പേടിപ്പെടുത്തുന്ന ഇരുട്ട്... വീശിയടിക്കുന്ന കാറ്റിനു പോലും ചോരയുടെ ഗന്ധം... കാരണമെന്തെന്നുപോലും അറിയാതെ ജീവൻപോയ നൂറുകണക്കിനു മനുഷ്യരുടെ നിലവിളികൾ ഉയരുന്ന മണ്ണ്... ചരിത്രത്തിനോട് കൂടുതൽ ചേർന്നു കിടക്കുന്ന ചിലയിടങ്ങൾക്കു പറയുവാനുള്ള കഥകൾ ഇത്തരത്തിലുള്ളവയാണ്. ഒരു വിനോദ സഞ്ചാരം എന്നതിലുപരിയായി, ചരിത്രത്തിൻറെ കറുത്ത അധ്യായങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തം സാധ്യമാക്കുന്ന കുറച്ചിടങ്ങള്‍ പരിചയപ്പെടാം...
സെല്ലുലാർ ജയിൽ
ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വരമുയർത്തിയെന്ന കാരണത്താൽ ഇവിടെ തടവിലാക്കപ്പെട്ടവർ നിരവധിയുണ്ട്. നാടുകയത്തിയ പോലെ നാട്ടിൽ നിന്നും ഇവിടെ എത്തി ചെറിയ സെല്ലുകളിൽ ജീവിതകാലം മുഴുവൻ ഏകാന്തവാസം നയിക്കേണ്ടി വരുന്ന ഭീകരമായ അനുഭവം. തൊട്ടടുത്ത സെല്ലിലുള്ള ആളെപ്പോലും കാണാൻ കഴിയാത്ത രീതിയിൽ ക്രൂരമായി നിർമ്മിക്കപ്പെട്ടിട്ടുള്ള തടവറകൾ..698 ജയിലറകളാണ് ഇവിടെയുള്ളത്. മരണം തന്നെയാണ് രക്ഷയെന്ന് കരുതിയിരുന്നവർ നിരവധിയുണ്ടായിരുന്നു ഇവിടുത്തെ സെല്ലുകളിൽ. ഇന്ന് ആൻഡമാനിലെ ഏറ്റവും പ്രാധാന്യമേറിയ വിനോദ സഞ്ചാര ചരിത്ര സ്മാരകം കൂടിയാണിത്.
ജാലിയൻ വാലാബാഗ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ചരിത്രം പറയാതെ സ്വാതന്ത്ര്യ കഥകൾ ഒരിക്കലും പൂർണ്ണമാവില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ദിവസമാണ് 1919 ഏപ്രിൽ 13. രക്തരൂഷിതമാ സമരങ്ങളുടെ പട്ടികയിൽ ആദ്യമുള്ള ഈ കൂട്ടക്കൊലയ്ക്ക് വയസ്സ് നൂറിലെത്തി എങ്കിലും പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയറുടെ നേതൃത്വത്തിൽ ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ഇരുപതിനായിത്തോളം ആളുകളുടെ നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുവാൻ ഉത്തരവിടുകയായിരുന്നു.1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകൾ പറയുന്നത്. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് കണക്കിൽ അത് 379 ൽ ഒതുങ്ങി. സ്വാതന്ത്യത്തിന്റെ വില മനസ്സിലാക്കുവാൻ ഇവിടെയത്തി അല്പസമയം ചിലവിട്ടാൽ മതി.
രൂപ്കുണ്ഡ് തടാകം
ഭുജ്, ഗുജറാത്ത്
കുൽധാര
ഒരൊറ്റ രാത്രി ക1ണ്ട് ഒരു ഗ്രാമം അപ്പാടെ അപ്രത്യക്ഷമായ കഥയാണ് കുൽധാരയുടേത്. ഇന്ത്യയിലെ പേടിപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇവിടെ ഇന്നു കാണുവാൻ ഉപേക്ഷിച്ചു കളഞ്ഞ വീടുതളുടെ ചുവരുകളും വരണ്ടുണങ്ങിയ ഭൂമിയും മാത്രമാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുവത്രെ. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.
ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം കാണാനായി ഒരുപാട് ആളുകൾ എത്തുന്നു . എന്നാൽ രാത്രിയിൽ എത്തുന്നവർക്ക് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടാകുന്നുണ്ടത്രെ. ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.
താജ്മഹൽ



Click it and Unblock the Notifications
















