Search
  • Follow NativePlanet
Share
» »സഞ്ചാരികളേ..ജനുവരി, ഫെബ്രുവരി യാത്രാ പ്ലാൻ മാറ്റിക്കോളൂ.. റദ്ദാക്കിയത് 18 ട്രെയിനുകൾ, സമ്പൂർണ്ണ പട്ടിക

സഞ്ചാരികളേ..ജനുവരി, ഫെബ്രുവരി യാത്രാ പ്ലാൻ മാറ്റിക്കോളൂ.. റദ്ദാക്കിയത് 18 ട്രെയിനുകൾ, സമ്പൂർണ്ണ പട്ടിക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വടക്കേ ഇന്ത്യയിലേക്ക് ഉടനെ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ട്രെയിൻ ഷെഡ്യൂൾ ഒന്നുകൂടി നോക്കിവെച്ചോ..വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെയ നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ മഥുര ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ട്രെയിനുകൾ പൂർണ്ണമായും മറ്റു ചിലവ് ഭാഗികമായും റദ്ദാക്കിയിരിക്കുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വടക്കേ ഇന്ത്യയിലേക്ക് പൊതുവേ സഞ്ചാരികൽ ഒഴുകുന്ന സമയമാണ്. തീർത്ഥാടനമായും വിനോദയാത്രയായും ഒക്കെ നൂറുകണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും പോകുന്നത്. കാശ്മീര്‍ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ മികച്ച സമയം കൂടിയാണ് ഈ മാസങ്ങൾ.‌

Trains Connecting Kerala And North India Cancelled

എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി - അമൃത്‌സർ എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് ജനുവരി 6 മുതൽ ഫെബ്രുവരി 7 വരെയുള്ള നിശ്ചിത തിയതികളിൽ റദ്ദാക്കിയിരിക്കുന്നത്.

1. എറണാകുളം നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (12283/12284)

എറണാകുളം നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (12283)
ജനുവരി 16, 23, 30, ഫെബ്രുവരി ആറ് എന്നീ തിയതികളിൽ റദ്ദാക്കി നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്‌സ്പ്രസ് (12284) ജനുവരി 13, 20, 27, ഫെബ്രുവരി മൂന്ന് എന്നീ തീയതികളിലും റദ്ദാക്കി.

2. കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് (12483/12484)

കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് (12483) ജനുവരി 17, 24, 31, ഫെബ്രുവരി ഏഴ് തീയതികളിൽ റദ്ദാക്കി
അമൃത്സര്‍ കൊച്ചുവേളി എക്‌സ്പ്രസ് (12484)ജനുവരി 14, 21, 28, ഫെബ്രുവരി നാല് തീയികളിലും റദ്ദാക്കി.

3. തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625/12626)

തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ജനുവരി 27 മുതല്‍ ഫെബ്രുവരി മൂന്നുവരെ റദ്ദാക്കി.
ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ചുവരെയും റദ്ദാക്കി.

4. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12643/(12644)

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12643) ജനുവരി ഒമ്പത്, 16, 23, 30 തീയതികളിൽ റദ്ദാക്കി.
നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് (12644) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് എന്നീ തീയതികളിലും റദ്ദാക്കി.

5. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12645/12646)

എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12645) ജനുവരി ആറ്, 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിൽ റദ്ദാക്കി.
നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ് (12646) ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ് തീയതികളിലും റദ്ദാക്കി..

6. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653/22654)

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653) ജനുവരി 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിൽ സർവീസ് നടത്തില്ല.
നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് (22654) ജനുവരി 15, 22, 29, ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

7. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22655/22656)

എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22655) ജനുവരി പത്ത്, 17, 24, 31 തീയതികളിൽ റദ്ദാക്കി.
നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ് (22656) ജനുവരി 12, 19, 26, ഫെബ്രുവരി 2 എന്നീ തിയതികളിലും റദ്ദാക്കി

8. കൊച്ചുവേളി യോഗ് നഗരി ഋഷികേഷ് എക്‌സ്പ്രസ് (22659/22660)

കൊച്ചുവേളി -യോഗ് നഗരി ഋഷികേഷ് എക്‌സ്പ്രസ് (22659) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിൽ റദ്ദാക്കി.
യോഗ് നഗരി ഋഷികേഷ് കൊച്ചുവേളി എക്‌സ്പ്രസ് (22660) ജനുവരി 15, 22, 29 ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+