
Share
» »സമയം മാത്രമല്ല, ബാംഗ്ലൂർ വാച്ച് മ്യൂസിയത്തിലെ കാഴ്ചകൾ വേറെ ലെവലാണ്!

സമയം മാത്രമല്ല, ബാംഗ്ലൂർ വാച്ച് മ്യൂസിയത്തിലെ കാഴ്ചകൾ വേറെ ലെവലാണ്!

വാച്ചുകളുടെ കഥ രസകരമാണ്. പോക്കറ്റിൽ സൂക്ഷിക്കാവുന്ന വാച്ചില്‍ തുടങ്ങിയ ചരിത്രം കീ കൊടുക്കുന്ന വാച്ചും കൈയ്യിൽ കെട്ടി സമയം നോക്കാവുന്ന വാച്ചും കടന്ന് ഇപ്പോൾ ഹൃദയമിടുപ്പും രക്തത്തിലെ ഓക്സിജന്‍റെയും ഗ്ലൂകോസിന്‍റെയും അളവ് വരെ കണ്ടെത്താന്‍ കഴിയുന്ന ഒരുപകരണമായി മാറിക്കഴിഞ്ഞു. എങ്കിൽ ഈ വാച്ചുകളുടെ കഥ നേരിട്ടറിഞ്ഞാലോ...

എഴുപതുകളിലെയും എൺപതുകളിലെയം തരംഗമായിരുന്ന, കയ്യിലെ ഏറ്റവും വലിയ ആഢംബരമായിരുന്ന വാച്ചുകളെക്കുറിച്ച് ഈ തലമുറയ്ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല. മിഡിൽ ക്ലാസ് ആളുകൾളുടെ ജീവിതത്തിലേക്ക് ആഢംബരത്തിന്‍റെ ചെറിയൊരു അധ്യായം കൂട്ടിച്ചേർത്ത എച്ച്എംടി വാച്ചുകളുടെ കഥയില്ലാതെ ഒരു ചരിത്രമില്ല.

HMT Watch Museum in Jalahalli

വാച്ച് പ്രേമികളെയും ചരിത്രം ഇഷ്ടപ്പെടുന്നവരെയും മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരിടമാണ് ബാംഗ്ലൂരിലെ എച്ച് എം ടി വാച്ച് മ്യൂസിയം. ജാലഹള്ളിയിൽ സ്ഥിതി ചെയ്യുന്ന എച്ച്എംടി ഹെറിറ്റേജ് സെന്‍റർ ആൻഡ് മ്യൂസിയം വാച്ചുകളുടെ ഇതുവരെ കാണാത്ത ഒരു ലോകത്തേയ്ക്കാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്.

ബാംഗ്ലൂർ വാച്ച് മ്യൂസിയം, ജാലഹള്ളി

വാച്ചുകളുടെ ചരിത്രം പറ‍ഞ്ഞാണ് എച്ച്എംടി വാച്ച് മ്യൂസിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. എച്ച്എംടിയുടെ വിവിധ ഫാക്ടറികളെക്കുറിച്ചും അവിടെ നിർമ്മിച്ചിരുന്ന പ്രധാന വാച്ചുകളെക്കുറിച്ചും മനസ്സിലാക്കി വേണം തുടർന്നുള്ള മുറികളിലേക്ക് കടക്കുവാൻ. 1961 ൽ ബാംഗ്ലൂരിൽ നിർമ്മിച്ച എച്ച്എംടി വാച്ചും ഇവിടെ കാണാം.

എച്ച്എംടി വാച്ചുകളുടെ ഉള്ളിലെന്താണ്, എന്തൊക്കെയാണ് ഇതിലെ ഘടകങ്ങൾ എന്നു പറയുന്ന കാഴ്ചയാണ് അടുത്തത്. നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത ചെറിയ കാഴ്തകൾ കാണാൻ മൈക്രോസ്കോപ്പും മാഗ്നിഫൈയിങ് ഗ്ലാസുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വാച്ചുകളുടെ ഡയലിൽ ഈ കാലത്ത് വന്ന മാറ്റങ്ങളെല്ലാം ഇവടെ പ്രദർശിപ്പിച്ചിരിക്കുന്നു.

1960 കളിലെ ഒരു നാണയത്തിന്‍റെ വലുപ്പമുള്ള ഡയൽ മുതൽ 21-ാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ മൾട്ടി ഫങ്ഷൻ ചെയ്യുന്ന ക്രോണോഗ്രാഫിക് ഡയലുകൾ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ, വാച്ച് നിർമ്മാണത്തിനു വേണ്ടി വരുന്ന ഉപകരണങ്ങൾ ഒന്നു പോലും വിടാതെ ഇവിടെ സന്ദർശകർക്ക് കാണാനായി പ്രദർശിപ്പിച്ചിട്ടുണ്ട്.

കൂടാതെ, ഇന്ന് ഒട്ടും പ്രാധാന്യം തോന്നുകയില്ലെങ്കിൽപ്പോലും ഫാക്ടറികളിൽ സാധാരണമായ ഒരു ഹാജർ പഞ്ചിംഗ് മെഷീൻ മുതൽ ഹെവി ട്രാക്ടർ എഞ്ചിനുകൾ, 1886 മുതൽ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പ്രിൻ്റിംഗ് പ്രസ്സ് വരെയുള്ള മെഷീനുകളും ഇവിടെ എച്ചഎംടി വാച്ച് മ്യൂസിയത്തിൽ കാണാം.

എച്ച്എംടി നിലനിന്നിരുന്ന സമയത്ത് നിർമ്മിച്ച പ്രധാന വാച്ചുകളുടെയെല്ലാം ശേഖരം ഇവിടെ കാണാൻ സാധിക്കും. ക്ലാസിക് ജനത മോഡൽ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്. കൂടാതെ, യലിൻ്റെ മധ്യത്തിൽ 1 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റ് പതിച്ച വാച്ച്, രത്നങ്ങൾ പതിച്ച വാച്ചുകൾ, ബ്രെയിൽ ലിപിയിൽ വേർപെടുത്താവുന്ന ഡിസ്പ്ലേകളുള്ള വാച്ച് എന്നിങ്ങനെ എച്ച്എംടിയെ ചരിത്രം അടയാളപ്പെടുത്തിയ വാച്ച് മോഡലുകളും ഇവിടെ കാണാം. 2016 വരെയായിരുന്നു എച്ച്എംടിയുടെ കാലം. 016-ഓടെ, സാമ്പത്തിക നഷ്ടം നേരിട്ടതിനാൽ എച്ച്എംടി വാച്ചുകൾ നിർമ്മിക്കുന്നത് നിർത്തി.

ബാംഗ്ലൂർ വാച്ച് മ്യൂസിയം പ്രവേശനം

ഏകദേശം ഒരു മണിക്കൂർ മുതല്‍ രണ്ട് മണിക്കൂർ വരെ സമയമാണ് രണ്ട് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മ്യൂസിയം കണ്ടുതീർക്കാനായി വേണ്ടത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10:30 മുതൽ വൈകിട്ട് 6:30 വരെയാണ് പ്രവർത്തന സമയം. 30 രൂപയാണ് പ്രവേശന ഫീസ്.

ബാംഗ്ലൂർ വാച്ച് മ്യൂസിയത്തിൽ എത്തിച്ചേരാൻ

നോർത്ത് ബാംഗ്ലൂരിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഗോരഗുണ്ടേൽപായ മെട്രോ സ്റ്റേഷനിൽ നിന്ന് (ഗ്രീൻ ലൈൻ) 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ മ്യൂസിയത്തിലെത്താ. ബിഇഎൽ സർക്കിളിൽ നിന്ന് 15 മിനിറ്റ് നടക്കണം. മ്യൂസിയത്തിൽ നിന്ന് 20 മിനിറ്റ് ഡ്രൈവ് ചെയ്താൽ യശ്വന്ത്പൂർ സബ് അർബൻ റെയിൽവേ സ്റ്റേഷനിലെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+