ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി സഞ്ചാരികൾ എത്തിച്ചേരാറുള്ള ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്. ഹണിമൂണിനായി ഇടുക്കി തെരഞ്ഞെടുക്കുന്നവർക്ക് താമസിക്കാൻ പറ്റിയ 5 ടൗണുകൾ പരിചയപ്പെടാം
മൂന്നാർ
ഇന്ത്യയിലെ തന്നെ പേരുകേട്ട ഒരു ഹിൽസ്റ്റേഷൻ ആണ് മൂന്നാർ. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ്കാരുടെ ഭരണകാലത്ത് അവർ തങ്ങളുടെ വേനൽക്കാല വസതികൾ നിർമ്മിച്ചിരുന്നത് മൂന്നാറിൽ ആയിരുന്നു. ഇന്ത്യയിലേ പേരുകേട്ട ഹണിമൂൺ കേന്ദ്രം കൂടിയാണ് മൂന്നാർ.

Photo Courtesy: JinoJames
ദേവികുളം
മൂന്നാറിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയായി മറ്റൊരു ഹിൽസ്റ്റേഷൻ കൂടിയുണ്ട് ഇടുക്കിയിൽ. പച്ച വെൽവറ്റ് പോലെ തോന്നിക്കുന്ന തേയില തോട്ടങ്ങൾ നിറഞ്ഞ മൊട്ടക്കുന്നുകൾ നിറഞ്ഞ ഈ സ്ഥലമാണ് ദേവികുളം. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ തടാകം. മീൻപിടിക്കാനും മറ്റുമായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

Photo Courtesy: Dhruvarahjs at ml.wikipedia
പീരുമേട്
പ്ലാന്റേഷനുകൾക്ക് പേരു കേട്ട പീരുമേടിന് ആ പേരു ലഭിച്ചത് പ്രമുഖ സൂഫിവര്യനായിരുന്ന പീർമുഹമ്മദിൽ നിന്നാണ്. പീരുമേടിന് 35 കിലോമീറ്റർ അകലെയാണ് തേക്കടി. ഹണിമൂൺ ആഘോഷിക്കാൻ എത്തുന്നവർക്ക് നിരവധി റിസോർട്ടുകൾ ഇതിന്റെ പരിസരത്തുണ്ട്.

Photo Courtesy: Manojtr5664
വാഗമൺ
ഹിൽസ്റ്റേഷനുകൾക്ക് പേരു കേട്ട ഇടുക്കിയിലെ മറ്റൊരു പ്രശസ്തമായ ഹിൽസ്റ്റേഷൻ ആണ് വാഗമൺ. പീരുമേടിൽ നിന്ന് 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













