Search
  • Follow NativePlanet
Share
» »എത്ര പോയാലും മടുക്കില്ല; ബെംഗളുരുവിലെ വാരാന്ത്യ യാത്രകൾക്ക് കൂർഗ്, ഊട്ടി, ചിക്കമഗളുരു.. ഓരോ കാഴ്ചയിലും വേറെ

എത്ര പോയാലും മടുക്കില്ല; ബെംഗളുരുവിലെ വാരാന്ത്യ യാത്രകൾക്ക് കൂർഗ്, ഊട്ടി, ചിക്കമഗളുരു.. ഓരോ കാഴ്ചയിലും വേറെ

"വണ്ടിയെടുക്കുന്നു.. നേരേ ഊട്ടിക്ക് വിടുന്നു", അല്ലെങ്കിൽ " രണ്ടു ദിവസം കൂർഗിലേക്ക് പോകാം.. അവിടെ താമസിച്ച് ചിൽ ചെയ്ത് മെല്ലെ മടങ്ങാം.. ലോങ് ഡ്രൈവും ആയി, അടിപൊളി യാത്രയുമായി.." ഇങ്ങനെ സ്ഥിരം കേൾക്കുന്ന എത്രയോ യാത്രാ പ്ലാനുകൾ.. ബാംഗ്ലൂരിലെ വാരാന്ത്യങ്ങൾ റൂമിലിരുന്ന് ചിലവഴിക്കുക എന്നത് ഒട്ടും എളുപ്പമല്ല. അഞ്ചും ആറും ദിവസം ജോലി കഴിഞ്ഞ് വിശ്രമിക്കാൻ കിട്ടുന്ന ദിവസത്തിൽ ഒരു കുഞ്ഞു യാത്രയെങ്കിലും പോയില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും.

ബെംഗളുരുവിൽ നിന്ന് എപ്പോളും പ്ലാൻ ചെയ്യുന്ന സ്ഥലങ്ങളാണെങ്കിലും വീക്കെൻഡ് ട്രിപ്പുകൾക്ക് സ്ഥിരം മനസ്സിലെത്തുന്ന ഇടങ്ങൾ മൂന്ന് ഹിൽ സ്റ്റേഷനുകളാണ്. കൂര‍്‍ഗ്, ചിക്കമഗളുരു, ഊട്ടി.. ഈ മൂന്നിടങ്ങളും സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളുമാണ്. യാത്രയ്ക്കുള്ള എളുപ്പം മാത്രമല്ല, നിരാശപ്പെടുത്താത്ത വിധത്തിൽ കറങ്ങി നടക്കാന്‍ ഇഷ്ടംപോലെ സ്ഥലങ്ങളും ഇവിടങ്ങളിൽ ഉണ്ട്. ഇതാ വാരാന്ത്യങ്ങളിൽ പോകുകയാണെങ്കിൽ ഓടിപ്പിടിച്ച് വരാതെ രണ്ടോ മൂന്നോ ദിവസം സുഖമായി ചെലവഴിക്കുകയും ചെയ്യാം.

ബാംഗ്ലൂർ- കൂർഗ് യാത്ര

ബാംഗ്ലൂരിൽ നിന്ന് പോകാൻ പറ്റിയ രസകരമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കൂർഗ്. ഇന്ത്യയുടെ സ്കോട്ലൻഡ് എന്ന് വിളിക്കപ്പെടുന്ന കൂർഗ് അതിന്‍റെ പച്ചപ്പു നിറ‍ഞ്ഞ മലകൾക്കും കാപ്പിത്തോട്ടങ്ങൾക്കും താഴ്വാരങ്ങൾക്കും ഒക്കെ പേരുകേട്ടിരിക്കുന്നു. മഞ്ഞുമൂടിയ കുന്നുകളിലെ വഴികളിലൂടെ കിലോമീറ്ററുകളോളം നടന്ന് കണ്ടെത്താനുള്ള ഇടങ്ങളും കാപ്പിത്തോട്ടങ്ങൾക്കു നടുവിലെ താമസവും വെള്ളച്ചാട്ടങ്ങള് തേടിയുള്ള യാത്രയും കൂർഗ് എന്ന കൊടകിന്‍റെ പ്രത്യേകതയാണ്.

ബാംഗ്ലൂരിൽ നിന്നും കൂർഗിലേക്ക് 255 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഏകദേശം അഞ്ച് മണിക്കൂറിന് മുകളിൽ യാത്ര വേണ്ടിവരും. കർണ്ണാടക ആർടിസി ബസുകൾ ബാംഗ്ലൂരിൽ നിന്ന് കൂർഗിലേക്ക് പ്രതിദിന ബസ് സര്‍വീസുകൾ നടത്തുന്നു. കാപ്പിത്തോട്ടങ്ങൾ കണ്ടുള്ള നടത്തം, ബ്രഹ്മഗിരി മല ട്രെക്കിങ്, തടിയന്‌‍റമോൾ ട്രെക്കിങ്, ബാരാപോൾ റിവർ റാഫ്ടിങ്, അബ്ബെ ഫാൾസ് വെള്ളച്ചാട്ടം, മടിക്കേരി, രാജാ സീറ്റ്, ദുബാരെ എലിഫന്‍റ് ക്യാംപ്, കാവേരി നിസർഗധാമ, മടിക്കേരി കോട്ട, പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.

ബാംഗ്ലൂർ- ഊട്ടി യാത്ര

ബാംഗ്ലൂരിൽ നിന്ന് തീർത്തും ചെലവ് കുറഞ്ഞ വാരാന്ത്യ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ധൈര്യമായി ഊട്ടി തിരഞ്ഞെടുക്കാം. വണ്ടിയെടുത്ത് പോകാനാണെങ്കിൽ ഒരു മികച്ച വരാന്ത്യ യാത്രയായി ഇതിനെ മാറ്റിയെടുക്കാം. എന്നാൽ ബജറ്റ് പരിമിതിയുണ്ടെങ്കിൽ ട്രെയിനിനോ ബസിനോ ഊട്ടിയിലേക്ക് പോകാം. കർണ്ണാടക കെഎസ്ആർടിസി ബസുകള്‍ ബാംഗ്ലൂർ- ഊട്ടി റൂട്ടിൽ സര്‍വീസ് നടത്തുന്നു. ട്രെയിനിന് വരണമെങ്കിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂർ വരെ വന്ന് അവിടുന്ന് വീണ്ടും ബസിന് ഊട്ടിയിലേത്താം.

ബാംഗ്ലൂരിൽ നിന്ന് ഊട്ടിയിലേക്ക് 271 കിലോമീറ്ററാണ് ദൂരം. ഇതിന് ഏകദേശം ആറ് മണിക്കൂർ സമയം മതിയാവും. ഊട്ടിയില്‍ ഒരു രാത്രിയെങ്കിലു ചെലവഴിക്കുന്ന രീതിയിൽ വേണം വരാൻ. ഊട്ടി ലേക്ക്, അവലാഞ്ചെ തടാകം,ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി ,നീലഗിരി മൗണ്ടൻ റെയിൽവേ , അപ്പർ ഭവാനി ലേക്ക് ,ഷൂട്ടിങ്ങ് പോയന്റ് , സെന്റ് സ്റ്റീഫൻസ് ചർച്ച് , റോസ് ഗാർഡൻ, ബൈസൺ വാലി, ലാംബ്സ് റോക്ക്, കാതറീൻ ഫാൾസ് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ കാണാം.

ബാംഗ്ലൂർ- ചിക്കമഗളുരു

പ്രകൃതിയിലിറങ്ങി അത്ഭുതപ്പെടുവാന്‍ താല്പര്യമുള്ളവർക്ക് നേരെ ചിക്കമഗളുരുവിന് വണ്ടി പിടിക്കാം. കർണ്ണാടകയുടെ കാശ്മീർ എന്നറിയപ്പെടുന്ന ചിമഗളുരു ബാംഗ്ലൂരിൽ നിന്നുള്ള പ്രധാനപ്പെട്ട ഹില് സ്റ്റേഷനും വാരാന്ത്യ ലക്ഷ്യസ്ഥാനവുമാണ്. ഇന്ത്യയുടെ കാപ്പിത്തോട്ടമെന്നാണ് ചിക്കമഗളുരു അറിയപ്പെടുന്നത്. കര്‍ണ്ണാടകയിൽ നിങ്ങൾക്ക് പോകാൻ പറ്റിയ മികച്ച റോഡ് ട്രിപ്പും ഓഫ് റോഡിങ്ങും ചിക്കമഗളുരു വാഗ്ദാനം ചെയ്യുന്നു. കർണ്ണാടകയുടെ കാപ്പിത്തോട്ടം എന്നും ചിക്കമഗളുരു അറിയപ്പെടുന്നു,

ബാംഗ്ലൂരിൽ നിന്ന് ചിക്കമഗളുരുവിന് റോഡ് മാര്‍ഗം 242 കിലോമീറ്റർ ദൂരമുണ്ട്. നാലര മണിക്കൂറിനടുത്ത് യാത്രാ സമയം വേണ്ടി വരും. ബാംഗ്ലൂരിൽ നിന്ന് നേരിട്ട് ട്രെയിനും ഇവിടേക്കുണ്ട്. ഭദ്ര വന്ജീവ സങ്കേതം, ഹെബ്ബെ വെള്ളച്ചാട്ടം, മുല്ലയാനഗിരി, ബാബാ ബുധഗിരി, കുദ്രേമുഖ്, ഇത് കൂടാതെ കാപ്പിത്തോട്ടങ്ങൾ, ട്രെക്കിങ് റൂട്ടുകൾ എന്നിവയുമാണ് ഇവിടെ കൂർഗിൽ നിങ്ങൾക്ക് എക്സ്പ്ലോർ ചെയ്യാൻ സാധിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weekend getaways bangalore ooty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+