പുണ്യനദിയായ ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കൽപ്പടവുകൾ, അതിപുരാതനമായ ക്ഷേത്രങ്ങൾ.. വിശ്വാസങ്ങൾക്ക് പ്രാധാന്യം നല്കി ജീവിക്കുന്നവരുടെ വാരണാസി, ഹൈന്ദവ വിശ്വാസങ്ങളുടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്ന അയോധ്യ, ശ്രീബുദ്ധന് ബോധോധയം ലഭിച്ച ഇടത്തെ മഹാബോധി ക്ഷേത്രം.. ഭാരതത്തെ അറിഞ്ഞുള്ള യാത്രയിൽ ഒരു കാരണവശാലും ഒഴിവാക്കുവാൻ പാടില്ലാത്ത ഇടങ്ങൾ. ഏതൊരു ഭാരതീയനും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഇവിടേക്ക് ഒരു യാത്ര പോയാലോ..
ഇങ്ങനെയൊരു വലിയ യാത്രയെക്കുറിച്ച് ആലോചന വരുമ്പോൾ തന്നെ ചിന്തിക്കുക ചെലവ് ആണ്. ഒരാഴ്ചയെങ്കിലും വേണ്ട യാത്രയില് മിനിമം സൗകര്യങ്ങൾ ഉയോഗിച്ചാൽ തന്നെ കുറഞ്ഞത് ഇരുപത്തിയയ്യായിരത്തിന് അടുത്ത് ചെലവാകും. എന്നാൽ വെറും 15,000രൂപാ ചെലവിൽ അയോധ്യ, ഗയ, പ്രയാഗ്രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വന്നാലോ.. നോക്കാം.

ഐ ആർ സി ടി സി കർണ്ണാടക സർക്കാരുമായി സഹകരിച്ച് നടത്തുന്ന കർണ്ണാടക ഭാരത് ഗൗരവ് കാശി ദർശൻ യാത്രയാണ് ഏറ്റവും കുറഞ്ഞ ചെലവിൽ വടക്കേ ഇന്ത്യയിലേക്ക് തീർത്ഥാടനം നടത്തുന്നത്. തേഡ് എസി ട്രെയിൻ യാത്രയും മൂന്നു നേരം ഭക്ഷണവും രാത്രിയില്‍ ഹോട്ടലിലെ താമസവും ഉൾപ്പെടെയുള്ള പാക്കേജാണിത്.
എട്ടു രാത്രിയും 9 പകലും നീണ്ടുനിൽക്കുന്ന യാത്ര ബാംഗ്ലൂരിൽ നിന്നാണ് ആരംഭിക്കുന്നത്. ബാംഗ്ലൂർ, തുംകൂർ, ബീരൂർ, ദാവൻഗെരെ, ഹാവേരി, ഹുബ്ലി, ഗദഗ്, ഹോസ്പേട്ട്, ബെല്ലാരി, റായ്ച്ചൂർ എന്നിവിടങ്ങളിൽ നിന്നു യാത്രയിൽ കയറാം. യാത്രയുടെ മൂന്നാമത്തെ ദിവസമാണ് ആദ്യ ലക്ഷ്യസ്ഥാനമായ ഗയയിൽ എത്തുന്നത്. ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം, ഗയയിലെ വിഷ്ണുപദ് ക്ഷേത്രം എന്നിടങ്ങൾ സന്ദർശിക്കും.

നാലാം ദിവസം രാവിലെ അയോധ്യയിൽ എത്തും. നന്ദി ഗ്രാം, രാം ജന്മഭൂമി, ഹനുമാൻ ഗര്‍ഹി, എന്നിവിടങ്ങളും ഒപ്പം സരയൂ ആരതിയും കണ്ട് അന്ന് രാത്രി അയോധ്യയിൽ നിന്ന് യാത്ര തുടരും. അഞ്ചാം ദിവസം രാവിലെ പ്രയാഗ്രാജിൽ എത്തും. ത്രിവേണി സംഗമം, ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളാണ് കാണുന്നത്. തുടർന്ന് യാത്ര തിരിച്ച് രാത്രിയോടെ വാരണാസിയിൽ എത്തും. ആറാം ദിവസം വാരണാസിയിലെ തുളസി മന്ദിർ,സങ്കട് മോചൻ ഹനുമാൻ മന്ദിർ, കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാ സ്നാനം എന്നിവയ്ക്കു ശേഷം വാരണാസിയിൽ തന്നെ രാത്രി ചെലവഴിക്കും.
ഏഴാം ദിവസം വാരണാസിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ളപോലെ സമയം ചെലവഴിച്ച് മടക്ക യാത്ര വൈകിട്ടോടെ ആരംഭിക്കും. ഒൻപതാം ദിവസം തുംകൂർ, ബീരൂർ, ദാവൻഗെരെ, ഹാവേരി, ഹുബ്ലി, ഗദഗ്, ഹോസ്പേട്ട്, ബെല്ലാരി, റായ്ച്ചൂർ എന്നീ സ്റ്റേഷനുകളിൽ നിങ്ങൾക്ക് ഇറങ്ങാം. അന്ന് വൈകിട്ടോടെ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നതോടെ നല്ല ഓർമ്മകളുമായി മടങ്ങാം.

22,500 രൂപയാണ് യാത്രയുടെ ആകെ ചെലവ്. ഇതിൽ 7,500 രൂപ കർണ്ണാടക സർക്കാർ സബ്സിഡി ആയിട്ട് തരും. ബാക്കി വരുന്ന 15,000 രൂപ മാത്രമേ നിങ്ങൾക്ക് അടയ്ക്കേണ്ടതുള്ളൂ. ഒക്ടോബർ 31ന് യാത്ര ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8595931291,8595931290, 080 - 22960013, 8595931292 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. KARNATAKA BHARAT GAURAV KASHI DARSHANA (SZKBG06) എന്നതാണ് പാക്കേജിന്റെ പേര്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













