Search
  • Follow NativePlanet
Share
» »ദൂത്സാഗറിനൊപ്പം ഇടംനേടി കേരളത്തിലെ ട്രെയിൻ റൂട്ടും! ഇന്ത്യയിലെ മനോഹരമായ ട്രെയിന് റൂട്ടുകൾ

ദൂത്സാഗറിനൊപ്പം ഇടംനേടി കേരളത്തിലെ ട്രെയിൻ റൂട്ടും! ഇന്ത്യയിലെ മനോഹരമായ ട്രെയിന് റൂട്ടുകൾ

ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? നാടിന് നെടുകെയും കുറുകയും ഗ്രാമങ്ങളും പട്ടണങ്ങളും പച്ചപ്പും ഉണക്കും കണ്ട് വ്യത്യസ്ത നാടുകളെ ഒരു പാളത്തനപ്പുറം നിന്ന് പരിചയപ്പെട്ട് ഹൃദയത്തിലേറ്റുന്ന ട്രെയിൻ യാത്രകൾക്ക് ആരാധകർ ഏറെയുണ്ട്. എന്തുചെയ്യണമെന്നറിതെയിരിക്കുമ്പോള് റെയിൽവേ സ്റ്റേഷനിൽ പോയി ആദ്യമെത്തുന്ന ട്രെയിനിൽ കയറി പോയി നാടു കണ്ടുവന്ന പലരുടെയും കഥകൽ അനുഭവങ്ങൾ ആയും അല്ലാതെയും കേട്ടിട്ടുണ്ട് ഒരിക്കലെങ്കിലും അങ്ങനെയൊന്ന് പോയാൽ കൊള്ളാമെന്ന് മനസ്സിൽ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട് നമ്മളിൽ പലരും.

അങ്ങനെ എപ്പോഴെങ്കിലും ഒരു ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഏതെങ്കിലും ട്രെയിനിൽ കയറിപ്പോയാല്‌ മതിയോ? പോരാ.. ഇന്ത്യയിലെ തന്നെ മനോഹരമായ പലയിടങ്ങളം കുറഞ്ഞ ചെലവിൽ കാണാനുള്ള അവസരമാണ് ട്രെയിന്‍ യാത്രകൾ നമുക്ക് തരുന്നത്. ഇതാ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിൻ റൂട്ടുകളുടെ പട്ടിക സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിരിക്കുകയാണ്. നമ്മുടെ യാത്രാ പട്ടികയിലേക്ക് കൂട്ടിച്ചേർക്കാൻ പറ്റുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിന്‌ റൂട്ടുകൾ ഏതൊക്കെയെന്ന് നോക്കാം.

Breathtaking Rail Journeys In India as Highlighted By Railway Minister Ashwini Vaishnaw

1. കച്ച്, ഗുജറാത്ത്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിന്‌ റൂട്ടുകളുടെ വിവരങ്ങൾ പങ്കുവെച്ച പോസ്റ്റിൽ കേന്ദ്ര റെയിൽവേ മന്ത്രി ആദ്യം കൊടുത്തിരിക്കുന്നത് ഗുജറാത്തിലെ കച്ച് റൂട്ടാണ്. വന്ദേ ഭാരത് മെട്രോ അഥവാ നമോ ഭാരത് റാപ്പിഡ് റെയിൽ പാലത്തിലൂടെ പോകുന്ന അതിമനോബരമായ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. റാനിന്‍റെ വെളുത്ത മണലിന്‍ഖെയും മരുഭൂമിയുടെയും പശ്ചാത്തലത്തിലുള്ള യാക്ര മനോഹരമാണെന്ന് അദ്ദേഹം കുറിച്ചു.

2. നീലഗിരി മൗണ്ടെയ്ൻ റെയിൽവേ

യുനസ്കോയുടെ പൈതൃക പദവി ലഭിച്ച ഊട്ടിയിലെ
നീലഗിരി മൗണ്ടെയ്ൻ റെയിൽവേയാണ് പട്ടികയിൽ രണ്ടാമത്തേത്. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി സര്‍വീസ് ആയ ഇത് ഊട്ടി യാത്രയിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒന്നാണ്. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരെ 46 കിലോമീറ്റർ പിന്നിട്ടുള്ള യാത്രയാണ്.

3. ബനിഹാൽ- ബഡ്ഗാം, ജമ്മു കാശ്മീർ

മഞ്ഞുനിറഞ്ഞു കിടക്കുന്ന പാളത്തിലൂടെ മുന്നോട്ടു പായുന്ന ട്രെയിൻ, പാളത്തിനിരുവശവും മൂടിക്കിടക്കുന്ന മഞ്ഞ്. കണ്ടാൽ ഇന്ത്യയിൽ തന്നെയാണോ എന്നു സംശയം തോന്നുന്ന ഒരു പാതയിലാണ് പട്ടികയില‍് മൂന്നാമത്തേത്. ജമ്മു കാശ്മീരിലെ ബനിഹാൽ- ബഡ്ഗാം റെയില്‍ റൂട്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും സഞ്ചരിക്കേണ്ട പാതയാണ് എന്ന കാര്യത്തിൽ സംശയമില്ല.

4. ദൂത്സാഗർ വെള്ളച്ചാട്ടം, ഗോവ

മലമുകളിൽ നിന്നും കുത്തിയൊലിച്ച് താഴേക്ക് പതിക്കുന്ന ദൂത്സാഗർ വെള്ളച്ചാട്ടം കാണാനുള്ള ട്രെയിൻ യാത്ര ഇന്ത്യയിലെ ഏറ്റവും മനോഹര റെയില് റൂട്ടുകളിൽ ഉൾപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്ന് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ദൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മാഡ്ഗാവോൺ - ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്.

5. കാപ്പിൽ തിരുവനന്തപുരം

പ്രകൃതിഭംഗിയുടെ കാര്യത്തിൽ അനുഗ്രഹീതമായ കേരളത്തിലെ റൂട്ടുകളൊന്നും പട്ടികയിൽ ഉൾപ്പെട്ടില്ലേ എന്നോർത്ത് വിഷമിക്കേണ്ട. തിരുവനന്തപുരത്തെ കാപ്പിൽ റൂട്ട് കേരളത്തിന്റെ തീരദേശ ഭംഗി ആസ്വദിക്കാൻ പറ്റിയ റൂട്ടാണെന്നാണ് മന്ത്രി പറയുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ഇതുവഴി കടന്നു പോകുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.

6. കൽക്ക-ഷിംല

പട്ടികയിൽ ആറാമത്തേതും അവസാനത്തേതുമായ റെയിൽപാത ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കൽക്ക-ഷിംല റൂട്ടാണ്. രാജ്യത്തെ ഏറ്റവും മനോഹരമായ പാതയെന്ന് സഞ്ചാരികൾ ഒരേമനസ്സിൽ പറയുന്ന ഇടം കൂടിയാണിത്.
96 കിലോമീറ്ററാണ് ഹരിയാനയിലെ കൽകയിൽ നിന്ന് ഹിമാചൽ പ്രദേശിലെ ഷിംല വരെയുള്ള ഈ റെയിൽപാതയുടെ നീളം.യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഈ പാതയിൽ 102 ഓളം ടണലുകളും 864 പാലങ്ങളും18 സ്റ്റേഷനുകളും ആണ് ഉള്ളത്. ആറ് ടോയ് ട്രെയിൻ സർവീസുകളും ഒരു റെയിൽ മോട്ടോർ കാറുമാണ് ഇവിടെ സർവീസ് നടത്തുന്നത്....

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+