ബാംഗ്ലൂർ യാത്രകളിൽ ഇത്തവണ നമുക്ക് പുതിയൊരു ഇടം ഉൾപ്പെടുത്തിയാലോ.. സ്ഥിരം സഞ്ചാരികളൊന്നും പോകാത്ത, എന്നാൽ ഒരിക്കലെങ്കിലും പോകണമെന്ന് ആരും ആഗ്രഹിക്കുന്ന ഒരിടം. അതെ ഇത്തവണത്തെ നമ്മുടെ വേനൽക്കാല യാത്രകളിലൊന്ന് കൊൽക്കത്തയിലെ ഹൗറയിലേക്ക് പ്ലാൻ ചെയ്യാം. നീണ്ട യാത്രയുടെ ക്ഷീണമില്ലാതെ, കുറഞ്ഞ ചെലവില്‍ പോയി വരാൻ ഒരു വഴിയുമുണ്ട്.
വേനലവധി പ്രയോജനപ്പെടുത്തി ട്രെയിനിൽ പോയി വരാൻ സാധിക്കുന്ന വിധത്തിലാണ് ഈ യാത്ര. അതുകൊണ്ടു തന്നെ ചെലവും കുറവായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.. കൊൽക്കത്തയുടെ ഇരട്ട നഗരമായ ഹൗറ കണ്ട് ഹൂഗ്ലി നദിയും ഹൗറാ പാലവും തെരുവുകളും ജീവിതങ്ങളും കണ്ടു വരുന്ന ഒരു രസകരമായ യാത്ര.

ഹൗറ
കൊൽക്കത്ത യാത്രയിൽ വിട്ടുപോകാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഹൗറ. കൊൽക്കത്തയുടെയും പശ്ചിമ ബംഗാളിന്‍റെയും കവാടം എന്നാണ് ഹൗറ അറിയപ്പെടുന്നത്. യാത്രക്കാരെ സംബന്ധിച്ചെടുത്തോളം ഇവിടം ഒരു ട്രാവൽ ഹബ് കൂടിയാണ്. ഇന്ത്യയുടെ ഗ്ലാസ്ഗോ എന്നും ഹൗറ അറിയപ്പെടുന്നു. നഗരത്തിന്‍റെ ഭംഗിയും നിർമ്മാണങ്ങളും ഒക്കെയാണ് ഇങ്ങനെയൊരു പേര് നേടിക്കൊടുത്തത്.
ഹൗറ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ എണ്ണത്തിൽ ഏറ്റവും വലുതും ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ റെയിൽവേ സ്റ്റേഷൻ കൂടിയാണ്.
ഹൗറയിലെ കാഴ്ചകൾ
സന്ത്രഗാച്ചി ജീൽ, ഹൂഗ്ലി നദി, ഹൗറ പാലം, വിദ്യാസാഗർ സേതു, മുള്ളിക് ഘട്ട് ഫ്ലവർ മാർക്കറ്റ്, ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക് ഗാർഡൻ , ബേലൂർ മഠം, റെയിൽ മ്യൂസിയം, റൈറ്റേഴ്സ് ബില്‍ഡിങ്, ബാബൂഘട്ട്, ടിപ്പു സുൽത്താൻ മോസ്ക്, എന്നിവയാണ് ഹൗറയിലെ പ്രധാന കാഴ്ചകൾ.
ഹൗറയിലേക്ക് സ്പെഷ്യൽ ട്രെയിൻ
ഈ വേനലവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും ഹൗറയിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സ്പെഷ്യൽ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് സമയക്രമവും സ്റ്റോപ്പും ടിക്കറ്റ് നിരക്കും വിശദമായി നോക്കാം.
ബെംഗളുരു- ഹൗറ സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് 06585
ഏപ്രിൽ 19, 26, മേയ്3,10, 17, 25 എന്നീ വെള്ളിയാഴ്ചകളിൽ ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ 12.30 ന് പുറപ്പെടുന്ന ട്രെയിൻ 33 മണിക്കൂർ 30 മിനിറ്റ് സഞ്ചരിച്ച് ശനിയാഴ്ച പത്ത് മണിക്ക് ഹൗറയിൽ എത്തും. സ്ലീപ്പർ ക്ലാസിന് 945 രൂപ, എസി ത്രി എക്കോണമിക്ക് 2270 രൂപ, എസി ടൂ ടയറിന് 3330 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
എസ്എംവിടി ബെംഗളുരു - 00:30
കൃഷ്ണരാജപുരം - 00:40
ബംഗാരപേട്ട് - 01:23
ജോലാർപേട്ടെ - 03:28
കട്പടി - 04:58
റെനിഗുട്ടാ -07:40
ഗൂഡൂർ - 07:40
നെല്ലൂർ -09:43
ഓംഗോലെ -11:23
വിജയവാഡ -13:50
രാജമുണ്ട്രി -16:18
ദുവ്വാഡ -19:25
കോട്ടവൽസ -20:13
വിസിയാനഗരം -20:25
ശ്രീകാകുലം റോഡ് -21:28
പലാസ -22:43
ബ്രഹ്മാപൂർ -23:53
കുദ്ര റോഡ് -01:48
ഭുവനേശ്വർ -02:25
കട്ടക് -02:53
ഭദ്രക് - 04:53
ബലേശ്വർ -05:43
ഖരഗ്പൂർ - 07:15
ഹൗറാ ജംങ്ഷൻ - 10:00
ഹൗറ ജംങ്ഷൻ- ബെംഗളുരു സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് 06586
ഹൗറയിൽ നിന്നും തിരികെ ഏപ്രിൽ 20, 27, മേയ് 4,11,18,25 എന്നീ ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.05 ന് പുറപ്പെട്ട് 31 മണിക്കൂർ യാത്ര ചെയ്ത് ഞായറാഴ്ച രാത്രി 8.10 ന് ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.
ഹൗറാ ജംങ്ഷൻ - 13:05
ഖരഗ്പൂർ - 14:35
ബലേശ്വർ - 16:08
ബദ്രക്- 17:03
കട്ടക് -18:34
ഭുവനേശ്വർ - 19:15
കുദ്ര റോഡ് - 19:53
ബ്രഹ്മാപൂർ - 21:28
പലാസ - 23:03
ശ്രീകാകുലം റോഡ് - 00:28
വിസിയാനഗരം - 01:50
കോട്ടവൽസ -02:28
ദുവ്വാഡ - 03:03
രാജമുണ്ട്രി - 05:18
വിജയവാഡ - 07:40
ഓംഗോലെ -09:58
നെല്ലൂർ -11:28
ഗൂഡൂർ -12:13
റെനിഗുട്ടാ -13:30
കട്പടി -15:58
ജോലാർപേട്ടെ -17:53
ബംഗാരപേട്ട് -18:58
കൃഷ്ണരാജപുരം -19:38
ബെംഗളുരു എസ്എംവിടി - 20:10
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













