Search
  • Follow NativePlanet
Share
» »ചിത്തിര നക്ഷത്രക്കാരുടെ ക്ഷേത്രം! വിശ്വാസങ്ങളിലെ അത്ഭുതങ്ങളുമായി ചെങ്ങന്നൂർ ക്ഷേത്രവും തൃപ്പൂത്താറാട്ടും!

ചിത്തിര നക്ഷത്രക്കാരുടെ ക്ഷേത്രം! വിശ്വാസങ്ങളിലെ അത്ഭുതങ്ങളുമായി ചെങ്ങന്നൂർ ക്ഷേത്രവും തൃപ്പൂത്താറാട്ടും!

ഇതാ ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ ദര്‍ശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രം ഏതാണെന്ന് പരിചയപ്പെടാം...

അവരവരുടെ ജന്മ നക്ഷത്രങ്ങൾക്കനുസരിച്ച് ക്ഷേത്രദർശനം നടത്തുന്ന ഒരു പതിവ് വിശ്വാസികൾക്കിടയിലൂണ്ട്. ദോഷങ്ങൾ മാറുവാനും കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുവാനും ഈ ദർശനങ്ങൾ സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതാ ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ ദര്‍ശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രം ഏതാണെന്ന് പരിചയപ്പെടാം...

ചിത്തര നക്ഷത്രം

ചിത്തര നക്ഷത്രം

അത്തം നക്ഷത്രം കഴിഞ്ഞു വരുന്ന നക്ഷത്രമാണ് ചിത്തിര. പ്രായോഗികമായി ചിന്തിച്ച് പ്രവർത്തിക്കുന്നവരായാണ് പലപ്പോഴും ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരെ കണക്കാക്കുന്നത്. എത്ര കുരുക്കുപിടിച്ച കാര്യങ്ങളാണെങ്കിലും അത് പെട്ടന്നു മനസ്സിലാക്കുവാനും അത് പരിഹരിക്കുവാനും ഇവർക്ക് സാധിക്കുംം. അതോടൊപ്പം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും ഇവർക്ക് പ്രത്യേക കഴിവുണ്ട്.
തങ്ങള്‍ക്ക് താല്പര്യമുള്ള ആളുകളെ എല്ലായ്പ്പോഴും സ്നേഹിക്കുവാനും ആത്മാര്‍ത്ഥമായി അവരെ കരുതുവാനും ഇവർ ശ്രമിക്കും. എന്നാൽ താല്പര്യമില്ലാത്തവര തീർത്തും അവഗണിക്കില്ലാത്ത അവർ അവരിൽ നിന്നും കഴിവതും മാറിനിൽക്കുവാനാണ് ശ്രമിക്കുന്നത്.
ഏറ്റെടുക്കുന്ന ഏതൊരു കാര്യവും 100 ശതമാനവും ആത്മാർത്ഥതയോടെ ചെയ്തുതീർക്കുന്ന ഇവർ പക്ഷേ, എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കുകയും സ്നേഹിക്കുകയും ഇല്ല. ജീവിതത്തിലുടനീളം ശാന്തസ്വരൂപരയ ഇവർ ഏത് എതിർപ്പുകളെയും നേരിട്ട് മുന്നോട്ടുപോകുവാൻ കഴിയുന്നവർ കൂടിയാണ്. ആദർശ ജീവിതം നയിക്കുവാന്‍ താല്പര്യമുള്ളവരാണ് ഈ രാശിക്കാർ.

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം

വിശ്വാസങ്ങൾ അനുസരിച്ച് കേരളത്തിലെ ചിത്തിര ജന്മ നക്ഷത്രക്കാർക്കുള്ള ക്ഷേത്രമായി അറിയപ്പെടുന്നത് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്ന ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം ആണ്. ശിവനും പാർവ്വതിക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. മാത്രമല്ല, സവിശേഷമായ പല പൂജകളും നടക്കുന്ന ഇവിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തു നിന്നും വിശ്വാസികൾ എത്തുന്നു.

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ആലപ്പുഴയിൽ ചെങ്ങന്നൂരിലാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടുത്തെ പാർവ്വതി ദേവിയെ സ്വയംവര പാർവതിയെന്നാണ് വിശ്വസിക്കുന്നത്. ഒരേ ശ്രീകോവിലിൽ പാർവ്വതി ദേവിയെയും പരമശിവനെയും മുഖാഭിമുഖം നിൽക്കുന്ന രീതിയിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ, ഒരേ കോവിലിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
108 ശിവ ക്ഷേത്രങ്ങളിൽ മാത്രമല്ല, പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളുടെ പട്ടികയിലും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായും എല്ലാം ചെങ്ങന്നൂർ ക്ഷേത്രം അറിയപ്പെടുന്നു.

പാർവതീദേവിയുടെ തൃപ്പൂത്താറാട്ട്

പാർവതീദേവിയുടെ തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ ചടങ്ങാണ് ദേവിയുടെ തൃപ്പൂത്താറാട്ട്. ഇവിടുത്തെ ചെങ്ങന്നൂരമ്മ രജസ്വലയാകുന്ന ദിവസമാണ് തൃപ്പൂത്താറാട്ട് എന്നറിയപ്പെടുന്നത്. രജസ്വല ആയതിനു ശേഷം വരുന്ന 12 ദിവസങ്ങൾക്ക് വളരെ പ്രധാന്യമുണ്ട്. ഹരിദ്രാ പുഷ്പാഞ്ജലി എന്ന പ്രത്യേക വഴിപാടാണ് ഇവിടെ നടത്തുന്നത്. ദേവിയുടെ അനുഗ്രഹം നേടുവാനും വിവാഹ തടസ്സങ്ങൾ മാറുവാനും വിവാഹജീവിതം വിജയകരമായിത്തീർക്കുവാനും ഈ വഴിപാട് സഹായിക്കും എന്നാണ് വിശ്വാസം. ചെങ്ങന്നൂരമ്മയുടെ മുന്നിൽ വിവാഹം കഴിക്കുന്നതും താലീപൂജ നടത്തുന്നതും സവിശേഷമാണെന്നും ഇവിടെ വിശ്വസിക്കപ്പെടുന്നു.

രജസ്വലയാകുന്ന ദേവിയും കാണാനെഴുന്നള്ളുന്ന ദേവനും

രജസ്വലയാകുന്ന ദേവിയും കാണാനെഴുന്നള്ളുന്ന ദേവനും

ദേവി രജസ്വലയാണെന്നു അറിഞ്ഞതിനു ശേഷമുള്ള ചടങ്ങളുകൾ വളരെ പ്രധാനപ്പെട്ടവയാണ്. ഇതിന്റെ അടയാളങ്ങൾ ദേവിയുടെ വസ്ത്രങ്ങളിൽ കണ്ടാൽ മൂന്ന് ദിവസത്തേയ്ക്ക് ക്ഷേത്രനട അടയ്ക്കും. തുടർന്ന് നാലാമത്തെ ദിവസം ദേവിയെ മിത്രപ്പുഴയിൽ ആറാട്ടിന് കൊണ്ടുപോവുകയും ഇവിടുത്തെ കുളിപ്പുരയിൽ ആനയിച്ചിരുത്തുകയും ചെയ്യുന്നു. ഈ സമയമാണ് ചെങ്ങന്നൂരപ്പനായ ശിവൻ ദേവിയെ കാണുവാനായി വരുന്നത്. ആറാട്ട് കഴിഞ്ഞു വരുന്ന ദേവിയെ സ്വീകരിക്കുവാനായി ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ തടിച്ചുകൂടുന്നു. ലോകമാകെ അറിയപ്പെടുന്നതാണ് ഇവിടുത്തെ തൃപ്പൂത്താറാട്ടും പ്രത്യേക ചടങ്ങുകളും.

ജന്മനക്ഷത്രത്തിലെ സര്‍പ്പദോഷമകറ്റാം, ശിവരാത്രി ദിനം ഈ മൂന്ന് ശിവക്ഷേത്രദര്‍ശനം അത്യുത്തമ

വഴിപാടുകൾ

വഴിപാടുകൾ

ആഗ്രഹസാഫല്യത്തിനായി പ്രത്യേകം പൂജകളും വഴിപാടുകളും ചെങ്ങന്നൂർ ക്ഷേത്രത്തിൽ നടത്താറുണ്ട്. ഇതിലേറ്റവും പ്രസിദ്ധം ശിവനെയും പാർവ്വതിയെയും പ്രീതിപ്പെടുത്തുവാനുള്ള ഉമാമഹേശ്വര പൂജയാണ്. ഇഷ്ടമാംഗല്യത്തിനും വിജയകരമായ ദാമ്പത്യജീവിതത്തിനുമായാണ് ഈ പൂജ വിശ്വാസികൾ നടത്തുന്നത്. ഏകദേശം പതിനായിരം രൂപയോളം ചിലവ് വരും ഈ പൂജയ്ക്കെന്നാണ് കരുതുന്നത്.
വിവാഹത്തിലെ തടസങ്ങൾ മാറുവാൻ സ്വയംവരാർച്ചനയും ഉദരരോഗങ്ങളും ആർത്തവ പ്രശ്നങ്ങളും മാറുവാന്‍ മീനൂട്ട് തുടങ്ങിയവും ഇവിടെ ആളുകൾ സ്ഥിരം നടത്തുന്ന വഴിപാടുകളാണ്.

പ്രധാന ആഘോഷങ്ങൾ

പ്രധാന ആഘോഷങ്ങൾ

ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാനം തൃപ്പൂത്താറാട്ട് തന്നെയാണ്. ഇത് കൂടാതെ ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം ഇവിടെ നടക്കുന്നു. ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ അവസാനിക്കുന്ന ഉത്സവം ആണിത്. എല്ലാ മലയാള മാസങ്ങളിലെയും ഉത്രം നാളിൽ നടക്കുന്ന ഉത്രം തൊഴീൽ, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയും പ്രത്യേകതയുള്ള ദിവസങ്ങളാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+