Search
  • Follow NativePlanet
Share
» »ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ; ഇനി തമിഴ്നാടിന്‍റെ ഊഴം, 106 കിമി ഡിസംബറിൽ പൂർത്തിയാകും, യാത്രയ്ക്ക് പാതിനേരം

ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ; ഇനി തമിഴ്നാടിന്‍റെ ഊഴം, 106 കിമി ഡിസംബറിൽ പൂർത്തിയാകും, യാത്രയ്ക്ക് പാതിനേരം

മൂന്നു സംസ്ഥാനങ്ങൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം നേർ പകുതിയായി കുറയ്ക്കുന്ന അതിവേഗ പാത അതിന്‍റെ നിർമ്മാണത്തിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന 106 കിലോമീറ്റർ സ്ട്രെച്ച് ഈ വർഷം ഡിസംബറോടെ പൂർത്തിയാകും.

നേരത്തെ ഈ വർഷം ഓഗസ്റ്റിൽ പണി തീര്‍ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും തമിഴ്നാട്ടിലെ റോഡ് പൂർത്തിയാകാതെ വന്നതോടെ നിർമ്മാണം വീണ്ടും വൈകുകയാണ്, മഴ, നിർമ്മാണം നടക്കുന്നിടത്തെ അനുമതികൾ, സാമ്പത്തിക കാരണങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് തമിഴ്നാട്ടിലെ അതിവേഗ പാതാ നിർമ്മാണം വൈകുന്നത്. എന്തായാലും 2025 ഡിസംബറോടെ എക്‌സ്പ്രസ് വേ 2025 ഡിസംബറോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ, ആന്ധ്രാ പ്രദേശിലെ ചില ഭാഗങ്ങളുടെയും നിർമ്മാണം പൂർത്തിയാകുവാനുണ്ട്.

Bengaluru-Chennai Expressway Tamil Nadu s 106 KM Stretch to Be Ready by December

ബെംഗളൂരുവിലെ ഹൊസക്കോട്ടെ- ചിറ്റൂർ- ശ്രീപെരുമ്പത്തൂർ വഴി ചെന്നൈയെ ബന്ധിപ്പിക്കുന്ന ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയ്ക്ക് 258 കിലോമീറ്റർ ആണ് ദൈർഘ്യം. നിലവിൽ റോഡ് മാർഗം ആറ് മണിക്കൂറോളം എടുക്കുന്ന ബെംഗളൂരു - ചെന്നൈ യാത്രയ്ക്ക് അതിവേഗ പാത വരുന്നതോടെ മൂന്നു മണിക്കൂർ സമയം മതിയാകും. കർണ്ണാടകയിലെയും തമിഴ്നാട്ടിലെയും ഏറ്റവും പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാത യാത്രക്കാര്‍ക്ക് മാത്രമല്ല, വ്യവസായ സാമ്പത്തിക വളർച്ചയ്ക്കും ഗുണം നല്കുന്ന ഒന്നാണ്.

കർണ്ണാടകയിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെ 71 കിമീ, ആന്ധ്രാ പ്രദേശിലൂടെ 85 കിമി, തമിഴ്നാട്ടിലൂടെ 106 കിമി എന്നിങ്ങനെയാണ് അതിവേഗ പാത കടന്നുപോകുന്ന ദൂരം. ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ വഴി ശ്രീപെരുമ്പത്തൂർ എത്തുന്ന വിധത്തിലാണ് നിർമ്മാണം. മൂന്ന് സംസ്ഥാനങ്ങളിലായി 10 പാക്കേജുകളിലായാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുക.

ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ തമിഴ്നാട് നിർമ്മാണ പുരോഗതി

ഗുഡിപാല മുതൽ വാലാജാപേട്ട് വരെയുള്ള 24 കിലോമീറ്റർ, വാലാജാപേട്ട മുതൽ ആരക്കോണം വരെയുള്ള 25 കിലോമീറ്റർ, ആരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള 26 കിലോമീറ്റർ, കാഞ്ചീപുരം മുതൽ ശ്രീപെരമ്പത്തൂർ വരെയുള്ള 32 കിലോമീറ്റർ എന്നിങ്ങനെ നാല് സ്ട്രെച്ചുകളിലായാണ് തമിഴ്നാട്ടിൽ അതിവേഗ പാതയുടെ നിർമ്മാണം നടക്കുന്നത്.

ഇതിൽ, വാലാജാപേട്ട-ആരക്കോണം സ്ട്രെച്ച് ആണ് 90 ശതമാനം നിർമ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗുഡിപാല- വാലാജാപേട്ട് സ്ട്രെച്ച് 72 ശതമാനവും കാഞ്ചീപുരം -ശ്രീപെരമ്പത്തൂർ സ്ട്രെച്ച് 65 ശതമാനവും പൂർത്തിയാക്കി. നിർമ്മാണത്തിൽ ഏറ്റവും പിന്നിലായി നിൽക്കുന്നതും തടസ്സങ്ങൾ നേരിടുന്നതും ആരക്കോണം- കാഞ്ചീപുരം സ്ട്രെച്ച് ആണ്. 52 ശതമാനം മാത്രമേ ഇതിന് പൂർത്തിയാക്കാന് സാധിച്ചിട്ടുള്ളൂ.

സാമ്പത്തിക പ്രശ്നങ്ങൾ, ഭൂമി, വിള നഷ്ടപരിഹാരം എന്നിവയിലെ കാലതാമസവും ആണ് ആരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള സെഗ്‌മെൻ്റ് പൂർത്തിയാകുന്നത് വൈകുന്നത്.
കാഞ്ചീപുരം മുതൽ ശ്രീപെരുമ്പുത്തൂർ വരെയുള്ള ഭാഗം സെപ്റ്റംബറിലും വാലജാപേട്ട് മുതൽ ആരക്കോണം വരെയുള്ള ഭാഗം ജൂലൈയിലും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ ആന്ധ്ര പ്രദേശ് നിർമ്മാണ പുരോഗതി

ബേതമംഗലയിൽ നിന്ന് ബൈറെഡ്ഡിപള്ളിയിലേക്കുള്ള 25 കിലോമീറ്റർ, ബൈറെഡ്ഡിപള്ളി മുതൽ ബംഗരുപാലം വരെയുള്ള 31 കിലോമീറ്റർ,ബംഗരുപാലം മുതൽ ഗുഡിപാല വരെയുള്ള 29 കിലോമീറ്റർ എന്നിവയാണ് ആന്ധ്രയുടെ ഭാഗമായുള്ള പദ്ധതികൾ. ഇവിടെയും പല ഭാഗങ്ങളിലായി നിർമ്മാണം പുരോഗമിക്കുകയാണ്.

ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ കർണ്ണാടക നിർമ്മാണ പുരോഗതി

തങ്ങളുടെ ഭാഗത്തെ 71 കിമി ദൂരം ഏറ്റവും വേഗം പദ്ധതി പൂർത്തിയാക്കി, കർണ്ണാടക ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. മാലൂർ, ബംഗാർപേട്ട്, ബേതമംഗല എന്നിവിടങ്ങളിൽ എക്സിറ്റ് പോയിന്‍റുകളുമുണ്ട്. പ്രദേശവാസികളും നീണ്ട യാത്രകളും ആഗ്രഹിക്കുന്നവര്‍ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നു. നിലവിൽ ഇതുവഴിയുള്ള യാത്രയ്ക്ക് ടോൾ പിരിക്കുന്നില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: expressway bangalore chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+