Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ ഏറ്റവും നീളമേറിയ ഡബിൾഡെക്കർ മേൽപ്പാലം വരുന്നു..ഔട്ടർ റിങ് റോഡിലെ കുരുക്കഴിയും, നിലംതൊടാതെ പറക്കാം

ബെംഗളൂരുവിലെ ഏറ്റവും നീളമേറിയ ഡബിൾഡെക്കർ മേൽപ്പാലം വരുന്നു..ഔട്ടർ റിങ് റോഡിലെ കുരുക്കഴിയും, നിലംതൊടാതെ പറക്കാം

ബെംഗളൂരു വികസന കുതിപ്പിലാണ്. വർധിച്ചുവരുന്ന ജനഖ്യയും വാഹനങ്ങളുട എണ്ണവും ഒപ്പം യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് നഗരത്തെ മൊത്തത്തില്‍ മാറ്റിമറിക്കാൻ ഉതകുന്ന വികസന നിർമ്മാണ പ്രവർത്തികൾ ഇവിടെ പുരോഗമിക്കുകയാണ്. നിരവധി പദ്ധതികൾ ചര്‍ച്ചകളില്‍ എത്തിനിൽക്കുന്നു.സമീപഭാവിയിൽ തിരക്കില്ലാതെ നഗരയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ വികസനങ്ങൾ.

ഇപ്പോഴിതാ, ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നായ ഔട്ടർ റിംഗ് റോഡിലെ തിരക്കും നഗരത്തിലെ മൊത്തത്തിലുള്ള തിരക്കും പരിഹരിക്കുന്നതിനായി പുതിയൊരു പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ജെ പി നഗറിനും ഹെബ്ബാളിനും ഇടയിലുള്ള ഔട്ടർ റിംഗ് റോഡിന്‍റെ (ORR) പടിഞ്ഞാറ് ഭാഗത്ത് ഒരു റോഡ്-കം-മെട്രോ ഇടനാഴിയാണ് ഏറ്റവും പുതിയതായി നിർദ്ദേശിച്ചിരിക്കുന്നത്.

Bengaluru s Longest Double Decker Flyover and Metro Corridor to Connect J P Nagar and Hebbal

സൗത്ത് ബെംഗളൂരുവിലെ റാഗിഗുഡ്ഡ-സിൽക്ക് ബോർഡ് സ്ട്രെച്ചിലെ 5 കിലോമീറ്റർ ഡബിൾ ഡെക്കർ പദ്ധതിക്ക് സമാനമായി നിർമ്മിക്കുന്ന റോഡ്-കം-മെട്രോ ഇടനാഴിക്ക് 32.15 കിലോമീറ്റർ നീളമുണ്ടായിരിക്കും. നിർമ്മാണം പൂർത്തിയായാൽ ബെംഗളൂരുവിലെ ഏറ്റവും നീളമുള്ള ഏറ്റവും നീളമേറിയ മേൽപ്പാലമായിരിക്കും.

അതോടൊപ്പം , മഗഡി റോഡിൽ എലിവേറ്റഡ് റോഡ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിനും കൂടി 9,800 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹെബ്ബാൽ, ബിഇഎൽ റോഡ്, സുമ്മനഹള്ളി, ഗോരഗുണ്ടെ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് പദ്ധതി വിലയിരുത്തിയിരുന്നു. മെട്രോ വിപുലീകരണങ്ങൾ എലിവേറ്റഡ് റോഡുകളുമായി ബന്ധിപ്പിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ ചെലവ് കുറയുമെന്നാണ് കരുതുന്നത്.

റാഗിഗുഡ്ഡ റോഡിലെ ഡബിൾ ഡെക്കർ പദ്ധതിക്ക് സമാനമായി റോഡ്-കം-മെട്രോ മാതൃകയിൽ ഭാവിയിലെ എല്ലാ മെട്രോ പ്രോജക്ടുകളിലും ഒരു എലിവേറ്റഡ് റോഡ് നിർമ്മിക്കുമെന്നും റോഡുകൾ വീതികൂട്ടുന്നതിനായി ഭൂമിയും വസ്തുക്കളും ഏറ്റെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും ഇത്തരം റോഡുകൾ സഹായിക്കുമെന്ന് കഴിഞ്ഞ ജദിവസം ഇവിടം സന്ദർശിച്ച ബെംഗളൂരു വികസന മന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.

കൂടാതെ, ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് അനുസരിച്ച് 40 കിലോമീറ്ററിലധികം വരുന്ന മൂന്നാം ഘട്ടത്തിന് കീഴിലുള്ള രണ്ട് മെട്രോ ഇടനാഴികളും ഡബിൾ ഡെക്കർ ഡിസൈൻ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സാധ്യതാ പഠനം 90% പൂർത്തിയായതായി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും ഇതിന്‍റെ രൂപരേഖയിൽ വരുത്തിയ മാറ്റങ്ങളാണ് ടെൻഡര്‍ വൈകിപ്പിച്ചത്.

അതേസമയം, ഡബിൾ ഡെക്കർ നിർദ്ദേശം ഉൾക്കൊള്ളുന്നതിനായി, നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ ജെപി നഗർ ഫോർത്ത് ഫേസിനും കെമ്പപുരയ്‌ക്കുമിടയിലുള്ള 32.15 കിലോമീറ്റർ ലൈൻ വരുമ്പോൾ ഗോരഗുണ്ടെപാളയയിൽ പുതിയ സ്റ്റേഷൻ വരുമെന്നാണ് റിപ്പോർട്ട്.

ജെപി നഗർ നാലാം ഘട്ടത്തിനും കെമ്പപുരയ്ക്കുമിടയിലുള്ള 32.15 കിലോമീറ്റർ മെട്രോ ലൈനിനായി ഗോരഗുണ്ടെപാളയയിൽ കാര്യമായ ഡിസൈൻ പരിഷ്‌ക്കരണം നടപ്പാക്കും. പീനിയയിൽ ഇൻ്റർചേഞ്ചിനുപകരം ഗോരഗുണ്ടെപാളയ ജംക്‌ഷനു സമീപം പുതിയ മെട്രോ സ്‌റ്റേഷനാണ് അധികൃതർ പരിഗണിക്കുന്നത്. അതായത്, പീനിയയിൽ ഇന്‍റർചേഞ്ചിനുപകരം ഗോരഗുണ്ടെപാളയ ജംക്‌ഷനു സമീപം പുതിയ മെട്രോ സ്‌റ്റേഷനാണ് അധികൃതർ പരിഗണിക്കുന്നത്. നിലവിലുള്ള കിഴക്ക്-പടിഞ്ഞാറ് ഇടനാഴി കൂടിച്ചേരുന്ന സ്ഥലമാണ് പീനിയ.

നിർമാണച്ചെലവ് കുറയ്ക്കുക, മെട്രോ പാത 300 മീറ്ററായി ചുരുക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ മെട്രോ സ്‌റ്റേഷ ൻ വഴി ഉദ്ദേശിക്കുന്നത്. അതേസമയം, യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാതിരിക്കാനും കണക്റ്റിവിറ്റി നിലനിർത്താൻ, പുതിയ സ്റ്റേഷനെ പീനിയയിലേക്കും ഗോരഗുണ്ടെപാളയയിലേക്കും ബന്ധിപ്പിക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ യാത്രക്കാർക്ക് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെങ്കിലും ഗോരഗുണ്ടെപാളയയിലെ വാഹന ഗതാഗത കുരുക്ക് കുറയ്ക്കുവാൻ ഇത് സഹായിച്ചേക്കും. ഡോ. രാജ്കുമാർ മെമ്മോറിയലിനും ബിഇഎൽ സർക്കിളിനും ഇടയിൽ തടസ്സമില്ലാത്ത യാത്ര ചെയ്യാന് ഈ ഇടനാഴി കാരണമാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+