Search
  • Follow NativePlanet
Share
» »റോപ് വേയിലൂടെ ഇതിലും കിടിലൻ യാത്രയും കാഴ്ചയും വേറേയില്ല..620 മീറ്റർ ദൂരം, 120 രൂപ!

റോപ് വേയിലൂടെ ഇതിലും കിടിലൻ യാത്രയും കാഴ്ചയും വേറേയില്ല..620 മീറ്റർ ദൂരം, 120 രൂപ!

കാനന കാഴ്ചകൾ ആസ്വദിച്ച് കാടിനു മുകളിലൂടെ റോപ് വേയിൽ ഒരു യാത്ര! എന്തു രസമായിരിക്കും അല്ലേ... അതു വ്യത്യസ്തങ്ങളായ കാട്ടുമൃഗങ്ങളെ, ഭാഗ്യമുണ്ടെങ്കിൽ ആനയും കടുവയും പുലിയും കരടിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൂടി കണ്ടാണ് യാത്രയെങ്കിലോ? കേൾക്കുമ്പോൾ ഒന്നു പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ.. ഇന്ത്യയിലെ ഏറ്റവും മികച്ച ബയോളജിക്കൽ പാർക്കുകളിലൊന്നായ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കിടിലൻ റോപ് വേ കാത്തിരിക്കുന്നത്.

12 വർഷങ്ങൾക്കു ശേഷമാണ് ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാർക്കിൽ റോപ് വേ സര്‍വീസ് പുനരാരംഭിക്കുന്നത്. നന്ദന്‍കാനന്‍ സുവോളജിക്കൽ പാർക്ക് മുതൽ ബോട്ടാണിക്കൽ ഗാർഡൻ വരെയുള്ള ദൂരമാണ് റോപ് വേയിൽ സഞ്ചരിക്കാനായി ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളുടെയും സന്ദർശകരുടെയും ദീർഘകാല ആവശ്യമാണ് ഇതോടെ നടപ്പായിരിക്കുന്നത്. 2013 മുതല്‍ ഇവിടു്തെ റോപ്വേ പ്രവർത്തനരഹിതമായിരുന്നു.

Best Ropeway Experience of 626 m at Just 120 Rupees In Nandankanan Zoological Park

626 മീറ്റർ ദൂരത്തിൽ വരുന്ന റോപ്വേ റൈഡ് അവധി ദിവസങ്ങളിലൊഴികെ ബാക്കി ദിവസങ്ങളിലെല്ലാം പ്രവർത്തിക്കും. രാവിലെ 8.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ റോപ് വേ സൗകര്യം സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. ഒരാൾക്ക് 120 രൂപയാണ് നിരക്ക്. കാഞ്ചിയ തടാകത്തിനു മുകളിലൂടെ പോകുന്ന യാത്ര അത്യന്തം രസകരമായിരിക്കുമെന്ന് പറയേണ്ടില്ലല്ലോ...

12 ക്യാബിനുകളാണ് റോപ്പ്‌വേയ്ക്കുള്ളത്. ഒരു ക്യാബിനില്‍ മൂന്ന് മുതല്‍ ആറ് പേര്‍ക്ക് വരെ യാത്ര ചെയ്യാം. ഒരു സമയം പരമാവധി ഒരു റൈഡിൽ 72 പേർക്കുവരെ പോകാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നഓച്ചിറ പന്ത്രണ്ട് വിളക്ക്, പരബ്രഹ്മത്തെ ആരാധിച്ച് മോക്ഷം നേടാം, സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി
ത്. ജനറേറ്റർ ബാക്കപ്പ് സംവിധാനമുള്ള വൈദ്യുതിയിലാണ് റോപ്പ് വേ പ്രവർത്തിക്കുന്നത്.

മോണോ കേബിൾ ഉപയോഗിച്ച് നിർമ്മിച്ച റോപ്പ്‌വേ ബൊട്ടാണിക്കൽ ഗാർഡനിലെയും മൃഗശാലയിലെയും രണ്ട് ടവറുകളെ ബന്ധിപ്പിക്കുന്നു. നാഷണൽ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ (എൻഡിആർഎഫ്) അനുമതി ലഭിച്ചതിനെ തുടർന്നാണ് റോപ്‌വേ സൗകര്യം അനുവദിച്ചത്. സന്ദർശകർക്ക് ബുദ്ധിമുട്ടില്ലാത്ത സേവനം നൽകുന്നതിന് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: odisha interesting facts travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+