പുതിയൊരു രാജ്യത്ത് ചെന്ന് സെറ്റിൽ ആയി അവിടെ ജീവിതം ആരംഭിക്കുക എന്നത് ഇന്ന് പുതിയ സംഭവമല്ല. ജോലിയും ജീവിതവും ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുന്ന രാജ്യം ഏതാണോ അവിടേക്ക് മാറുക എന്നാണ് എല്ലാവരും നോക്കുന്നത്. എന്നാൽ ഇങ്ങനെ മാറുന്നതിന് ഇങ്ങോട്ടേയ്ക്ക് പണം കിട്ടിയാലോ.. നമ്മളിൽ കുറേയാളുകളെങ്കിലും ഇതിനെക്കുറിച്ച് കേട്ടിരിക്കും. പല രാജ്യങ്ങളും ആളുകള്‍ക്ക് തങ്ങളുടെ രാജ്യത്തേയ്ക്ക് വരുവാൻ മികച്ച ഓഫറുകളാണ് നല്കുന്നത്.
സ്പെയിൻ, ഇറ്റലി,ഗ്രീസ്, അയര്‍ലൻഡ് എന്നിങ്ങനെ നിരവധി രാജ്യങ്ങൾ ആളുകളെ ക്ഷണിക്കുന്നുണ്ട്. നല്ലൊരു ജീവിതം തുടങ്ങുവാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന, നിങ്ങൾക്ക് ചെലവുകൾക്ക് ഇങ്ങോട്ടേയ്ക്ക് പണം നല്കുന്ന ചില രാജ്യങ്ങൾ പരിചയപ്പെടാം.

1. അയർലൻഡ്
ഇന്നത്തെ കാലത്ത് യുവാക്കൾ കൂടുതലും സെറ്റിൽ ആകുവാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയർലന്‍ഡ്. പ്രകൃിഭംഗിയാർന്ന് അയർലൻഡ് മികച്ച ജീവിതം ഉറപ്പു തരുന്നു. മികച്ച ജീവിതരീതിയും സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും മാത്രമല്ല, സൗഹൃദത്തിൽ പെരുമാറുന്ന ആളുകളും ഇവിടുത്തെ പ്രത്യേകതയാണ്. യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നും കൂടിയാണിത്.
മികച്ച ഒരു സ്റ്റാർട്ട് അപ്പ് ബിസിനസും ഐഡിയയും അത് എങ്ങനെ വർക്ക് ഔട്ട് ആക്കാമെന്നും അറിയുമെങ്കിൽ സംരംഭകർക്ക് അവരുടെ സ്റ്റാർട്ടപ്പുകൾക്കൊപ്പം അയർലണ്ടിലേക്ക് മാറുന്നതിന് ഐറിഷ് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ഒരു ദൗത്യത്തിൻറെ ഭാഗമായാണിത് പ്രവർത്തിക്കുന്നത്.
നിങ്ങൾ ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ എന്‍റർപ്രൈസ് അയർലൻഡ് നിങ്ങൾക്ക് $1,200 ഗ്രാൻറ് നൽകും. യോഗ്യത നേടുന്നതിന്, നിങ്ങൾ അയർലണ്ടിൽ താമസിക്കുകയും അവിടെ നിന്ന് നിങ്ങളുടെ ബിസിനസ്സ് നടത്തുകയും വേണം.
2. ഡെന്മാർക്ക്
ഫോറിൻ സ്റ്റാർട്ട് അപ്പുകൾക്ക് പ്രോത്സാഹനം നല്കി തങ്ങളുടെ രാജ്യത്തേയ്ക്ക് ക്ഷണിക്കുന്ന മറ്റൊരു രാജ്യമാണ് ഡെന്മാർക്ക്. സുരക്ഷിതമായ രാജ്യമാണെന്നു മാത്രമല്ല, സന്തുഷ്ടരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നതും. മികച്ച ജീവിത നിലവാരവും ഡെന്മാർക്ക് ഉറപ്പു തരുന്നു.
സർക്കാർ വിസയിൽ ഡെന്മാർക്കിൽ എത്തുവാനും സ്റ്റാർട്ട് അപ്പിൽ ഇവിടെ പ്രവർത്തിക്കുവാനും ആണ് സർക്കാര് അംഗീകാരം ലഭിക്കുന്നു. സ്റ്റാർട്ടപ്പ് ഡെൻമാർക്ക് പ്രോഗ്രാമിലൂടെ, രാജ്യത്തെ തങ്ങളുടെ പ്രവർത്തന അടിത്തറയാക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഡാനിഷ് സർക്കാർ $50,000 വരെ ഫണ്ടിംഗും ഒരു വർഷത്തെ വിസയും പിന്തുണയും വാഗ്ദാനം ചെയ്യുന്നു
3. ഓസ്ട്രിയ
യൂറോപ്പിലേക്ക് കുടിയേറുവാൻ ഒരവസരം നോക്കുന്നവരാണ് നിങ്ങളെങ്കിൽ പിന്തുണ നല്കുന്ന മറ്റൊരു രാജ്യമാണ് ഓസ്ട്രിയ. ഓസ്ട്രിയയുടെ റെഡ്-വൈറ്റ്-റെഡ് കാർഡ് പ്രോഗ്രാം ഇയു/ഇഇഎ അല്ലാത്തവർക്കും സ്വിസ് ഇതര പൗരന്മാർക്കും $10,000 വരെ ഫണ്ടിംഗ് വാഗ്ദാനം ചെയ്യുന്നു. നിശ്ചിത കാലയളവിലേക്ക് ഓസ്ട്രിയയിൽ എവിടെയും (സ്വയം തൊഴിൽ ചെയ്യുന്നതോ തൊഴിൽ ചെയ്യുന്നതോ ആയ) സ്ഥലം മാറ്റാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്കായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എന്നാൽ നിങ്ങൾ ജർമ്മൻ ഭാഷാ വൈദഗ്ധ്യം നിങ്ങൾക്കുണ്ടായിരിക്കണം.
4. ചിലി
തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്താണ് ചിലി സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട ഈ പ്രദേശം പക്ഷേ, ഒരുപാട് കുടിയേറ്റങ്ങൾക്ക് അത്ര പ്രസിദ്ധമല്ല. എന്നാൽ പുതിയ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായി സ്റ്റാർട്ട് അപ്പുകളെ രാജ്യം ഇവിടേക്ക് ആകർഷിക്കുന്നു. വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാർട്ടപ്പ് ചിലി മൂന്ന് വ്യത്യസ്ത ഫണ്ട് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. പ്രാരംഭ ഘട്ട പ്രോഗ്രാമിൽ $14,000 മുതൽ മുതിർന്ന സ്റ്റാർട്ടപ്പ് പ്രോഗ്രാമിന് $80,000 വരെയാണ് ഫണ്ടിംഗ്.
5. ന്യൂ സീലാൻഡ്
വിദേശത്ത് സെറ്റിൽ ചെയ്യാന്‍ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മറ്റൊരു രാജ്യമാണ് ന്യൂ സീലാൻഡ്. മികച്ച ഭൂപ്രകൃതിയും കാലാവസ്ഥയും ജീവിതരീതികളും ഉള്ള ഇനിടെ ഒരുപാട് മലയാളികളും ഉണ്ട്. എന്നാൽ ഇവിടുത്തെ ചില സ്ഥലങ്ങൾ മാത്രം നേരിടുന്ന ആള്‍ക്ഷാമം എന്ന പ്രതിസന്ധി പരിഹരിക്കുവാനായാണ് ഇവിടേക്ക് താമസം മാറുന്നവര്‍ക്ക് രാജ്യം പൈസ നല്കുന്നത്.
753 നിവാസികൾ മാത്രമുള്ള (2018 ലെ സെൻസസ് പ്രകാരം) ഒരു ചെറിയ പട്ടണമാണ് ന്യൂ സിലൻഡിലെ കൈതാംഗത. പട്ടണത്തിൽ ജോലി ഏറ്റെടുക്കുന്ന പുതിയ താമസക്കാർക്കായി ടൗൺ കൗൺസിൽ165,000 ഡോളർ വിലമതിക്കുന്ന സ്ഥലത്തിൻറെയും ഭവനത്തിൻററെയും പ്രത്യേക പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












