ബെംഗളുരു മൊത്തത്തിൽ ഒന്നു കൂൾ ആയിരിക്കുകയാണ്. മഴയും തണുപ്പും ഒക്കെയായി പണ്ടത്തെ ബാംഗ്ലൂരിനെ തിരിച്ചുകിട്ടിയെന്ന് പറയുന്ന സമയമാണിത്. എന്തുതന്നെയായാലും യാത്രകൾ പോകാൻ യോജിച്ച സമയം കൂടിയാണിത്. സമ്മർ യാത്രകൾ പ്ലാൻ ചെയ്യാനുള്ള അവസാന സമയം. കുട്ടികൾക്കാണെങ്കിൽ സ്കൂൾ തുറക്കുന്നതിനു മുന്നേ ആഗ്രഹിച്ച യാത്രകൾ പോയിത്തീർക്കുകയും വേണം.
ഐആർസിടിസി എപ്പോഴത്തെയും പോലെ ഈ മേയ് മാസത്തിലും ബെംഗളുരുവിൽ നിന്ന് ഇഷ്ടംപോലെ യാത്രകളാണ് നടത്തുന്നത്. സ്ഥിരം ഉള്ള മൂന്നാറും അതിരപ്പിള്ളിയും കന്യാകുമാരിയും രാമേശ്വരവും കൂടാതെ ഇത്തവണ ശ്രീലങ്ക, ആൻഡമാൻ, ഷിംല എന്നീ മൂന്നു യാത്രകൾ കൂടി ഉണ്ട്. ഓരോന്നിനെയുംകുറിച്ച് വിശദമായി വായിക്കാം.

1. ശ്രീലങ്ക രാമായണ യാത്ര
ഈ മേയ് മാസത്തിൽ ബെംഗളുരുവിൽ നിന്ന് പോകാൻ പറ്റിയ ഐആർസിടിസിയുടെ അന്താരാഷ്ട്ര യാത്രകളിലൊന്നാണ് ശ്രീലങ്ക രാമായണ യാത്ര- Sri Lanka Ramayana Yatra (SBO3) ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന ഈ യാത്ര കൊളംബോ, കാൻഡി, നുവാര എലിയ തുടങ്ങിയ പ്രധാന സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. മേയ് 24 ന് ഉച്ചയ്ക്ക് 11.30 നാണ് യാത്ര പുറപ്പെടുന്നത്. തിരികെ മേയ് 30ന് മടങ്ങിയെത്തും.
മനവാരി, മുനീശ്വരം ക്ഷേത്രങ്ങൾ, ദാംബുല്ല ഗുഹാ ക്ഷേത്രം, തിരുകോണേശ്വരം ക്ഷേത്രം, ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, റോയൽ ബോട്ടാണിക്കൽ ഗാർഡൻ, ടെംപിൾ ഓഫ് സേക്രഡ് ടൂത്ത് റെലിക്, റാംബോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം, ഗായത്രി പീഠം, ഗ്രിഗറി ലേക്ക്,തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. 60,950 രൂപാ മുതലാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
2. ആൻഡമാൻ പാക്കേജ്
ആന്‍ഡമാന്‍ പോകണമെന്നത് ഓരോ സഞ്ചാരിയുടെയും ഉള്ളിലുള്ള യാത്ര മോഹമാണ്. എങ്കിൽ ഈ മേയ് മാസത്തിൽ അത് പൂർത്തിയാക്കാം. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ട്രോപ്പിക്കൽ വണ്ടേഴ്സ് ഓഫ് ആൻഡമാൻ Tropical Wonders of Andaman Ex Bengaluru (SBA07) എന്ന പാക്കേജാണ് ഐആർസിടിസി ബെംഗളുരുവിൽ നിന്ന് പോകുന്നത്. ഹാവ്ലോക്ക് ഐലൻഡ്, നീൽ ഐലൻഡ്, നോർത്ത് ബേ ഐലന്‍ഡ്, പോർട്ട് ബ്ലെയർ, റോസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. നേയ് 26 ന് രാവിലെ 10.30ന് പുറപ്പെടുന്ന യാത്ര തിരികെ ബെംഗളുരുവിൽ മേയ് 31 ന് ഉച്ചയ്ക്ക് 1.45 ന് മടങ്ങിയെത്തും.
കോപർബിൻ കോവ്സ് ബീച്ച്, സെല്ലുലാർ ജയിൽ, റോസ് ഐലൻഡ്,നോര്‍ത്ത് ബേ ഐലന്‍ഡ്, രാധാനഗർ ബീച്ച്, കാലാ പത്തർ ബീച്ച്, നീൽ ഐലൻഡ്, ലക്ഷ്മൺപൂർ ബീച്ച്, ഭാരത്പൂർ ബീച്ച് തുടങ്ങിയവ സന്ദർശിക്കും, ഒരാൾക്ക് 45,810 /- രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
ഷിംല, മണാലി, ചണ്ഡിഗഡ് യാത്ര
ബെംഗളുരുവിൽ നിന്നുള്ള ഐആര്‍സിടിസിയുടെ മറ്റൊരു മനോഹര യാത്രയാണ് ഷിംല, മണാലി, ചണ്ഡിഗഡ് യാത്ര Chandigarh-Shimla-Manali Ex Bengaluru (SBA01). ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന ഈ യാത്ര ഈ സീസണിൽ പോകേണ്ട യാത്രകളിലൊന്നു കൂടിയാണ്. മേയ് 27 ന് വൈകിട്ട് 4.45 ന് പുറപ്പെടുന്ന യാത്ര ജൂൺ 2ന് രാത്രി 10.20ന് ബെംഗളുരുവിൽ മടങ്ങിയെത്തും.
ഷിംല, പിഞ്ചോർ ഗാർഡൻ, കുഫ്രി, സ്കാന്‍ഡൽ പോയന്‍റ്, ഷിംല മോസ്ക്, ക്രൈസ്റ്റ് ചർച്ച്, മണാലി, ഹഡിംബാ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ് ബാത്ത്, വൻ വിഹാർ, ക്ലബ് ഹൗസ്, കുളു വൈഷ്ണോ ദേവി ക്ഷേത്രം, റോസ് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഒരാൾക്ക് 46,350/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











