ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് വിശുദ്ധമായ ക്ഷേത്രങ്ങളുടെയും തീര്‍ത്ഥാടന സ്ഥാനങ്ങളുടെയും നാടാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഉത്തരാഖണ്ഡിന്‍റെ വിശ്വാസങ്ങള്‍ തേടി ഇവിടെയെത്തുന്നത്.
ഉത്തരാഖണ്ഡിലെ ഹിമാലയത്തിലെ ഉയർന്ന കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചാർധാമുകൾ ഹിന്ദു തീർത്ഥാടനങ്ങളുടെ പ്രശസ്തമായ നാല് പുണ്യ സ്ഥലങ്ങളാണ്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ചാര്‍ ദാമുകള്‍ എന്നറിയപ്പെടുന്നത്. ഈ വര്‍ഷം ഓരോ ക്ഷേത്രത്തിലെയും തീര്‍ത്ഥാടനം ആരംഭിക്കുന്ന തിയ്യതിയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം
ചാര്‍ ദാം
എന്തുകൊണ്ട് തീര്‍ത്ഥാടം നടത്തണം
PC:Post of India
ബദരീനാഥ് ധാം
ക്ഷേത്രമുള്ളത്. പ്രദേശത്തെ മഞ്ഞുവീഴ്ചയും മറ്റു കാലാവസ്ഥാ പ്രത്യേകതകളും കാരണം വര്‍ഷത്തിൽ ആറുമാസക്കാലം മാത്രമാണ് ഇവിടെ വിശ്വാസികൾക്ക് പ്രവേശനവും ദര്‍ശനവും അനുവദിക്കുന്നത്. സധാരണയായി അക്ഷയ ത്രിതീയയിലടച്ച് വിജയദശമിയിൽ തുറക്കുന്ന രീതിയിലാണ് ഇവിടുത്തെ ചടങ്ങുകള്‍ നടക്കുന്നത്.
ഇവിടുത്തെ അളകനന്ദ നദിയിൽ മുങ്ങി നിവർന്നാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു.
ബദ്രിനാഥ് ധാം 2022- പ്രധാന തിയ്യതികള്‍
ബദരീനാഥ് ക്ഷേത്രം തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായി തുറക്കും. ക്ഷേത്രം അടയ്ക്കുന്ന തിയ്യതിയെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല. സാധാരണയായി രാവിലെ 4 മുതൽ രാത്രി 9 വരെയാണ് ക്ഷേത്ര സന്ദർശന സമയം.
കേദാർനാഥ് ധാം
PC: Kmishra19
കേദാർനാഥ് ധാം 2022- പ്രധാന തിയ്യതികള്‍
ക്ഷേത്ര ദർശന സമയം രാവിലെ 4 മുതൽ രാത്രി 9 വരെയാണ്.
ഗംഗോത്രി ധാം
PC:Atarax42
ഗംഗോത്രി ധാം 2022- പ്രധാന തിയ്യതികള്‍
ഗംഗോത്രി ക്ഷേത്രം തുറക്കുന്ന തീയതി അക്ഷയതൃതീയയുടെ ദിനത്തിൽ തീരുമാനിക്കും. എന്നിരുന്നാലും 2022 മേയ് മൂന്നിന് ക്ഷേത്രം തീര്‍ത്ഥാടനത്തിനായി തുറക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രം അടയ്ക്കുന്ന തിയ്യതിയെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല.
PC:Amir Jacobi
യമുനോത്രി ധാം
PC:Atarax42
യമുനോത്രി ധാം 2022- പ്രധാന തിയ്യതികള്‍
ക്ഷേത്ര ദർശന സമയം രാവിലെ 6 മുതൽ രാത്രി 8 വരെ. എന്നിരുന്നാലും, യമുനോത്രി ക്ഷേത്രത്തിലെ ആരതി സമയം രാവിലെ 6:30 നും വൈകുന്നേരം 7:30 നും ആണ്.
Yashmittal03
ചാർധാം യാത്രാ റൂട്ട്
പരമ്പരാഗതമായി, ചാർധാം യാത്ര പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് നടത്തുന്നത്, അങ്ങനെ, യാത്ര യമുനോത്രിയിൽ നിന്ന് ആരംഭിക്കുന്നു, തുടർന്ന് ഗംഗോത്രിയിലേക്കും ഒടുവിൽ കേദാർനാഥിലേക്കും ബദരീനാഥിലേക്കും പോകുന്നു. തീർത്ഥാടകർ പരമ്പരാഗതമായി ആദ്യം യമുനോത്രിയും ഗംഗോത്രിയും സന്ദർശിക്കുകയും യമുന, ഗംഗ നദികളുടെ സ്രോതസ്സുകളിൽ നിന്ന് പുണ്യജലം കൊണ്ടുവരുകയും കേദാരേശ്വരന് അഭിഷേകം നടത്തുകയും ചെയ്യുന്നു. ഉത്തരാഖണ്ഡിലെ ചാർധാമുകൾ ഇന്ത്യയുടെ ഛോട്ടാ ചാർധാം എന്നും അറിയപ്പെടുന്നു.
PC: Ayushmanik



Click it and Unblock the Notifications















