Search
  • Follow NativePlanet
Share
» »ഏഴ് എമിറേറ്റുകൾക്കായി 7 ഗോപുരങ്ങൾ; 1000ൽ അധികം വർഷം നിൽക്കുന്ന നിർമ്മാണ രീതി, യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രം

ഏഴ് എമിറേറ്റുകൾക്കായി 7 ഗോപുരങ്ങൾ; 1000ൽ അധികം വർഷം നിൽക്കുന്ന നിർമ്മാണ രീതി, യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രം

മിഡിൽ ഈസ്റ്റിലെ ഏറ്റവും ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ നിർമ്മാണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. നിർമ്മാണം ആരംഭിച്ചതു മുതൽ വാർത്തകളിലിടം നേടിയ ക്ഷേത്രത്തിന്റെ ഉദ്ഘാടം 2024 ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി 15 ന് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ പൊതുസമർപ്പണത്തിന് ശേഷം ഫെബ്രുവരി 18 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

അബുദാബിയിലെ ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിൽ ഉയരുന്ന ബാപ്സ് ഹിന്ദു മന്ദിർ അതിന്റെ സവിശേഷമായ നിർമ്മാണശൈലിക്കും രൂപത്തിനും നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. 27 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിക്കാനായി യുഎഇ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ 2025ലാണ് സ്ഥലം അനുവദിച്ചത്. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഭൂമി സമ്മാനിച്ചത്. 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

BAPS Hindu Mandir in Abu Dhabi-

PC: BAPS Hindu Mandir/ Twitter

ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ഥ ക്ഷേത്രം എന്ന ബാപ്സ് ക്ഷേത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം കൂടിയാണ്. 699 കോടി രൂപയാണ് നിർമ്മാണത്തിന്. അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മാണമെങ്കിലും ഡൽഹിയെ അക്ഷർധാം ക്ഷേത്രത്തിനേക്കാൾ വലുപ്പം കുറവായിരിക്കും.

വെള്ള മാർബിളിലും പിങ്ക നിറത്തിലുള്ള മണൽക്കല്ലിലും പൂർത്തിയാകുന്ന ക്ഷേത്രം ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരിക്കും.
പരമ്പരാഗത ശൈലിയിലുള്ള ഹിന്ദു ക്ഷേത്രം അതിമനോഹരമായി നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

BAPS Hindu Mandir in Abu Dhabi- First Hindu Stone Temple In Middle East

PC: BAPS Hindu Mandir/ Twitter

പുരാതന ഇന്ത്യൻ വാസ്തുവിദ്യയായ ഹിന്ദു 'ശിൽപ ശാസ്ത്രം' അനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉൾഭാഗത്ത് ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കും. പുറംഭാഗം മോടികൂട്ടുന്നതിന് രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ഉപയോഗിക്കുന്നത്. 25,000-ലധികം കല്ലുകൾ ക്ഷേത്രനിർമ്മാണത്തിന് ഉപയോഗപ്പെടുത്തും. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ള ഈ കല്ലുകൾ കൂടുതൽ കാലം ഈടുനിൽക്കും.

ക്ഷേത്രത്തിൻറെ അടിത്തറ നിർമ്മിക്കാനും പരമ്പരാഗത രീതികൾ തന്നെയാണ് പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയവ ഉപയോഗിക്കാതെ തീര്‍ത്തും പരമ്പരാഗ രീതിയാണ് ഉപയോഗിച്ചത്. ഉരുക്കിനുപകരം, കോൺക്രീറ്റ് ബലപ്പെടുത്താനായി മറ്റു രീതികളാണ് ഉപയോഗിച്ചത്.

ആയിരത്തിലധികം വർഷം നിലനിൽക്കാൻ കരുത്തുള്ള രീതിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഏഴ് എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന തരത്തിൽ ഏഴ് ഗോപുരങ്ങളും ക്ഷേത്രത്തിനുണ്ട്.
ഒരു സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, പ്രദർശനങ്ങൾ, പഠന മേഖലകൾ, കുട്ടികൾക്കുള്ള സ്പോർട്സ് ഏരിയ, തീമാറ്റിക് ഗാർഡനുകൾ, ഒരു ഫുഡ് കോർട്ട്, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ് തുടങ്ങിയവ ക്ഷേത്രത്തിന്റെ ഭാഗമാണ്.

BAPS Hindu Mandir in Abu Dhabi- First Hindu Stone Temple In Middle East

PC: BAPS Hindu Mandir/ Twitter

ഫെസ്റ്റിവൽ ഓപ് ഹാർമണി

ഫെസ്റ്റിവൽ ഓപ് ഹാർമണി എന്ന പേരിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കും ചടങ്ങുകൾക് പ്രവേശനം അനുവദിക്കുക. https://festivalofharmony.ae എന്ന സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

Cover Image: PC: BAPS Hindu Mandir/ Twitter

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: gulf interesting facts temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+