Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്രയ്ക്ക് വെറും 7 മണിക്കൂർ, കാഞ്ഞങ്ങാട് - കാണിയൂർ റെയിൽ പാത വരണം, കാരണമിത്

ബെംഗളൂരു യാത്രയ്ക്ക് വെറും 7 മണിക്കൂർ, കാഞ്ഞങ്ങാട് - കാണിയൂർ റെയിൽ പാത വരണം, കാരണമിത്

കാഞ്ഞങ്ങാട് നിന്ന് വിദ്യാഭ്യാസം, ജോലി, ബിസിനസ് എന്നിങ്ങനെ പലവിധ ആവശ്യങ്ങൾക്കായി ബെംഗളൂരുവിനെ ആശ്രയിക്കുന്നവർ ഇവിടെ മിക്ക വീടുകളിലും കാണും. സ്ഥിരം പോകുന്നവരും അവധിക്കുമാത്രം വന്നു പോകുന്നവരും ആണെങ്കിലും യാത്ര എപ്പോഴും ഒരു പ്രശ്നം തന്നെയാണ്. ആവശ്യത്തിന് സർവീസുകളില്ലാത്തത് മാത്രമല്ല, നീണ്ടയാത്രയും ഒരു കാരണം തന്നെയാണ്.

ഇപ്പോഴിതാ, നീണ്ട ചർച്ചകൾക്കു ശേഷം വീണ്ടും കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽവേ ലൈൻ വാര്‍ത്തകളിൽ വന്നിരിക്കുകയാണ്. കേരളത്തിനും കർണ്ണാടകക്കാർക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പദ്ധതി കാഞ്ഞങ്ങാട് നിന്ന് തുടങ്ങി പാണത്തൂർ വഴി കർണാടകയിലെ കാണിയൂരിലെത്തുന്ന വിധത്തിലാണ്.

Bangalore Travel Kanhangad- Kaniyur Rail Project To Save 200 KM

നിലവിൽ കാഞ്ഞങ്ങാട് നിന്ന്

മംഗലാപുരം വഴി ബാംഗ്ലൂരിലേക്ക് 13 മണിക്കൂറാണ് യാത്ര വേണ്ടത്. കാഞ്ഞങ്ങാട് - പാണത്തൂർ -കണിയൂർ റെയിൽപാത യാഥാര്‍ത്ഥ്യമായാൽ നിലവിലെ സമയത്തിൽ നിന്നും വെറും പകുതി മാത്രമേ വേണ്ടിവരികയുള്ളൂ. അതായത്. 13 മണിക്കൂർ യാത്ര 7 മണിക്കൂറായി ചുരുങ്ങും. കൂടാതെ, ഏകദേശം 200 കിലോമീറ്റർ ദൂരം ഒഴിവാക്കുകയും ചെയ്യാം.

രണ്ട് റീച്ചുകളിലായാണ് ഈ റെയില്‍പാത നിർമ്മിക്കേണ്ടത് . 91.50 കിലോമീറ്റർ ദൈർഘ്യമാണ് ഇതിനുള്ളത്.
കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ, സുള്ള്യ , ഹാസൻ, ശ്രാവണബെൽഗോള വഴി ബാംഗ്ലൂരിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിൽ കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് 41 കിലോമീറ്റർ റീച്ചും കർണ്ണാടകയുടെ ഭാഗത്ത് നിന്ന് കാണിയൂരിലേക്കുള്ള രണ്ടാം റീച്ച് 49 കിലോമീറ്റർ ദൂരവും ആണ്. ഇതിൽ ബേഡഡുക്ക, ആലട്ടി, ജൽസൂർ, സുള്ള്യ എന്നീ സ്ഥലങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. തുടർന്ന് കാണിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് നിലവിലുള്ള പാത വഴി എത്തിച്ചേരാം.

കാഞ്ഞങ്ങാട്- കാണിയൂർ പാത നേട്ടങ്ങൾ

സമയലാഭമാണ് ഈ കാഞ്ഞങ്ങാട്- കാണിയൂർ പാതയുടെ പ്രധാന നേട്ടമായി എടുത്തു കാണിക്കുന്നത്. ഈ പാത യാത്രക്കാർക്ക് മാത്രമല്ല, ബിസിനസ് , വാണിജ്യ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്. ബാംഗ്ലൂർ യാത്ര മാത്രമല്ല, വിനോദസഞ്ചാരത്തിനും പുതിയ സാധ്യതകൾ ഈ വഴി തുറക്കും.

ടൂറിസം

വിനോദസഞ്ചാര രംഗത്ത് ഏറെ മാറ്റങ്ങളും വളര്‍ച്ചയും കൊണ്ടുവരുവാൻ സാധിക്കുന്നതാണ് നിർദ്ദിഷ്ട . കാഞ്ഞങ്ങാട് - പാണത്തൂർ -കണിയൂർ റെയിൽപാത. കേരളത്തിൽ നിന്നുള്ളവർക്ക് തലക്കാവേരി, സുബ്രഹ്മണ്യം, മൂകാംബിക ക്ഷേത്രങ്ങളിലേക്കും മടിക്കേരി, കൊല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ കൂടുതൽ എളുപ്പമുള്ളതാകും.

കർണ്ണാടകയിൽ നിന്ന് വരുന്നവർക്ക് കൊട്ടിയൂർ, ഗുരുവായൂർ, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും റാണിപുരം, ബേക്കൽ കോട്ട, പൈതൽ മല, കണ്ണൂർ, പാലക്കയം തട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കും കോഴിക്കോട് ജില്ലയിലേക്കും മറ്റു ഭാഗങ്ങളിലേക്കും ഉള്ള യാത്രകൾ കൂടുതൽ എളുപ്പമുള്ളതാക്കും.

കൂടാതെ, ഹൈദരാബാദ്, ബെംഗളൂരു, കണ്ണൂർ - കോഴിക്കോട്,കൊച്ചി , തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചൽ വിനോദസഞ്ചാരരത്തെ മറ്റൊരു നിലയിലേക്ക് മാറ്റിയെടുക്കുവാനും സാധിക്കും.

2014 - 15 വർഷത്തിലാണ് കാഞ്ഞങ്ങാട് - കാണിയൂർ പാതയുടെ സർവേയ്ക്ക് റെയിൽവേ അനുമതി നൽകിയത്. എന്നാൽ അതിനു ശേഷം കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല, പിന്നീട് 2018 ൽ ദക്ഷിണ റെയിൽവേ പുതിയ പാത പ്രായോഗികമാണെന്നുള്ള കണ്ടെത്തൽ നടത്തിയിരുന്നു. റെയില്‌വേ ബോര്‍ഡിന്‍റെ പരിഗണനയിൽ ഇതുണ്ടെങ്കിലും ഒരു തീരുമാനത്തിൽ എത്താത്തയാരുന്നു പ്രശ്നം. 41 കിലോമീറ്ററുള്ള കേരളത്തിലെ കാഞ്ഞങ്ങാട്- പാണത്തൂർ പദ്ധതിക്ക് കേരളം നേരേ തന്നെ അനുമതി നല്കിയിരുന്നു.

നേരത്തെ, കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്- കാണിയൂർ പാതയ്ക്ക് കർണാടകയുടെ സമ്മതപത്രം ലഭിക്കുന്നതിന് ഇടപെടൽ നടക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാറിന് നിവേദനം നൽകുകയും അനുകൂല മറുപടി ലഭിക്കുകയും ചെയ്തിരുന്നു,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+