Search
  • Follow NativePlanet
Share
» »മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!

മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!

എത്ര പേടിപ്പിക്കുമെന്നു പറഞ്ഞാലും ഇവിടം തേടിയെത്തുവാൻ സഞ്ചാരികൾ ഒരുപാടുണ്ട്. അതിനുള്ള കാരണമാകട്ടെ ഈ നാടിന്റെ മോഹിപ്പിക്കുന്ന ഭംഗിയും...

കാഴ്ചയിലെ വിവരണങ്ങൾക്ക് അതീതമാണ് ഛത്രു. താഴ്വരകളുടെയും സാഹസിക വിനോദങ്ങളുടെയും കേന്ദ്രം... എളുപ്പത്തിൽ പോയി വരാമെന്നു വിചാരിച്ചാലും അപ്രതീക്ഷിതമായ കാലാവസ്ഥ മുന്നറിയിപ്പില്ലാതെ വന്ന് കുടുക്കുന്ന നാട്... എത്ര പേടിപ്പിക്കുമെന്നു പറഞ്ഞാലും ഇവിടം തേടിയെത്തുവാൻ സഞ്ചാരികൾ ഒരുപാടുണ്ട്. അതിനുള്ള കാരണമാകട്ടെ ഈ നാടിന്റെ മോഹിപ്പിക്കുന്ന ഭംഗിയും...

മണാലിയിൽ നിന്നും അപ്പുറത്തേയ്ക്ക്!

മണാലിയിൽ നിന്നും അപ്പുറത്തേയ്ക്ക്!

മണാലിയുടെ കാഴ്ചകളിൽ നിന്നും മാറി കുറച്ചധികം സ‍ഞ്ചരിച്ച് പോകുവാൻ താല്പര്യമുള്ളവർക്ക് യോജിച്ച ഇടമാണ് ഛത്രു. ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത് എന്ന കാരണം മാത്രമാണ് ഇവിടേക്ക് ആളുകളെത്തുന്നതിനു പിന്നിൽ. ഹിമാചൽ പ്രദേശിലെ മലയോട ഗ്രാമമായ ഛത്ര ഒട്ടേറെ കാര്യങ്ങൾ കൊണ്ട് പ്രസിദ്ധമാണ്.

സംഗമസ്ഥാനം

സംഗമസ്ഥാനം

ഛത്രു വളരെ ചെറിയ ഒരിടമാണെങ്കിലും ഭൂമിശാസ്ത്രപരമായി ഈ നാടിന് കുറെ പ്രത്യേകതകളുണ്ട്. ഹിമാചൽ പ്രദേശിലെ റോഹ്തങ് ചുരം, ഹംത ചുരം, സ്പിതി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വഴി സംഗമിക്കുന്ന കേന്ദ്രമാണ് ഛത്രു. അതുകൊണ്ടു തന്നെ ഇതുവഴി കടന്നു പോകുന്നവരും ഒരുപാടുണ്ട്.

മോഹിപ്പിക്കുന്ന താഴ്വര

മോഹിപ്പിക്കുന്ന താഴ്വര

വളരെ കുറച്ച് വീടുകളും താമസക്കാരും ഒക്കെയെ ഇവിടെയുള്ളവെങ്കിലും അതൊന്നും ഇവിടെ എത്തുന്നവർക്ക് ഒരു പ്രശ്നമാകുന്നില്ല. വെറും 100 ൽ താഴെയാണ് ഇവിടെയുള്ള വാടുകൾ. സഞ്ചാരികൾക്ക് താമസിക്കുവാൻ ടെന്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കുറച്ച് ഡാബകളും ഇവിടെ പ്രവർത്തിക്കുന്നു.

മണാലിയിൽ നിന്നും

മണാലിയിൽ നിന്നും

സാധാരണയായി മണാലിയിലെ കൂടുതൽ കാഴ്ചകൾ തേടിയുള്ള യാത്രകളാണ് സഞ്ചാരികളെ ഇവിടെ എത്തിക്കുന്നത്. മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു സ്ഥിതി ചെയ്യുന്നത്.

 സ്പിതി വാലി

സ്പിതി വാലി

ഛത്രുവിലെത്തി പോകുവാൻ സാധിക്കുന്ന ഇടങ്ങളിൽ പ്രധാനപ്പെട്ടതാണ് സാഹസികരെ മാത്രം സ്വാഗതം ചെയ്യുന്ന സ്പിതി വാലി. സഞ്ചാരികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഇടമായിരിക്കുമ്പോളും ലോകത്തിലെ ഏറ്റവും മികച്ച ക്യാംപിങ്ങ് , ട്രക്കിങ്ങ് അനുഭവം നല്കുന്ന നാടാണ് സ്പിതി വാലി. ഇന്നും ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ ഇടങ്ങളിലൊന്നും ഇവിടമാണ്. വെല്ലുവിളിയുലർത്തുന്ന ട്രക്കിങ്ങാണ് ഇവിടുത്തേത്. മലയിടുക്കുകളിലൂടെയും അരുവികളിലൂടെയും ഒക്കെ കടന്ന് പോകുന്ന ട്രക്കിങിന് ആരാധകർ ഒരുപാടുണ്ട്.

 അതിരില്ലാത്ത സാഹസിക വിനോദങ്ങൾ

അതിരില്ലാത്ത സാഹസിക വിനോദങ്ങൾ

ഇവിടെ എത്തിയാൽ ഇഷ്ടം പോലെ കാര്യങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പാരാഗ്ലൈഡിങ്ങ്, റോപ് വേയിലൂടെയുള്ള യാത്ര,ട്രക്കിങ്ങ്, സൈറ്റ് സീയിങ്, തുടങ്ങിയവ ഇവിടെ എത്തിയാൽ ആസ്വദിക്കാം.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഛത്രു സന്ദർശിക്കുവാനെത്തി അവിടെ കുടുങ്ങിപ്പോയ ആളുകളെക്കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഇവിടെ എപ്പോളും പ്രതീക്ഷിച്ചിരിക്കണം. കാലാവസ്ഥാ അറിയിപ്പുകൾ നിരന്തരം ഫോളൊ ചെയ്യണം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ ഏറ്റവും യോജിച്ചത്. സ്പിതി വാലിയിലേക്ക് പോകുവാൻ മാർച്ച് മുതൽ ജൂൺ വരെയുള്ള സമയം തിരഞ്ഞെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+