മഹാരാഷ്ട്രയിൽ താനെയ്ക്ക് സമീപമാണ് വാസയ് സ്ഥിതി ചെയ്യുന്നത്. വാസയ് കോട്ട എന്ന് അറിയപ്പെടുന്ന ഫോർട്ട് ഓഫ് സെയിന്റ് സെബസ്റ്റ്യാനസ് ഓഫ് വാസായ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം . മോഹൻലാൽ നായകനായ മിസ്റ്റർ ഫ്രോഡ് എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഈ കോട്ടയിൽ വച്ചാണ്. അതോടെയാണ് മലയാളികൾക്കിടയിൽ ഈ കോട്ട പ്രശസ്തമായത്.

Photo Courtesy: Gladson Machado
പോർചുഗീസ് സ്മരണ
വസായ് കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോട്ട താനെ ജില്ലയിലെ വസായ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. താനെയിലെ ബാക്കിനില്‍ക്കുന്ന പോര്‍ച്ചുഗീസ് സ്മരണകളിലൊന്നാണ് ഈ കോട്ട.
ബെസ്സെയിന്‍ ഫോര്‍ട്ട് എന്ന പേരിന് മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ടയെ വിളിച്ചിരുന്നത് ഫോര്‍ട്ട് ഓഫ് സെയിന്റ് സെബാസ്റ്റ്യന്‍ ഓഫ് വസായ് എന്നായിരുന്നു.
ബഹദൂര്‍ ഷാ
1532ലാണ് ഈ കോട്ട പണികഴിപ്പിച്ച ഈ കോട്ടയ്ക്ക് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമായി ഇപ്പോള്‍. ഗുജറാത്തിലെ സുല്‍ത്താനായിരുന്ന ബഹദൂര്‍ ഷാ നിര്‍മ്മിച്ചതാണ് ഈ കോട്ട. മുസ്ലീം ഭരണാധികാരികള്‍ ഈ കോട്ട പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടുകൊടുത്തു.
ഒരു കോട്ടയെന്ന നിലയില്‍ പോര്‍ച്ചുഗീസുകാരാണ് ഇത് കാര്യമായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1739ല്‍ മറാത്ത രാജാക്കന്മാര്‍ ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. വസായ് പ്രദേശത്തെ സുരക്ഷാകാര്യങ്ങളുടെയെല്ലാം കേന്ദ്രം ഈ കോട്ടയായിരുന്നു.

Photo Courtesy: Gladson Machado
നാശത്തിന്റെ വക്കിൽ
ഇപ്പോള്‍ ഈ കോട്ട നശിച്ചുകൊണ്ടിരിക്കുകയാണ്. 4.5 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയുടെ മതിലുകളും രണ്ട് കവാടങ്ങളും മാത്രമേ ഇപ്പോള്‍ ബാക്കി നില്‍ക്കുന്നുള്ളു. കോട്ടയുടെ കവാടം മനോഹരമായൊരു നിര്‍മ്മിതിയാണ്. ഇവിടെ നിന്നും അധികം അകലെയല്ലാതെ 1558ലും മറ്റും പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്ന ശ്മശാനവും കാണാം.
സിനിമാ ഷൂട്ടിംഗ്
കോട്ടയുടെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങളും പരിസരപ്രദേശങ്ങളുമെല്ലാം കാഴ്ചയ്ക്ക് സുന്ദരമാണ്. മൂന്ന് വശവും കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണിവിടം. പല ഹിന്ദിച്ചിത്രങ്ങളുടെയും ചിത്രീകരണങ്ങള്‍ നടക്കുന്ന സ്ഥലമാണിപ്പോള്‍ ഇത്.

Photo Courtesy: Nichalp
കോട്ടയ്ക്ക് അകത്തെ പള്ളി
വാസായ് കോട്ടയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയം. ഈ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളു. വാസായ് ഗ്രാമത്തിനോട് ചേർന്നാണ് കോട്ടയും സ്ഥിതി ചെയ്യുന്നത്. അതിനാൽ വാസായിൽ എത്തിയാൽ കോട്ട തെരഞ്ഞ് അധികം അലയേണ്ടതില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














