Search
  • Follow NativePlanet
Share
» » ബെംഗളൂരു- എറണാകുളം വന്ദേ ഭാരത് വീണ്ടും എത്തുമോ? യാത്രക്കാർ സന്തോഷിക്കണോ?; റെയിൽവെ മന്ത്രി പറയുന്നു?

ബെംഗളൂരു- എറണാകുളം വന്ദേ ഭാരത് വീണ്ടും എത്തുമോ? യാത്രക്കാർ സന്തോഷിക്കണോ?; റെയിൽവെ മന്ത്രി പറയുന്നു?

ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന, തിരക്കേറിയ റൂട്ടുകളിലൊന്നാണ് ബെംഗളൂരു- എറണാകുളം റെയിൽ റൂട്ട്. കർണ്ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരും കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സര്‍വീസുകൾ നിരവധിയുണ്ടെങ്കിലും യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്പെട്ട സർവീസ് ബെംഗളൂരു- എറണാകുളം വന്ദേ ഭാരത് എക്പ്രസ് ആയിരുന്നു. വളരെ കുറച്ചുകാലമേ ഓടിയുള്ളുവെങ്കിലും യാത്രക്കാരുടെ ഇടയിൽ മികച്ച പ്രതികരണം നേടാൻ ഈ സർവീസിന് കഴിഞ്ഞിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ, ആഴ്ചയിൽ മൂന്ന് സര്‍വീസ് വീതം നടത്തിയ ബെംഗളൂരു- എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് വൻ വിജയമായെങ്കിലും സര്‌വീസ് നീട്ടാൽ അധികൃതർ തയ്യാറായില്ല. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് സർവീസ് നീട്ടാൻ യാത്രക്കാരും സംഘടനകളുമെലലാം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സ്പെഷ്യൽ സർവീസിന്‍റെ പ്രതികരണം നോക്കി സർവീസ് തുടരണമോ എമ്മു തീരുമാനിക്കുമെന്ന് അധികൃകർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് എന്തുകൊണ്ട് സർവീസ് നീട്ടിയില്ല എന്നതിന് വ്യക്തമായ ഒരുത്തരം ലഭിച്ചിരുന്നില്ല.

Bengaluru- Kochi Vande Bharat Express updates

ഇപ്പോഴിതാ, ഇക്കാര്യത്തിൽ ഒരു വിശദീകരണം തന്നിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രിയായ അശ്വനി വൈഷ്ണവ്. ലോക്സഭയിൽ അഡ്വ. ഡീൻ കുര്യാക്കോട് എംപിയുടെ ചോദ്യത്തിനാണ് മന്ത്രി ഉത്തരം നല്കിയത്. എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ പെട്ടെന്ന് നിർത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചുമാണ് എംപി ചോദിച്ചത്. റെയിൽവേ മന്ത്രി നല്കിയ ഉത്തരം അനുസരിച്ച് വന്ദേ ഭാരത് ട്രെയിൻ "റദ്ദാക്കുക" അല്ല, പകരം ഒരു പ്രത്യേക സർവീസ് എന്ന നിലയിലാണ് താൽക്കാലികമായി അവതരിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

എറണാകുളം-ബെംഗളൂരു കന്‍റോൺമെന്‍റ് റൂട്ടിൽ 2024 ജൂലായ് 31 മുതൽ ആഗസ്ത് 26 വരെ (06001/06002) തിരക്ക് നിയന്ത്രിക്കാൻ ഒരു സ്പെയർ വന്ദേ ഭാരത് റേക്ക് പ്രത്യേക ട്രെയിൻ ഉപയോഗിച്ചു. ഇേ ഒമ്പത് ജോഡി സ്ഥിരം ട്രെയിനുകൾക്കൊപ്പമാണ് ഈ ഇടനാഴിയിലേക്ക് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തിയത്.

കൂടാതെ, ഈ താത്കാലിക ക്രമീകരണം എന്നതിൽ നിന്നാവാം റദ്ദാക്കൽ എന്ന ധാരണ വന്നതെന്നും മന്ത്രി വിശദമാക്കിയിട്ടുണ്ട്. ആവശ്യകത, സർവീസ് നടത്താനുള്ള അനുകൂല സാഹചര്യങ്ങൾ, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതെന്നും ഇതൊരു തുടർച്ചയായ പ്രക്രിയയാണെന്നും അശ്വനി വൈഷ്ണവ് വിശദമാക്കി. കൂടാതെ, സംസ്ഥാന അതിർത്തികൾ കടന്ന് റെയിൽവേ ശൃംഖല, അനുസരിച്ചാണ് ട്രെയിനുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ റൂട്ടിൽ വന്ദേ ഭാരത് വരാനുള്ള സാധ്യതയും അശ്വിനി വൈഷ്ണവ് തള്ളിയിട്ടില്ല. വന്ദേ ഭാരത് എക്പ്രസ് സർവീസ് ഈ റൂട്ടിൽ ഇപ്പോൾ സ്ഥിരമല്ലെങ്കിലും ഇന്ത്യൻ റെയിൽവേ അതിന്‍റെ ആവശ്യങ്ങൾ വിലയിരുത്തുന്നതും പൊരുത്തപ്പെടുത്തുന്നതും തുടരുന്നതിനാൽ സർവീസ് പുനരാരംഭം എല്ലായ്പ്പോഴും സാധ്യമാണെന്നാണ് അദ്ദേഹം വിശദമാക്കിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+