നഗരത്തിന്‍റെ തിരക്കുകളും പ്രകൃതിയുടെ ഭംഗിയും ഒരേ പോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന അപൂര്‍വ്വം നാടാണ് മഹാരാഷ്ട്ര. ഉറങ്ങുവാന്‍ പോലും സമയമില്ലാത്ത നഗരങ്ങളാണ് ഒരുവശത്തെങ്കില്‍ മറുവശം പച്ചപ്പിന്റെയും ഗ്രാമീണതയുടെയും നന്മകളാല്‍ സമൃദ്ധമാണ്. ഇങ്ങനെ പച്ചപ്പിനാല്‍ അനുഗ്രഹീതമായ ഇടങ്ങള്‍ നിരവധി ഇവിടെ കണ്ടെത്തുവാന്‍ സാധിക്കുമെങ്കിലും പ്രകൃതി സ്നേഹികളും സഞ്ചാരികളും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് ഭണ്ഡാർദാര. സഹ്യാദ്രിയുടെ റാണി എന്നു വിളിക്കപ്പെടുന്ന ഇവിടം എന്തുകൊണ്ടും സന്ദര്‍ശന യോഗ്യമാണ്.
നിധികളുടെ താഴ്വര എന്നും മിന്നാമിനുങ്ങുകളുടെ താഴ്വര എന്നുമെല്ലാം യാത്രികർ സ്നേഹപൂർവ്വം വിളിക്കുന്ന ഭണ്ഡാർദാര മഹാരാഷ്ട്രയുടെ അവധിക്കാല സ്വര്‍ഗ്ഗം കൂടിയാണ്. ഓരോ സഞ്ചാരിയുടം ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുവഴി കടന്നു പോയിരിക്കണം.
ഭണ്ഡാര്‍ദാരയുടെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!
മഹാരാഷ്ട്രയിലെ സഹ്യാദ്രി
നിധികളുടെ താഴ്വര
PC: AkkiDa
കല്‍സുബായ് പര്‍വ്വതം
സമുദ്രനിരപ്പില്‍ നിന്നും 5400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രസിദ്ധമായ ട്രക്കിങ്, ഹൈക്കിങ് റൂട്ട് കൂടിയാണ്. അല്പം ബുദ്ധിമുട്ടുള്ള ട്രക്കിങ് റൂട്ട് ആയതിനാല്‍ ഇതിലെ തുടക്കക്കാരെ സംബന്ധിച്ച് യാത്ര അല്പം പ്രയാസമായിരിക്കും. അപകടം പതിവായതിനാല്‍ സുരക്ഷാ മുന്‍കരുതലുകളും ഇവിടെ കാണാം. മലയുടെ മുകളില് ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ബാരി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് കല്‍സുബായ് ട്രക്കിങ് ആരംഭിക്കുന്നത്. ഭണ്ഡാര്‍ദാരയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ബാരി ഗ്രാമത്തിലേയ്ക്ക്.
ഹരിശ്ചന്ദ്രഗഡ് കോട്ട
വില്‍സണ്‍ ഡാം
PC:www.win7wallpapers.com
അംബ്രല്ലാ വെള്ളച്ചാട്ടം
PC:Desktopwallpapers
ആര്‍തര്‍ ലേക്ക്
രത്തന്‍ഗഡ്
സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള കയറ്റങ്ങളും കോണിപ്പണികളും എല്ലാം കയറി എത്തിച്ചേരുന്ന രത്തന്‍ഗഡ് കോട്ട വ്യത്യസ്തമായ ഒരു സാഹസിക അനുഭവമായിരിക്കും നല്കുക. മുഗള്‍ ഭരണകാലത്താണ് കോട്ട സ്ഥാപിക്കപ്പെട്ടതെന്നാണ് കരുതുന്നത്. പിന്നീടത് ശിവാജി കീഴടക്കുകയായിരുന്നു. ഗണേഷ്, ഹനുമാൻ, കൊങ്കൺ, ത്രയമ്പക് എന്നിങ്ങനെ നാല് കവാടങ്ങള്‍ കോട്ടയ്ക്കുണ്ട്.
മുംബൈ > കാസര > ഇഗ്തപുരി > ഭണ്ഡാർധാര > രത്തൻവാഡി വഴി ഇവിടേക്ക് എത്തിച്ചേരാം.



Click it and Unblock the Notifications















