Search
  • Follow NativePlanet
Share
» »അനന്തപുരം തടാക ക്ഷേത്രത്തിൽ വീണ്ടും മുതല! വൈറലായി പ്രദേശവാസിയെടുത്ത വീഡിയോ

അനന്തപുരം തടാക ക്ഷേത്രത്തിൽ വീണ്ടും മുതല! വൈറലായി പ്രദേശവാസിയെടുത്ത വീഡിയോ

കാസർകോഡ് അനന്തപുരം അനന്തപദ്മനാഭ സ്വാമി തടാക ക്ഷേത്രത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അധികൃതർ ക്ഷേത്രത്തിൽ വീണ്ടു മുതല വന്നു എന്ന കാര്യം സ്ഥിരീകരിച്ചത്. ക്ഷേത്രത്തിലെത്തിയ സന്ദർശകർ കുളത്തിൽ മുതലയെ കണ്ടെന്നു അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് അധികൃതർ പുതിയ മുതലയുടെ സാന്നിധ്യം ഉറപ്പിച്ചത്.

ഒന്നര വർഷം മുന്‍പാണ് ഇവിടെ കുളത്തിൽ ജീവിച്ചിരുന്ന ബബിയ എന്ന മുതല ചത്തത്. കഴിഞ്ഞ ദിവസം ക്ഷേത്രക്കുളത്തിൽ മുതലയെ കണ്ടെന്ന വാർത്തയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ കുളത്തിൽ പരിശോധന നടത്തിയ അധികൃതർ ഇത് തെറ്റായ പ്രചരണമാണെന്ന് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് കുളത്തിൽ മുതലെ കണ്ട കാര്യം ക്ഷേത്രാധികാരികൾ സ്ഥിരീകരിച്ചത്.

Crocodile Appears In Ananthapura Lake Temple

മുൻപ് ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ അതേ മടയ്ക്കുള്ളിൽ തന്നെയാണ് പുതിയ മുതലയെയും കണ്ടത്തിയിട്ടുള്ളത്. മടയ്ക്കുള്ളിൽ നിന്നും പുറത്തു വന്ന മുതലെ കാണാൻ വിശ്വാസികൾ അടക്കമുള്ളവർ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. ബബിയ പോയതോടെ ക്ഷേത്രത്തിലെത്തുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. മുതല ക്ഷേത്രം എന്നും അനന്തപരും ക്ഷേത്രത്തിന് പേരുണ്ട്.

അനന്തപുരം ക്ഷേത്രത്തിലെ ബബിയ

മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിലാണ് അനന്തപുരം ക്ഷേത്രം വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. ആരെയും ഉപദ്രവിക്കാതെ, ക്ഷേത്രക്കുളത്തിൽ വസിച്ചിരുന്ന ബബിയ എന്ന മുതല ക്ഷേത്ര പൂജായി നല്കുന്ന നിവേദ്യമാണ് ഭക്ഷണമായി കഴിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. വളരെ ശാന്തമായി പെരുമാറിയിരുന്ന മുതലയെ കാണാൻ വിശ്വാസികൾ സ്ഥിരമായി എത്തിയിരുന്നു.

 Ananthapura Lake Temple Kasargod

PC:Ms Sarah Welch/Wikipedia

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള് മുതലയ്ക്കായി നിവേദ്യം വഴിപാടായി നടത്തുന്ന പതിവും ഉണ്ടായിരുന്നു. ഉദ്ദിഷ്ട കാര്യം സാധിക്കാനായിരുന്നു ഇത്. ബബിയ എങ്ങനെ ക്ഷേത്രത്തിലെത്തി എന്ന കാര്യത്തിൽ ആർക്കും വലിയ വ്യക്തതയില്ലെങ്കിലും ബബിയയുമായി ബന്ധപ്പെട്ട പല കഥകളും ഇവിടെ പ്രചാരത്തിലുണ്ട്.

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ബ്രിട്ടീഷുകാർ ഇവിടെ ഉണ്ടായിരുന്നുവത്രെ. ഒരിക്കൽ ക്ഷേത്രക്കുളത്തിലെ ബബിയയുടെ കഥകൾ കേട്ട അവർ നേരിൽ കാണാനായി ഇവിടെ വരികയും മുതല കുളത്തിൽ ജലനിരപ്പിനു മുകളിലേക്ക് വന്നപ്പോൾ അതിനെ വെടിവച്ചു കൊല്ലുകയും ചെയ്തുവത്രെ. എന്നാൽ ഈ സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം മറ്റൊരു മുതല വെള്ളത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആളുകൾ അതിനെ ബബിയ എന്നു തന്നെ വിളിച്ചെന്നുമാണ് പറയപ്പെടുന്നത്.

Ananthapadmanabhaswamy Temple

കേരളത്തിലെ ഏക തടാക ക്ഷേത്രം

അപൂർവ്വങ്ങളിൽ അപൂർവ്വമായ നിർമ്മിതിയാണ് കാസർകോഡ് അനന്തപുരം തടാക ക്ഷേത്രം. കേരളത്തിലെ തന്നെ ഏക തടാക ക്ഷേത്രമാണിത്. സരോവര ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു കുളത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. മഴയായാലും വെയിലാണെങ്കിലും എല്ലാ സമയത്തും ഒരേ നിരപ്പിൽ ആണ് ഇവിടെ ജലമുള്ളത്. എത്ര വലിയ മഴയോ വെയിലോ വന്നാലും ഈ ജലനിരപ്പിൽ ഒരു മാറ്റവും സംഭവിക്കാറില്ല.

ഒരുപാട് വിശ്വാസങ്ങളും ഈ ക്ഷേത്രത്തിനുണ്ട്.. തിരവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം ആണ് കാസർകോഡ് അനന്തപുരം തടാക ക്ഷേത്രം എന്നാണ് വിശ്വാസം. പത്മനാഭസ്വാമി ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് പത്മനാഭവൻ ഇവിടെയാണ് വസിച്ചിരുന്നതെന്നും ഭഗവാന‍് ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. ഇവിടുന്ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം വരെ നീളുമുള്ള ഗുഹയുടെ കവാടം ഇവിടെ കാണാം.

അനന്തപുര തടാകക്ഷേത്രത്തിൽ എത്തിച്ചേരാൻ

കാസർകോഡു നിന്നും 16 കിലോമീറ്റർ ദൂരമുണ്ട് തടാക ക്ഷേത്രത്തിലേക്ക്.
കാസർഗോഡിൽ നിന്നും സീതാംഗോളി വഴി മായിപ്പാടി ശിവാജി നഗറിൽ നിന്നും ഇടത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

Cover Image: Pavanaja

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+