കൂർഗ്
കൂർഗ് സന്ദർശിച്ചിട്ടുള്ള പലരും എടുത്ത് പറഞ്ഞിട്ടുള്ള കാര്യം, സ്ത്രീയാത്രികർക്ക് നിർഭയം പോകാവുന്ന സ്ഥലം എന്നാണ്. അപ്പോൾ പിന്നെ കുടുംബ സമേതം കൂർഗിലേക്ക് യാത്ര ചെയ്യാൻ മടിക്കേണ്ട. കൂർഗിൽ എത്തിയാൽ താമസ സൗകര്യത്തെക്കുറിച്ച് ഓർത്തും അധികം വേവലാധി വേണ്ട കാരണം നിരവധി ഹോംസ്റ്റേകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കുടുംബത്തോടൊപ്പം ഇവിടുത്തെ കാപ്പിയുടെ രുചിയും നുകരാം. കൂർഗിൽ പോകാം
Photo: Devaiahpa
ഊട്ടി
പൂന്തോട്ടങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞ സുന്ദരമായ ഒരു സ്ഥലമാണ് ഊട്ടി. അതുകൊണ്ട് തന്നെ കുടുംബ സമേതം ഊട്ടിയിലേക്ക് ഒരു ടൂർ പ്ലാൻ ചെയ്യുകയാണെങ്കിൽ അത് ഒരു നല്ല തീരുമാനമായിരിക്കും. ഹോം മെയ്ഡ് ചോക്കലേറ്റിന്റെ രുചിയറിഞ്ഞ് ഊട്ടിയിലൂടെ കുടുംബ സമേതം കാഴ്ചകൾ കാണാം. ഊട്ടിയിലേക്ക് പോകാം
/ooty/
Photo: Secret of success
മൂന്നാർ
പല സഞ്ചാരികളും പറഞ്ഞിട്ടുള്ള കാര്യം മൂന്നാറിൽ എത്തുക എന്നതിനേക്കാൾ സുന്ദരം മൂന്നാറിലേക്ക് പോകുക എന്നതാണ്. കാരണം മൂന്നാറിലേക്കുള്ള വഴികൾ അത്രയും സുന്ദരമാണ്. കുടുംബത്തോടൊപ്പം ഒരു വെക്കേഷൻ ട്രിപ്പ് പ്ലാൻ ചെയ്യുകയാണെങ്കിൽ മൂന്നാറിനെ ഒഴിവാക്കരുത്. മൂന്നാറിലേക്ക് പോകാം
Photo: Upload Bot
മനാലി
മനാലി എന്നാൽ ഹണിമൂൺ യാത്രയ്ക്ക് പറ്റിയ സ്ഥലമാണെന്നാണ് ഒരു വിശ്വാസം. എന്നാൽ കുടുംബ സമേതം പോയിൽ ഉല്ലസിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് മനാലി. കാഴ്ചകൾ മാത്രമല്ല അവിടുത്തെ വിഭവങ്ങളും വളരെ രുചികരമാണ്. കുറച്ച് ദൂരേയ്ക്ക് കുടുംബ സമേതം യാത്ര ചെയ്യാൻ കൊതിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് മനാലി. മനാലിക്ക് പോകാം
Photo: J.M.Garg
പുരി
കുടുംബസമേതം ഒരു യാത്ര, ആത്മീയമായ ഉണർവുകൾ ഇവ രണ്ടും നടക്കണമെങ്കിൽ നിങ്ങൾക്ക് പുരിയിലേക്ക് പോകാം. പുരിയിലെ ജഗന്നാഥ ക്ഷേത്രം നിങ്ങളുടെ ഉള്ളിലെ സഞ്ചാരിയേയും വിശ്വാസിയേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. പുരിയിലേക്ക് യാത്ര പോകുമ്പോൾ പുരി ബീച്ചിലേക്ക് പോകാൻ മറക്കരുത്. പോകാം പുരിയിൽ
Photo: Nitishmohanty67
വയനാട്
വടക്കൻ കേരളത്തിൽ ജീവിക്കുന്നവർക്കും ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും എളുപ്പം കുടുംബ സമേതം പോകാൻ പറ്റിയ സ്ഥലമാണ് വയനാട്. വന്യജീവി സങ്കേതം, എടക്കൽ ഗുഹ, ചെമ്പ്ര പീക്ക്, പൂക്കോട് തടാകം അങ്ങനെ നിരവധി കാഴ്ചകൾ ഉണ്ട് വയനാട്ടിൽ. വയനാട്ടിൽ പോയാലോ?
Photo: Nijusby
ജയ്പ്പൂർ
ഇന്ത്യയുടെ വിനോദ സഞ്ചാരഭൂപടത്തിലെ അഭിമാനമാണ് ജയ്പ്പൂർ അതുകൊണ്ട് തന്നെ ജയ്പ്പൂരിലേക്ക് കുടുംബ സമേതം വിനോദ സഞ്ചാരം നടത്തുകയെന്നത് അഭിമാനകരമായ കാര്യമാണ്. കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളുമാണ് ജയ്പ്പൂരിന്റെ പ്രത്യേകത. രാജസ്ഥാനിലെ രുചികരമായ ഭക്ഷണങ്ങളും ഇവിടെയെത്തിയാൽ രുചിച്ചറിയാം. ജയ്പ്പൂരിലേക്ക് പോകാം
Photo: Ziaur Rahman
മഹാബലേശ്വർ
മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും വിദേശ സഞ്ചാരികൾക്ക് ഇടയിൽ ഏറെ പ്രശസ്തമായ സ്ഥലമാണ് മഹബലേശ്വർ. മുംബൈയിൽ നിന്ന് ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാം. മഹാരാഷ്ട്രയുടെ കാശ്മീർ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം
Photo: Reju.kaipreth
പോണ്ടിച്ചേരി
ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു ഫ്രഞ്ച് അനുഭവം ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പോണ്ടിച്ചേരി. സുന്ദരമായ ബീച്ചുകളാണ് പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ പ്രത്യേകത. പോണ്ടിച്ചേരിക്ക് പോകാം
Photo: Djoemanoj
കാലൻഗുട്ട്
ഗോവയിലേക്കാണ് കുടുംബ സമേതം യാത്ര ചെയ്യുന്നതെങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് കാലൻഗട്ട്. കുടുംബ സമേതം സ്വഛന്ദമായി സമയം ചെലവിടാൻ പറ്റിയ ബീച്ചാണ് ഇവിടുത്തേത്. സ്ത്രീകൾക്ക് ഭയം കൂടാതെ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥലമാണ് ഇത്. കൂടുതൽ വായിക്കാം
Photo: rajeshodayanchal