മണ്‍സൂണിന്‍റെ വരവോടെ കര്‍ണ്ണാടകയിലെ വിനോദ സഞ്ചാരത്തിന് വീണ്ടും തുടക്കമായിരിക്കുകയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ കൂര്‍ഗ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വിനോദ സഞ്ചാരത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്. കൂര്‍ഗ് കൂടാതെ ചാമരാജ നഗറിലും സഞ്ചാരികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ എടുത്തു കളഞ്ഞിട്ടുണ്ട്. ഇവിടെ ഓഗസ്റ്റ് ഒന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം.
കണ്ണുകളെ കൊതിപ്പിക്കുന്ന കാഴ്ചകളുമായി ഈ ഓഗസ്റ്റ് മാസത്തില്‍ കര്‍ണ്ണാടകയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...
മറവാന്തെ
റോഡിന്റെ ഒരുവശത്ത് സൗപർണ്ണിക നദിയും മറുവശത്ത് കടലുമുള്ള മാർവാന്തേയുടെ ദൃശ്യം മാത്രം മതി ഇവിടേക്ക് സഞ്ചാരികളെത്തുവാന്‍. ദേശീയപാത 66 ല്‍ പൻവേൽ-ഇടപ്പള്ളി ഹൈവേയിൽ ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ തിരക്കില്‍ നിന്നും മാറി കിടക്കുന്ന ഇവിടേക്ക് ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുവാനും എളുപ്പമാണ്.
അറബിക്കടലിന് സമാന്തരമായാണ് സൗപർണ്ണിക നദി ഇതിലേ ഒഴുകുന്നത്. മാരസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുകൂടി വളഞ്ഞൊഴുകി ഇതിനെ ഒരു ചെറിയ ദ്വീപാക്കി മാറ്റുകയാണ് സൗപർണ്ണിക ചെയ്യുന്നത്. പിന്നീട് ഇത് അറബിക്കടലിൽ ചേരുന്നു. കുഡ്രു എന്നാണ് ഈ ചെറിയ ദ്വീപ് അറിയപ്പെടുന്നത്. ഇവിടെ നിന്നും നോക്കിയാൽ അകലെ കുടജാദ്രി മലനിരകളുടെ ദൃശ്യവും മറ്റും കാണാം.
ഹെബ്ബെ വെള്ളച്ചാട്ടം
കർണ്ണാടകയിൽ കാടിനു നടുവിലൂടെ യാത്ര ചെയ്ത് ജീപ്പിൽ കയറി കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പോയാൽ മാത്രം കാണാൻ സാധിക്കുന്ന ഇടമാണിത്. ചിക്കമംഗളൂര്‍ ജില്ലയിലാണ് ഇവിടമുള്ളത്,
മൈസൂർ വോഡയാർ രാജാവായിരുന്ന കൃഷ്ണകാജ വോഡയാർ ലാമാന്റെ പ്രിയപ്പെട്ട വേൽക്കാല വസതി കെമ്മനഗുണ്ടിയായിരുന്നുവത്രെ .
PC:Ashwin Kumar
ചിക്കബല്ലാപൂര്‍
മകലിദുര്‍ഗ
PC:Karthik Prabhu
മധുഗിരി
സമുദ്ര നിരപ്പില്‍ നിന്നും 39,30 അടി ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
കര്‍ണ്ണാടകയില്‍ ഒറ്റ ദിന യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ്. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. വിജയനഗര രാജാക്കന്മാര്‍ പണിത കോട്ടയാണ് ഇവിടുത്തെ കാഴ്ച. കുത്തനെയുള്ള പടികള്‍ കയറിയാല്‍ മാത്രമേ കോട്ടയിലെത്താന്‍ സാധിക്കൂ. മുകളിലേക്ക് കയറാന്‍ രണ്ടു മണിക്കൂറെടുക്കുമ്പോള്‍ 45 മിനിറ്റ് മാത്രം മതി തിരിച്ചിറങ്ങാന്‍. ഇവിടുത്തെ ജൈന ക്ഷേത്രങ്ങളും പ്രശസ്തമാണ്.
കുശാല്‍നഗര്‍
കനക്പുര
സകലേശ്പൂര്‍
ഗ്രീന്‍ റൂട്ട് ട്രക്ക്, ക്ഷേത്രങ്ങള്‍, മന്‍ജരാബാദ് കോട്ട, അഗ്നി ഗുഡ്ഡാ ക്ഷേത്രം, ബിസ്ലേ വ്യൂ പോയിന്‍റ്, പാണ്ഡവര്‍ ഗുഡ്ഡാ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍.
PC:L. Shyamal
ദേവ്ബാഗ്
ടാഗോര്‍ ബീച്ച്, ദേവ്ബാഗ് ലൈറ്റ് ഹൗസ്, സദാശിവഗഡ് കോട്ട, ഷെജ്ജേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍



Click it and Unblock the Notifications















