Search
  • Follow NativePlanet
Share
» »മാസത്തിൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഭക്ഷണവും താമസവും വേറെ നോക്കേണ്ട! 33% ഇളവ്

മാസത്തിൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഭക്ഷണവും താമസവും വേറെ നോക്കേണ്ട! 33% ഇളവ്

ഏറ്റവും എളുപ്പത്തിലും വലിയ പ്ലാനോ തയ്യാറെടുപ്പുകളോ ഇല്ലാതെ രാജ്യത്തെ വിനോദസഞ്ചാര തീർത്ഥാടന യാത്രകൾക്കുള്ള മാർഗ്ഗം ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലുള്ള യാത്രകളാണ്. ജമ്മുവിലെ കത്ര വൈഷ്ണോദേവി ക്ഷേത്രം മുതൽ വാരണാസിയും അയോധ്യയും കാശിയും ഋഷികേശും വരെ സന്ദർശിച്ചു വരാനുള്ള പാക്കേജുകൾ കൊച്ചുവേളിയിൽ നിന്നും ഐആർസിടിസി നടത്താറുണ്ട്.

ഇപ്പോഴിതാ, ജൂലൈ മാസത്തിലെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലുള്ള പാക്കേജും വന്നുകഴിഞ്ഞ്. യുവക്കൾക്കും മുതിർന്നവർക്കും മാത്രമല്ല, വയോജനങ്ങളെക്കൂടി ഉദ്ദേശിച്ചുള്ള യാത്രയിൽ അവർക്കാശ്യമായ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാവും ഇനിയുള്ള യാത്രകൾ. പുണ്യതീർത്ഥ യാത്രയെന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജിൽ ഉജ്ജയിൻ, മുതൽ അഹമ്മദാബാദ് വരെയുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിക്കും.

Punya Teerth Yatra” Rail tour package

ജൂലൈ 20ന് കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന 11 രാത്രിയും 12 പകലും ചേരുന്ന പാക്കേജ് തിരികെ ജൂലൈ 31ന് മടങ്ങിയെത്തും. അയോധ്യ, ഹരിദ്വാർ, ഋഷികേശ്, കാശി, ഓംകാരേശ്വർ, പ്രയാഗ്രാജ്, സാരാനാഥ്, ഉജ്ജയിൻ എന്നിവിടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയരിക്കുന്നത്. BHARAT GAURAV-PUNYA TEERTH YATRA (SZBG06) എന്നതാണ് പാക്കേജ്.

സ്റ്റാൻഡേർഡ്, കംഫോർട്ട് എന്നീ രണ്ട് ക്ലാസുകളിലായാണ് യാത്ര. ആകെ 754 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ 544 സീറ്റുകൾ സ്റ്റാൻഡേർഡ് ക്ലാസിലും(സ്ലീപ്പർ) 210 എണ്ണം കംഫോർട്ട് ക്ലാസിലുമാണ് (എസി ത്രീ ടയർ)ലഭ്യമായിട്ടുള്ളത്.

ജൂലൈ 20ന് രാവിലെ കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര മൂന്നാം ദിവസം ഉജ്ജയിനിലെത്തിച്ചേരും. അഞ്ചാം ദിവസം ഹരിദ്വാർ, ഏഴാം ദിവസവും എട്ടാം ദിവസവും ബനാറസ്, ഒൻപതാം ദിവസം അയോധ്യ, പത്താം ദിവസം പ്രയാഗ്രാജ് സംഗം എന്നിങ്ങനെയാണ് സ്ഥലങ്ങൾ കാണുന്നത്. 12-ാം ദിവസം രാവിലെ സേലം ജംങ്ഷനിലും രാത്രിയോടെ കൊച്ചുവേളിയിലും എത്തിച്ചേരും.

Punya Teerth Yatra” Rail tour package

യാത്രയിലെ രാത്രികളിൽ എസി ഹോട്ടലിൽ താമസം, ഫ്രഷ് ആകാൻ നോൺ എസി റൂമുകൾ. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുവാനായി ബസ് സർവീസുകൾ, 12 ദിവസവും രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിയിലെ ഡിന്നർ എന്നിവയും പാക്കേജ് തുകയിൽ ഉൾപ്പെട്ടിരിക്കുന്നു. വെജിറ്റേറി ഒപ്പം ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്കോർട്ട്, ടൂർ മാനേജർമാരുടെ സൗകര്യം എന്നിവയും ലഭ്യമാണ്.

സ്റ്റാൻഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 24340 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 22780
രൂപയും കംഫോര്‍ട്ട് ക്ലാസിൽ 36340 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 34780 രൂപയുമാണ് ടിക്കറ്റ് നിരക്ക്. : ഭാരത് ഗൗരവ് ട്രെയിൻ സ്കീമിന് കീഴിൽ റെയിൽവേ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ഏകദേശം 33% ഇളവ് നൽകുന്നു. മുകളിൽ പറഞ്ഞ ടിക്കറ്റ് നിരക്ക് ഇളവ് ഉൾപ്പെടെയുള്ളതാണ്.

ഐആർസിടിസി വെബ്സൈറ്റ് വഴിയോ തിരുവനന്തപുരം, കോഴിക്കോട് എറണാകുളം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഐആർസിടിസി ടൂറിസം ഫസിലിറ്റേഷൻ സെന്‍ററുകൾ വഴിയോ ബുക്ക് ചെയ്യാം.

എറണാകുളം റീജയണൽ ഓഫീസ്- 0484 2382991, 8287932064, 8287932082, 8287932117
തിരുവനന്തപുരം- 8287932095
കോഴിക്കോട്- 8287932098
കോയമ്പത്തൂർ - 9003140655 എന്നിങ്ങനെയാണ് ഫോൺ നമ്പർ.

സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, പോടനൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, ഒറ്റപ്പാലം, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രയ്ക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യമുണ്ടായിരിക്കും.
പ്രധാനയിടങ്ങളിലെ സന്ദർശിക്കുന്ന സ്ഥലങ്ങൾ
മഹാകാലേശ്വർ-ഉജ്ജയിൻ
ഓംകാരേശ്വർ
രാം ജൂല, ലക്ഷ്മൺ ജൂല-ഋഷികേശ്
ഗംഗാ ആരതി-ഹരിദ്വാർ
കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ്, വിശാലാക്ഷി ക്ഷേത്രം, ഗംഗാ ആരതി-വാരണാസി
അയോധ്യയിലെ ക്ഷേത്ര സന്ദർശനം
ത്രിവേണി സംഗമം-പ്രയാഗ്രാജ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+