മുംബൈ എന്ന സ്വപ്ന നഗരത്തിന്റെ മാസ്മരിക ഭംഗികാണാൻ യാത്ര പുറപ്പെടുന്ന സഞ്ചാരികൾ തീർച്ചയായും എത്തിച്ചേരുന്ന ഒരിടമാണ് മുംബൈയിലെ കൊളാബ കോസ്‌വെ. മുംബൈയുടെ സ്പന്ദിക്കുന്ന ഹൃദയമാണ് കൊളാബ കോസ്‌വേ.

Photo Courtesy: http://www.flickr.com/photos/ghoseb/
ഷോപ്പിംഗിൽ ആരംഭിക്കാം
ഷോപ്പിംഗിനാണ് കോസ്‌വേയിലേക്ക് ആളുകൾ കൂടുതലായും എത്തിച്ചേരുന്നത്. രുചികരമായ ഭക്ഷണ വിഭവങ്ങളാണ് കോസ്‌വേയിലെ രണ്ടാമത്തെ ആകർഷണം. കോളനി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ് കോസ്‌വേയിലെ മിക്കവാറും ഷോപ്പുകളും പ്രവർത്തിക്കുന്നത്.
ഫുട്‌പാത്തിലൂടെ നടന്നു പോകുമ്പോൾ നിറയെ പാതയോര വാണിഭക്കാരേയും കാണാം, നിങ്ങൾക്ക് ആവശ്യമുള്ള വസ്ത്രങ്ങളും ഷൂവും ആഭരണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വില പേശി വാങ്ങാം.

Photo Courtesy: Karthik Nadar
റീഗൽ സിനിമ
കോസ്‌വേയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാണാം, ബോംബെയിലെ ഏറ്റവും പ്രശസ്തമായ റീഗൽ സിനിമ. സമയം ഉണ്ടെങ്കിൽ റീഗൽ സിനിമയിൽ നിന്ന് ഒരു സിനിമ കാണാം. അല്ലെങ്കിൽ വെറുതെ ഒരു സെൽഫിയെടുത്ത് അടുത്ത സ്ഥലം തിരയാം.

Photo Courtesy: Christopher John SSF from Stroud, NSW, Australia
റീഗൽ സിനിമയ്ക്ക് അപ്പുറം
റീഗൽ സിനിമയ്ക്ക് അപ്പുറത്തേക്ക് നിങ്ങളുടെ യാത്ര തുടർന്നാൽ അറബിക്കടൽ കണാം. അറബിക്കടലിന്റെ മുന്നിലായി മുംബൈയുടെ മുഖമായ ഗേറ്റ് വേ ഓഫ് ഇന്ത്യ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നത് കാണാം. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ എതിർ വശത്തായിട്ടാണ് സിനിമകളിൽ പലവട്ടം കണ്ടിട്ടുള്ള, പ്രശസ്തമായ താജ്‌മഹൽ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Benjamin Vander Steen from Victoria, Canada
ഭക്ഷണം കഴിക്കാൻ
പ്രശസ്തവും പ്രശസ്തി കുറഞ്ഞതുമായ നിരവധി സ്ഥലങ്ങളുണ്ട് കോസ്‌വേയിൽ നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ. ബഡേമിയ, ബാഗ്ദാദി ദർബാർ, ഡൽഹി ദർബാർ, ലിയോപോൾഡ് കഫെ, കഫെ മൊൺഡെഗർ, കഫെ ബസിലികൊ ബ്രിസ്റ്റോ അങ്ങനെ നീളുകയാണ് റെസ്റ്റോറെന്റുകളുടെ നിര.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












