Search
  • Follow NativePlanet
Share
» »സൈക്കിളിൽ പോകാൻ ബാംഗ്ലൂരിൽ ചില വഴികൾ!

സൈക്കിളിൽ പോകാൻ ബാംഗ്ലൂരിൽ ചില വഴികൾ!

By Maneesh

ഒരിക്കൽ തടാകങ്ങളുടെ നഗരം എന്നായിരുന്നു ബാംഗ്ലൂർ അറിയപ്പെട്ടിരുന്നത്. പിന്നീട് ഉദ്യാന നഗരമായി മാറി. ഇപ്പോൾ ഐ ടി ഹബ്ബായി മാറിയിരിക്കുകയാണ്. മഹാനഗരമായി വളരുന്തോറും ബാംഗ്ലൂർ പ്രകൃതിയുമായി അകലുന്നുവോ എന്നൊരു ഭീതി ബാംഗ്ലൂരിനെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ നിറയുന്നുണ്ട്.

വാഹനങ്ങളുടെ പുക നമുക്ക് ശ്വസിക്കാനുള്ള വായുവിനെ അശുദ്ധമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചിലരെങ്കിലും നന്മകൾ വിശ്വസിച്ച്, നല്ലത് ശ്വസിക്കാൻ കൊതിച്ച് സൈക്കിളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുയാണ്. ബാംഗ്ലൂരിൽ നിന്ന് കേരളം വരെ സൈക്കിളിൽ യാത്ര ചെയ്യുന്നവരുണ്ടെന്ന അറിവ് പരിസ്ഥിതി സ്നേഹികളായ മലയാളികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. വരും നാളുകളിൽ കൂടുതൽ പേർ സൈക്കിളുമായി ബാംഗ്ലൂർ നഗരത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.

ഇപ്പോൾ സൈക്കിൾ സാവാരി നടത്തുന്നവരും ഇനി നടത്താൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. കൂട്ടമായി സൈക്കിൾ സവാരി നടത്താൻ പറ്റുന്ന, ബാംഗ്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം.

മഞ്ചിൻബെലെ ഡാം

മഞ്ചിൻബെലെ ഡാം

മൈസൂർ റോഡിൽ നിന്ന് മാറി, ഷോലെ പോലുള്ള സിനിമകളിലൂടെ പ്രശസ്തമായ വലിയ ആൽമരത്തിന് സമീപം സാവൻദുർഗയെ പ്രതിച്ഛായ നെഞ്ചിൽ ഏറ്റുവാങ്ങുന്ന മഞ്ചിൻബെലെ ഡാമിലേക്കുള്ള സൈക്കിൾ യാത്ര ഏറേ പ്രശസ്തമാണ്. യാത്രയ്ക്കിടെ ഐ എസ് ആർ ഓ യുടെ സാറ്റ് ലൈറ്റ് ടവറും നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ വീക്കൻഡുകൾ സുന്ദരമാക്കാൻ പറ്റിയ സ്ഥലമാണ് ഇത്.

നാരയൻക്കെരെ

നാരയൻക്കെരെ

അധികം അറിയപ്പെടാത്ത ഒരു തടാകമാണ് നാരായൻകെരെ. സൈക്കിൾ സവാരി നടത്താൻ പറ്റിയ സ്ഥലമാണ് ഇത്. സർജാപുര റോഡിൽ നിന്ന് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന, പ്രശസ്ത ക്ഷേത്രമായ ചിക്‌‌തിരുപ്പതി ക്ഷേത്രത്തിന്റെ പരിസരത്ത് നിന്ന് നാരയൻകെരെ വരെ സൈക്കിൾ സവാരി നടത്തുന്ന ചില ഗ്രൂപ്പുകൾ ഉണ്ട്. രണ്ട് കിലോമീറ്റർ ദൂരമുണ്ട് ഈ വഴിക്ക്.

Photo Courtesy: modi.kumar

തട്ടേക്കെരെ

തട്ടേക്കെരെ

ബന്നേർഘട്ട നാഷണൽ പാർക്കിൽ കണിവേ മഹദേശ്വര ക്ഷേത്രത്തിന് സമീപത്തായാണ് അധികം അറിയപ്പെടാത്ത തട്ടേക്കെരെ തടാകം സ്ഥിതി ചെയ്യുന്നത്. സൈക്കിൾ സവാരി ചെയ്യുന്നരുടെ ഇടയിൽ ഈ സ്ഥലം പ്രശസ്തമാണ്. തിരക്കേറിയ കനകപുര റോഡിലൂടെ സൈക്കിൾ സവാരി ചെയ്യുന്നതിനേക്കൾ സുന്ദരമായ അനുഭവം നൽകുന്നത് റാഗിഹാളിലൂടെ ബന്നർഘട്ട വനമേഖലയിൽ യാത്ര ചെയ്യുന്നതാണ്. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അപൂർവയിനം പക്ഷികളേയും കാണാം.

Photo Courtesy: modi.kumar

തുറഹള്ളി വനം

തുറഹള്ളി വനം

കനകപുര റോഡിന് അടുത്തായുള്ള മറ്റൊരു സൈക്കിളിംഗ് ട്രെയിൽ ആണ് ഇത്. തുറഹള്ളി വനമേഖല ബാംഗ്ലൂരിലുള്ളവരുടെ പ്രിയപ്പെട്ട സൈക്കിളിംഗ് സ്ഥലമാണ്. ഉത്തരഹള്ളി വഴിയോ ബനശങ്കരി വഴിയോ നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാം.

Photo Courtesy: modi.kumar

നന്ദി ഹിൽസ്

നന്ദി ഹിൽസ്

ബാംഗ്ലൂരിൽ ഉള്ള എല്ലാവർക്കും അറിയാവുന്ന സൈക്കിളിംഗ് ട്രെയിൽ ഏതെന്ന് ചോദിച്ചാൽ നന്ദി ഹിൽസ് എന്നേ ഉത്തരമുള്ളു. കുറച്ച് ദൂരം നിങ്ങൾക്ക് സൈക്കിൾ ഓടിക്കണമെങ്കിൽ നന്ദിഹിൽ‌സിൽ എത്തുകയല്ലാതെ വേറെ വഴിയില്ല.

Photo Courtesy: Harsha K R

ഹെസരെഘട്ട

ഹെസരെഘട്ട

മെയിൻ‌ റോഡിലൂടെയുള്ള സുന്ദരമായ സൈക്കിൾ സവാരിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഹെസരെഘട്ടയാണ് നല്ലസ്ഥലം. ഗൊർഗുണ്ടെ പാളയയിൽ നിന്ന് നിത്യഗ്രാമിലേക്കുള്ള യാത്രയാണ് സുന്ദരം.

Photo Courtesy: 'SandFlash

ജയനഗർ

ജയനഗർ

ബാംഗ്ലൂർ നഗരത്തിലൂടെ സൈക്ലിംഗ് നടത്താൻ പറ്റിയ സ്ഥലമാണ് ജയനഗർ. ജയനഗറിലെ റോഡുകളിൽ സൈക്കിളുകൾക്ക് പോകാൻ പ്രത്യേകമായി അടയാളപ്പെടുത്തിയ ലൈനുകൾ കാണാം.

Photo Courtesy: Andreas Kambanis

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+