Search
  • Follow NativePlanet
Share
» »ശനിയും ഞായറും വീട്ടിലിരിക്കേണ്ട! വണ്ടിയുമെടുത്ത് ഇറങ്ങാം.. ബാംഗ്ലൂരിൽ നിന്ന് ഒരു ഡ്രൈവിൽ പോയി വരാം

ശനിയും ഞായറും വീട്ടിലിരിക്കേണ്ട! വണ്ടിയുമെടുത്ത് ഇറങ്ങാം.. ബാംഗ്ലൂരിൽ നിന്ന് ഒരു ഡ്രൈവിൽ പോയി വരാം

ബാംഗ്ലൂർ യാത്രകൾ: ഒരു അവധി കിട്ടിയാൽ ബാംഗ്ലൂരുകാർ ആദ്യം ചിന്തിക്കുന്നത് നാട്ടിലേക്ക് പോകാൻ പറ്റുമോ എന്നാണ്. എല്ലാത്തവണത്തെയും പോലെ ആ നീക്കം പാളിയാൽ പിന്നെ യാത്രയുടെ വരവാണ്. ഒരു ദിവസം കൊണ്ടു പോയി വരാൻ സാധിക്കുന്നതും രണ്ടു ദിവസമെടുത്ത് പോകാൻ കഴിയുന്നതുമടക്കം തിരയലുകൾ പലവിധം കാണും. ഇനി ബാംഗ്ലൂരിൽ നിന്ന് അടുത്ത യാത്രയിൽ പോകാൻ പറ്റിയ ഇടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

ബാംഗ്ലൂരിൽ നിന്ന് വാരാന്ത്യങ്ങളിൽ യാത്ര പോകുമ്പോൾ തിരഞ്ഞെടുക്കാൻ പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ട്. എന്നാൽ ആർക്കും എപ്പോൾ വേണമെങ്കിലും വളരെ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന അഞ്ച് വാരാന്ത്യ കവാടങ്ങൾ പരിചയപ്പെടാം.

Bangalore Weekend Trips

1. കൂർഗ്

ബാംഗ്ലൂരിൽ നിന്ന് വളരെ രസകരമായ ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കിൽ അത് കൂർഗ് തന്നെയാണ് . ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗ് നിങ്ങളാഗ്രഹിക്കുന്ന എല്ലാ യാത്രാനുഭവങ്ങളും നല്കുന്ന സ്ഥലമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൂർഗ്. ഏതു കാലാവസ്ഥയിലും അതിമനോഹരിയായി നിൽക്കുന്ന കൂർഗിൽ എന്നും നിങ്ങളെ സ്വാഗതം ചെയ്യുന്നത് കാപ്പിപൂത്ത മണവും ഓറഞ്ച് പൂത്തുനിൽക്കുന്ന കാഴ്ചകളുമാണ്.

കാവേരി നദി ഉത്ഭവിക്കുന്ന കുടകിലെത്തിയാൽ കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിങ് റൂട്ടുകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ കാണാനും ആസ്വദിക്കാനുമുണ്ട്. കാപ്പിത്തോട്ടത്തിനു നടുവിലെ ഹോം സ്റ്റേയിൽ കൂർദ് ആതിഥ്യമര്യാദ സ്വീകരിച്ച് ഒരു ദിവസം തങ്ങിയാൽ മാത്രമേ ഈ യാത്ര പൂർണ്ണമാവുകയുള്ളൂ.
ബാംഗ്ലൂരിൽ നിന്ന് 242 കിലോമീറ്റർ അകലെയാണ് കൂർഗ് സ്ഥിതി ചെയ്യുന്നത്. 4 മണിക്കൂർ 50 മിനിറ്റാണ് യാത്രാസമയം.

Bangalore to Coorg

2. പോണ്ടിച്ചേരി

ബാംഗ്ലൂരിൽ നിന്നു ഏറ്റവും എളുപ്പത്തിൽ, അതും കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് പോണ്ടിച്ചേരി.
പോണ്ടിച്ചേരിയോടൊപ്പം മഹാബലിപുരവും കൂടി കണ്ടുവരുന്ന പാക്കേജാണെങ്കിൽ രണ്ടു ദിവസം മൊത്തത്തിൽ അടിച്ചുപൊളിക്കാം. ബാംഗ്ലൂരിലെ യശ്വന്ത്പൂര്‍ ജംങ്ഷനില്‍ നിന്നും പുതുച്ചേരി എക്സ്പ്രസിനാണ് യാത്രയെങ്കിൽ ചെലവ് വീണ്ടും കുറയും. സെക്കന്‍ഡ് സിറ്റിങ് 165 രൂപ മാത്രമാണ് ചെലവ്.

എന്നാൽ കുറഞ്ഞത് രണ്ടുദിവസം എങ്കിലുമുണ്ടെങ്കിലേ ഈ കാഴ്ചകളെല്ലാം കണ്ടുതീർക്കാനാവൂ. പാരഡൈസ് ബീച്ച്, ഈഡന്‍ ബീച്ച്, ഓറോവില്ലെ മാത്രി മന്ദിര്‍, സെറീനിറ്റി ബീച്ച്, ഫ്രഞ്ച് കഫെ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. ബാംഗ്ലൂരിൽ നിന്ന് 310 കിലോമീറ്റര്‍ ദൂരമാണ് പോണ്ടിച്ചേരിയിലേക്കുള്ളത്.

Must Visit Weekend Getaway From Bangalore

3. വയനാട്

ബാംഗ്ലൂരിൽ നിന്ന് വാരാന്ത്യങ്ങൾ ആഘോഷിക്കാൻ പോകാൻ പറ്റിയ സ്ഥലമാണ് വയനാട്. പ്രകൃതിഭംഗിയും ട്രെക്കിങ്ങും അല്പസ്വല്പം നടത്തവും കാഴ്ചകാണലുകളും ഒക്കെയാണ് വേണ്ടതെങ്കിൽ വയനാടാണ് ബെസ്റ്റ്. ബാംഗ്ലൂരിൽ നിന്ന് നേരിട്ട് ബസ് സര്‍വീസ് ഉള്ളതിനാൽ യാത്രയുടെ ബുദ്ധിമുട്ട് ഉണ്ടാവില്ല.

ഒറ്റദിവസത്തിൽ വയനാട് കണ്ടുതീർക്കുവാൻ ബുദ്ധിമുട്ടായതിനാൽ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കയ്യിൽ വേണം. മാത്രമല്ല, ഏതൊക്കെ സ്ഥലങ്ങൾ കാണണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച് വേണം വയനാടിന് വരാൻ. ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലക്ക് 277 കിലോമീറ്ററാണ് ദൂരം. അഞ്ചരമണിക്കൂർ

4. ചിക്കമഗളുരു

കാപ്പിത്തോട്ടങ്ങളുടെ നാടായ ചിക്കമഗളുരു കണ്ട് വരുന്ന ഈ യാത്ര പുത്തനുണർവ് നല്കുന്ന ഒരു യാത്ര ആയിരിക്കും. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ ഹിൽ സ്റ്റേഷനായ ചിക്കമഗളുരു ഒളിപ്പിച്ചു കടത്തിയ കാപ്പിയുടെ നാട് എന്നാണ് അറിയപ്പെടുന്നത്. കാപ്പി തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കാപ്പിത്തോട്ടങ്ങൾക്കു നടുവിലെ താമസവും നടത്തവും പ്രഭാതം കാണുവാനുള്ള യാത്രയും ട്രക്കിങ്ങും ഒക്കെയാണ് ഇവിടെ സഞ്ചാരികൾക്ക് ചെയ്യുവാനുള്ള കാര്യങ്ങൾ. തണുപ്പു നിറഞ്ഞ കാലാവസ്ഥ ആയതുകൊണ്ടു തന്നെ വർഷത്തിൽ ഏതുസമയത്തും സഞ്ചാരികൾക് ഇവിടേക്ക് വരാം.

5. ഊട്ടി

മലനിരകളുടെ റാണിയായ ഊട്ടിയെക്കുറിച്ച് പറയുമ്പോൾ ഒരു വലിയ ആമുഖത്തിന്‍റെ ആവശ്യമില്ല. എത്ര കുറഞ്ഞ ചെലവിലും കൂടിയ ചെലവിലും ഊട്ടി കണ്ടുവരാം എന്നതാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. രണ്ടു പകലുണ്ടെങ്കിൽ ഊട്ടി മുഴുവനായും കാണാം. എല്ലായിടത്തു നിന്നും സീസണിൽ ഒരുപോലെ ആളുകൾ വരുന്ന സ്ഥലമായതുകൊണ്ടു തന്നെ മുൻകൂട്ടി ബുക്ക് ചെയ്ച് സെറ്റാക്കി വേണം ഊട്ടിയിലേക്ക് പോകാൻ. ബാംഗ്ലൂരിൽ നിന്ന് ഊട്ടിയിലേക്ക് 271 കിലോമീറ്ററാണ് ദൂരം. ആറു മണിക്കൂർ യാത്രദൂരമാണുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+