Search
  • Follow NativePlanet
Share
» »ബൈക്ക് എടുത്ത് ഇറങ്ങാം..ബാംഗ്ലൂരിലെ കിടിലൻ ഹിൽ സ്പോട്ടുകൾ! നന്ദി ഹില്‍സ് മാത്രമല്ല ഇവിടെ...

ബൈക്ക് എടുത്ത് ഇറങ്ങാം..ബാംഗ്ലൂരിലെ കിടിലൻ ഹിൽ സ്പോട്ടുകൾ! നന്ദി ഹില്‍സ് മാത്രമല്ല ഇവിടെ...

ബാംഗ്ലൂർ യാത്രകളിൽ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും ഒഴിവാക്കുവാൻ സാധിക്കാത്തവയാണ് ഇവിടുത്തെ കുന്നുകളും മലകളും. നന്ദി ഹിൽസിന്‍റെ കാര്യമെടുത്താൽ മാത്രം മതി. ഒരു തവണയിൽ കൂടുതൽ നന്ദി കണ്ടിട്ടുള്ളവരായിക്കും ബാംഗ്ലൂരിലെ കൂടുതലും സ‍ഞ്ചാരികള്‍. പകരം ഒരു സ്ഥലം അറിയാത്തതും ചിലപ്പോൾ നന്ദി ഹിൽസിനോടുള്ള താല്പര്യവും ആയിരിക്കാം ആളുകളെ ഇവിടെ എത്തിക്കുന്നത്.

എന്നാൽ ബൈക്ക് സ്വന്തമായോ വാടകയ്ക്കോ നിങ്ങളുടെ അടുത്തുണ്ടെങ്കിൽ എന്തിനു യാത്രകൾ ഒറ്റയിടത്തേയ്ക്കു മാത്രമാക്കണണം. ബാംഗ്ലൂർ ടൗൺ വിട്ട് പുറത്തിറങ്ങിയാൽ കിടിലൻ ഡ്രൈവിങ് അനുഭവം തരുന്ന ഇഷ്ടംപോലെ കുന്നുകളും മലകളും ഇവിടെയുണ്ട്. ഇതാ ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ ബൈക്ക് റൈഡ് പോകാന്‍ സാധിക്കുന്ന 5 സ്ഥലങ്ങൾ പരിചയപ്പെടാം.

Bike Ride Bangalore

1.നന്ദി ഹിൽസ്

എത്രയൊക്കെ പറഞ്ഞാലും നന്ദി ഹിൽസിലേക്ക് ബൈക്കിലെ യാത്ര ഒരു അനുഭവം തന്നെയാണ്. ഇനി പുലർച്ചെ വണ്ടിയെടുത്ത് സൂര്യോദയം കാണാനാണ് പോകുന്നതെങ്കിലോ.. അതൊരു വേറെ ഫീൽ തന്നെയാണ്. കുളിരിൽ, കോടമഞ്ഞിൽ വളഞ്ഞു കിടക്കുന്ന വഴികൾ താണ്ടി എത്തുമ്പോൾ കാത്തിരിക്കുന്ന സൂര്യോദയവും മേഘക്കടലും ഒരിക്കലെങ്കിലും നേരിട്ടനുഭവിക്കണം. ഒരു പ്ലാനും തയ്യാറെടുപ്പും ഇല്ലാതെ എപ്പോൾ വേണമെങ്കിലും പോകാം എന്നതാണ് നന്ദി ഹിൽസിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാംഗ്ലൂരിൽ നിന്നും 61 കിലോമീറ്റർ ദൂരമേ നന്ദി ഹില്‍സിലേക്ക് ഉള്ളൂ.

2. ഉത്തരി ബേട്ടാ

നന്ദി ഹിൽസിന് പകരം നിൽക്കുന്ന ഇടമായി സഞ്ചാരികൾ കണ്ടെത്തിയ സ്ഥലമാണ് ഉത്തരി ബേട്ട. യാത്ര മാത്രമല്ല, ട്രെക്കിങും ഹൈക്കിങും പുലർച്ചെ നടന്നു കയറിയെത്തിയാൽ ഒരു സൂര്യോദയ കാഴ്ചയും ഉത്തരി ബേട്ട നല്കുന്നു. ഇങ്ങനെയൊരു ലക്ഷ്യമുണ്ടെങ്കിൽ രാവിലെ 4 മണിക്കെങ്കിലും ഇവിടെയെത്തുന്ന വിധത്തിൽ വണ്ടിയെടുത്തിറങ്ങണം. കൂട്ടുകാരെല്ലാം കൂടിയൊരു റൈഡ് ആണ് പ്ലാൻ ചെയ്യുന്നങ്കിൽ നല്ല ഒരനുഭവമായിരിക്കും ഇതെന്ന് തീർച്ച. മഴയില്ലാത്ത, ഒരുപാട് വെയിലില്ലാത്ത ഒക്ടോബർ - മാർച്ച് സമയമാണ് ഉത്തരി ബേട്ടാ സന്ദർശിക്കുവാന്‍ നല്ലത്. ബാംഗ്ലൂരിൽ നിന്നും 70 കിലോമീറ്റർ ദൂരമുണ്ട് ഉത്തരി ബേട്ടയിലേക്ക്.

Bangalore Nandi Hills Ride

3.ആവ്ണി ബേട്ട

അത്യാവശ്യം നീണ്ട ബൈക്ക് റൈഡ് ആണ് ലക്ഷ്യമെങ്കിൽ ആവ്ണി ബേട്ട വണ്ടിയുമെടുത്ത് പോകാൻ പറ്റിയ സ്ഥലമാണ്. കുന്നിന്‌ മുകളിൽ സീതാ ദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രവും വലിയ ജലാശയവുമാണ് ഇവിടെ കാണാനുള്ളത്. കോലാറിൽ മുല്‍ബാഗ്ഗിലു എന്ന സ്ഥലത്താണ് ആവ്ണി ബേട്ടയുള്ളത്. വിശ്വാസികൾ മാത്രമല്ല, ചരിത്രത്തിൽ താല്പര്യമുള്ളവരും ഇവിടെ വരുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം. മലമുകളിലേക്ക് ട്രെക്കിങ് ആണ് ലക്ഷ്യമെങ്കിൽ അതിരാവിലെയോ വൈകിട്ടോ വരണം. ബാംഗ്ലൂരിൽ നിന്നും 96.3 കിലോമീറ്ററാണ് ആവ്ണി ബേട്ടയിലേക്കുള്ള ദൂരം.

4. മന്ദാരഗിഹി ഹില്‍സ്

ബാംഗ്ലൂരിൽ വ്യത്യസ്തമായ കാഴ്ചകൾ തേടുന്നവർക്ക് മന്ദാരഗിരി ഹിൽസ് തിരഞ്ഞെടുക്കാം. ബസഡി ബേട്ടാ എന്നും അറിയപ്പെടുന്ന മന്ദാരഗിഹി ഹില്‍സ് ജൈനമത വിശ്വാസികളുടെ തീർത്ഥാടല സ്ഥലമാണെങ്കിലും ആർക്കും ധൈര്യമായി വരാം. കുറച്ച് ഉളളിലാണ് ഇടമെന്നതിനാൽ കുറച്ച് വെള്ളവും സ്നാക്സും കരുതുന്നത് നല്ലതാണ്. പുറമേ മയിൽപ്പീലിയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന , 81 അടി ഉയരവും 2400 ചതുരശ്രയടി വീതിയുമുള്ള ഈ ക്ഷേത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു കലാസൃഷ്ടിയാണ്. ഇവിടെ ക്ഷേത്രം താഴ്വാരത്തിലും മന്ദാരഗിരി ഹിൽസ് 450 പടികൾക്കു മുകളിലുമാണ്. ബാംഗ്ലൂരിൽ നിന്നും 62 കിലോമീറ്റർ ആണ് മന്ദാരഗിരി ഹിൽസ് സ്ഥിതി ചെയ്യുന്നത്.

bike ride destinations in bangalore

5. മാർക്കണ്ഡേയ ഹിൽ

ബാംഗ്ലൂർ ബൈക്ക് യാത്രകൾക്ക് പറ്റിയ അഞ്ച് ഇടങ്ങളിൽ അവസാനത്തേത് മാർക്കണ്ഡേയ ഹിൽ ആണ്.അധികം അറിയപ്പെടാത്ത ഇവിടം കോലാർ ജില്ലയിലാണുള്ളത്. മാർക്കണ്ഡേയ മുനിയുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പേരുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗ്രാമങ്ങളും മരങ്ങൾ നിറഞ്ഞ റോഡുകളും പനോരമിക വ്യൂ സ്ഥലങ്ങളും ഒക്കെ കണ്ടുള്ള യാത്രയാണ് മാർക്കണ്ഡേയ ഹിൽസിലേക്കുള്ളത്. ചോള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ശിവക്ഷേത്രം ഇവിടെ കാണാം. ബാംഗ്ലൂരിൽ നിന്നും 65 കിലോമീറ്റർ അകലെയാണ് മാർക്കണ്ഡേയ ഹിൽ സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+