Search
  • Follow NativePlanet
Share
» »ഭൂമിയിലെത്താത്ത നിഴൽ, രഹസ്യ തുരങ്കങ്ങളും 80 ടൺ ഭാരമുള്ള മകുടവും! തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം നിഗൂഢതകൾ

ഭൂമിയിലെത്താത്ത നിഴൽ, രഹസ്യ തുരങ്കങ്ങളും 80 ടൺ ഭാരമുള്ള മകുടവും! തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം നിഗൂഢതകൾ

ലോകത്തെ ഏറ്റവും മഹത്തായ നിർമ്മിതികളിലൊന്നാന്നായി വാഴ്ത്തിപ്പാടുന്ന ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ വായിക്കാം

കാലത്തിനും കാലാവസ്ഥയ്ക്കും പിടികൊടുക്കാതെ ആയിരത്തിലധികം വർഷങ്ങളായി തലയുയർത്തി നിൽക്കുന്ന നിർമ്മിതി. കരിങ്കല്ലിൽ പണിതുയർത്തിയ നിർമ്മാണ വിസ്മയം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ലോകത്തെ മുഴുവൻ അമ്പരപ്പിക്കുകയാണ്. മനുഷ്യ സാധ്യമാണോ ഇത്തരമൊരു നിർമ്മതി എന്ന സംശയത്തിൽ മാത്രം നോക്കിക്കാണുവാന്‍ പറ്റുന്ന തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം! തിരുവുടയാർ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നുമെല്ലാം വിശ്വാസികൾ വിളിക്കുന്ന ഈ ഇടത്തിന് ഒരു വിശ്വാസകേന്ദ്രം എന്നതിലുപരിയായി ഒരു ചരിത്രപ്രാധാന്യം കൂടിയുണ്ട്. ലോകത്തെ ഏറ്റവും മഹത്തായ നിർമ്മിതികളിലൊന്നാന്നായി വാഴ്ത്തിപ്പാടുന്ന ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ വായിക്കാം

ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ചതാരാണ്? അന്യഗ്രഹ ജീവികളോ?

ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ചതാരാണ്? അന്യഗ്രഹ ജീവികളോ?

22-ാം നൂറ്റാണ്ടിൽ ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും ഏറ്റവും വികസിച്ച കാലത്ത് ജീവിക്കുന്ന നമുക്ക് പോലും ഒരത്ഭുതമാണ് ബൃഹദീശ്വര ക്ഷേത്രം. സങ്കീർണ്ണമായ ക്ഷേത്രനിർമ്മാണ രീതികൾ. അതുകൊണ്ടുതന്നെ പഴയകാലത്ത് ജീവിച്ചിരുന്നവിൽ ഒരു വിഭാഗം വിശ്വസിച്ചിരുന്നത് ഇത് മനുഷ്യനിർമ്മിതമല്ല എന്നാണ്. അതായത്, അന്യഗ്രഹ ജീവികളാണ് ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ചതത്രെ.
കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചൻ എന്ന ശില്പിയുടെ നേതൃത്വത്തിൽ എഡി. 985-ൽ തുടങ്ങിയ ക്ഷേത്ര നിർമ്മാണം 1013-ലാണ് പൂർത്തിക്കുവാൻ സാധിച്ചതെന്നാണ് ചരിത്രം പറയുന്നത്. ചോള രാജാക്കന്മാരിൽ പ്രധാനിയായിരുന്ന രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ചോള വാസ്തുവിദ്യയുടെ മാത്രമല്ല, ഇന്ത്യൻ നിർമ്മാണശൈലിയുടെ തന്നെ ഏറ്റവും മികച്ച മാതൃകയാണിത്.

PC:Richard Mortel

പൂർണ്ണമായും കരിങ്കല്ലിൽ

പൂർണ്ണമായും കരിങ്കല്ലിൽ

പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ് ഈ ക്ഷേത്രം. ആകാശത്തോട് ചേർന്നുയർന്നു നിൽക്കുന്ന ഗോപുരം മുതൽ ലളിതമെന്നു തോന്നിയേക്കാവുന്ന ഒരു ചെറിയ കൊത്തുപണി വരെ കരിങ്കല്ലിലാണ് ഇവിടെ പൂർത്തീകരിച്ചിരിക്കുന്നത്. 1.3 ലക്ഷം ടൺ അഥവാ 1,30,000 ടൺ ആണ് തഞ്ചാവൂർ ക്ഷേത്രം പണിയാൻ ഉപയോഗിച്ചത്. എന്നാൽ ഈ കരിങ്കല്ലുകൾ എവിടെ നിന്നു വന്നു എന്ന ചോദ്യത്തിനുത്തരം ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. കാരണം തഞ്ചാവൂരിന് 50 കിലോമീറ്റർ ചുറ്റളവില്‍ ഒരിടത്തും ഇങ്ങനെയൊരു കരിങ്കൽ ശേഖരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എവിടെ നിന്നു ഇത്രയും കരിങ്കല്ലു കൊണ്ടുവന്നു എന്ന ചോദ്യത്തിനുത്തരം തേടുമ്പോൾ എങ്ങനെ അതിവിടെയെത്തിച്ചു എന്നതനും ഉത്തരം ആവശ്യമാണ്.

PC:Rohit Parthasarathy

കല്ലുകൾ തമ്മിൽ ചേർത്ത്

കല്ലുകൾ തമ്മിൽ ചേർത്ത്

ക്ഷേത്ര നിർമ്മാണത്തിൽ ഈ കരിങ്കല്ലുകളെ തമ്മിൽ കൂട്ടിയോജിപ്പിക്കുവാൻ പ്രത്യേക മിശ്രിതങ്ങളോ മറ്റോ ഒന്നും ഉപയോഗിച്ചിട്ടില്ലത്രെ! പകരം അക്കാലത്തെ രീതിയായി പ്രത്യേക തരത്തിൽ കല്ലുകൾ തമ്മിൽ ചേർത്തുവയ്ക്കുകയാണത്രെ ചെയ്തിട്ടുള്ളത് പ്രത്യേക തരം ഇന്‍റർലോക് ടെക്നിക് ആയാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു സഹസ്രാബ്ദവും ആറ് ഭൂകമ്പങ്ങളും അതിജീവിച്ച് ഇന്നും നിലനിൽക്കുന്ന ഇതിന്‍റെ മഹത്വം വേറെതന്നെയാണ്!

PC:Girish Gopi

ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം

ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരവും തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിനു സ്വന്തമാണ്. 66 മീറ്റർ അഥവാ 216 അടിയാണ് ഇതിന്റെ ഉയരം. വിമാനം എന്നാണ് ക്ഷേത്രഗോപുരത്തെ തമിഴിൽ പറയുന്നത്. ആറ് നിലകളിലായാണ് ഈ ഗോപുരം നിർമ്മിച്ചിട്ടുള്ളത്.

PC:Jean-Pierre Dalbéra

ക്ഷേത്രമകുടം

ക്ഷേത്രമകുടം

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെ നിർമ്മിതിയിൽ ഏറെ അതിശയിപ്പിക്കുന്ന ഒന്ന് ഇവിടുത്തെ ക്ഷേത്രഗോപുരത്തിനു മുകളിലെ മകുടമാണ്. ഏകദേശം 80 ടൺ ഭാരമുണ്ട് കരിങ്കല്ലിൽ തീർത്ത ഈ മകുടത്തിനെന്നാണ് പറയുന്നത്. ഇത് എങ്ങനെ അക്കാലത്ത്, അത്രയും ഉയരത്തിലുള്ള ഗോപുരത്തിന് മുകളിൽ കയറ്റി എന്നതും വിസ്മയിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ മുകളിൽ എത്തുന്നതിനും അവിടെ കരിങ്കല്ല് സ്ഥാപിക്കുന്നതിനുമായി ഏകദേശം 8 കിലോമീറ്റർ വരെ നീളമുള്ള ചരിവുകൾ അക്കാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഇവിടെ ക്ഷേത്രത്തിലെ ഗൈഡുകൾ സന്ദർശകർക്ക് വിശദീകരിച്ച് നല്കാറുണ്ട്. എന്നാൽ ഇതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് വ്യക്തമല്ല.

PC:Nara J

ഏറ്റവും ഉയരമുള്ള ശിവലിംഗം

ഏറ്റവും ഉയരമുള്ള ശിവലിംഗം

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. 13 അടി ഉയരമാണ് ഈ ശിവലിംഗത്തിനുള്ളത്. ശ്രീകോവിലിന്റെ രണ്ട് നിലകളുടെ ഉയരം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഏകശിലാ ലിംഗ ശിൽപങ്ങളിൽ ഒന്നും കൂടിയാണിത്. കരുവാരൈ എന്നു വിളിക്കുന്ന ഗർഭഗൃഹത്തിലാണ് ഈ ശിവലിംഗ പ്രതിഷ്ഠയുള്ളത്. ഏറ്റവും ഉള്ളിലുള്ള ഈ അറയിൽ പുരോഹിതർക്ക് മാത്രമേ പ്രവേശനമുള്ളൂ

PC:Neelcr07

നിഴൽ വീഴാത്ത ക്ഷേത്രം

നിഴൽ വീഴാത്ത ക്ഷേത്രം

തഞ്ചാവൂർ ക്ഷേത്രത്തെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത ക്ഷേത്രത്തിന്റെ നിഴൽ നിലത്ത് പതിയില്ല എന്നതാണ്. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം. വിമാനത്തിന്റെ നിഴൽ ഉച്ചസമയത്ത് ഒരിക്കലും കാണില്ല. അതേത് സീസണിലെ ഉച്ചനേരത്തും കാണുവാൻ സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്.

PC:Shyamjk1919

നന്ദി വിഗ്രഹങ്ങൾ

നന്ദി വിഗ്രഹങ്ങൾ

തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ക്ഷേത്രത്തിനു പുറത്തുള്ള നന്ദി വിഗ്രഹങ്ങളാണ്. പെരുവടയാർ കോവിലിലെ ശ്രീ വിമാനത്തിന്റെ ഗോപുരത്തിന് സമീപം കൂറ്റൻ നന്ദി വിഗ്രഹം കാണാം. ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ് ഈ ഭീമാകാരമായ നന്ദി പ്രതിമ. മുഖമണ്ഡപത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദി (കാള)ക്ക് ഏകദേശം 25 ടൺ ഭാരമുണ്ട്. ഏകദേശം 2 മീറ്റർ ഉയരവും 6 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ളതാണ്.ഏകശിലാരൂപത്തിലുള്ള ഏറ്റവും വലിയ നന്ദി കൂടിയാണിത്.

PC:MADHURANTHAKAN JAGADEESAN

രഹസ്യപാതകൾ

രഹസ്യപാതകൾ

നിർമ്മമ്മിതിയിലെ ഒരു വിസ്മയമായ ബൃഹദീശ്വര ക്ഷേത്രത്തിന് ചില രഹസ്യങ്ങളുമുണ്ട്. അതിലൊനന്ന് ക്ഷേത്രത്തിന്റെ സമുച്ചയത്തിൽ വിവിധ ഭാഗങ്ങളിലായുള്ള രഹസ്യ ഭൂഗർഭ പാതകളാണ്. ഈ രഹസ്യ തുരങ്കങ്ങൾ രാജരാജ ചോളന്റെ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപത്തെ മറ്റ് ചരിത്ര സ്ഥലങ്ങളിലേക്കും നയിക്കുന്നു.ചോള രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമ്മാണ സമയത്ത് രഹസ്യപാതകൾ കൂടി ഉൾപ്പെടുത്തിയത്. രാജാക്കന്മാർ, രാജ്ഞികൾ, മുനിമാർ, സൈനികർ തുടങ്ങിയവരും ഈ നിഗൂഢമായ ഭൂഗർഭ പാതകൾ ഉപയോഗിച്ചിരുന്നു. തൈപ്പൂസം ഉത്സവം, മഹാശിവരാത്രി തുടങ്ങിയ ഉത്സവങ്ങളിൽ, ഈ രഹസ്യപാതകൾ രാജകുടുംബത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പാക്കിയിരുന്നുവത്രെ. ചില വഴികൾ ശുദ്ധജല സ്രോതസ്സിലേക്കും നയിക്കുന്നു.
എന്നാൽ, ഇപ്പോൾ ഇതിലേക്ക് പ്രവേശനം അനുവദിക്കാറില്ല. കയറിക്കഴിഞ്ഞാൽ പുറത്തേക്കുള്ള വഴി കണ്ടെത്തുക അസാധ്യമായതിനാലാണ് പ്രവേശനം അനുവദിക്കാത്തത്. .
PC:KARTY JazZ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+