ദീപാവലി 2024: ദീപാവലി അവധിക്ക് ഇനി ഒത്തിരി നാളില്ല. മറുനാട്ടിൽ നിന്നും മലയാളികൾ നാട്ടിലേക്ക് എത്തുന്ന പ്രധാന സീസണുകളിലൊന്നാണ് ദീപാവലി. മൂന്നോ നാലോ ദിവസം അവധിയെടുക്കാവുന്ന വിധത്തിലായതിനാൽ ബാംഗ്ലൂർ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മലയാളികൾ നാട്ടിലേക്ക് വണ്ടി പിടിക്കും. ഇത്തവണ ഇന്ത്യൻ റെയിൽവേ മുംബൈ മലയാളികൾക്കായി പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദീപാവലി അവധി കണക്കിലെടുത്ത് മുംബൈയ്ക്കു കൊച്ചുവേളിക്കും (തിരുവനന്തപുരം നോർത്ത്) ഇടയിലായാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക. സെൻട്രൽ റെയിൽവേയുടെ നേതൃത്വത്തിലുള്ള സർവീസ് ഒക്ടോബര്‍ 24 മുതല്‍ നവംബർ 16 വരെയാണുള്ളത്. നാട്ടിലേക്ക് വരാനും തിരികെ മടങ്ങാനും സാധിക്കുന്ന വിധത്തിൽ ആണ് സർവീസ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങും ആരംഭിച്ചു കഴിഞ്ഞു. ഇതാ ദീപാവലി സ്പെഷ്യൽ ലോകമാന്യ തിലക് ടെർമിനസ് കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) ട്രെയിൻ സർവീസിനെക്കുറിച്ചറിയാം.

മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് -തിരുവനന്തപുരം നോര്‍ത്ത്
ട്രെയിൻ നമ്പർ 01463 മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് -തിരുവനന്തപുരം നോര്‍ത്ത് ദീപാവലി സ്പെഷ്യൽ ട്രെയിൻ ഒക്ടോബര്‍ 24 വ്യാഴാഴ്ച സർവീസ് ആരംഭിക്കും. നവംബർ 14 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 4 മണിക്ക് മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 8.45നു കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) സ്റ്റേഷനില്‍ എത്തും. കൊങ്കണ്‍ റെയില്‍വേ, മംഗലപുരം ജംക്ഷന്‍, ഷൊർണൂര്‍, കോട്ടയം വഴിയാണ് യാത്ര. 28 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം.
ഈ വണ്ടിയില്‍ 2 എസി ടൂ ടയർ, 6 എസി 3 ടയർ, 8 സ്ലീപ്പര്‍, 4 ജനറല്‍ കോച്ച് എന്നിവയാണുള്ളത്. സ്ലീപ്പറിന് 885 രൂപ, എസി 3 ടയറിന് 2250 രൂപ, എസി ടൂ ടയറിന് 3155 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ലോകമാന്യ തിലക് ടെർമിനസ് - 16:00
താനെ - 16:17
പൻവേൽ - 16:55
റോഹ - 18:20
ചിപ്ലുൻ - 20:30
രത്നഗിരി - 21:55
കാങ്കാവലി - 00:02
സിന്ദുദുര്‍ഗ്ഗ് - 00:18
കുഡാൾ - 00:32
സാവന്ത്‌വാടി റോഡ് - 00:50
തിവിം - 01:22
മഡ്ഗാവ് - 02:10
കാർവാർ - 03:10
കുംതാ - 04:18
മുരുഡേശ്വർ - 04:50
മൂകാംബിക റോഡ് - 05:20
കുന്ദാപുര - 05:40
ഉഡുപ്പി - 06:40
മംഗളൂരു ജങ്ഷൻ - 08:00
കാസറഗോഡ് - 08:49
കണ്ണൂർ - 09:57
കോഴിക്കോട് - 11:17
തിരൂർ - 11:59
ഷൊർണ്ണൂർ ജങ്ഷൻ - 12:55
തൃശ്ശൂർ - 13:40
എറണാകുളം ടൌൺ - 14:55
കോട്ടയം - 16:20
തിരുവല്ല - 16:44
ചങ്ങനാശേരി - 17:05
കായംകുളം ജങ്ഷൻ - 17:28
കൊല്ലം ജങ്ഷൻ - 18:32
കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) - 20:45
തിരുവനന്തപുരം നോര്‍ത്ത്- ലോകമാന്യ തിലക് ടെർമിനസ്
ട്രെയിൻ നമ്പർ 01464 കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) - ലോകമാന്യ തിലക് ടെർമിനസ് ദീപാവലി സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച വൈകിട്ട് 4.20 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഞായറാഴ്ച രാത്രി 21:50 ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തും.
നവംബര്‍ 16 വരെ ഉള്ള ശനിയാഴ്ചകളില്‍ ആണ് സർവീസ്. 29 മണിക്കൂർ 30 മിനിറ്റാണ് യാത്രാ ദൂരം.
കൊച്ചുവേളി - 16:20
കൊല്ലം ജങ്ഷൻ - 17:07
കായംകുളം ജങ്ഷൻ - 17:43
ചങ്ങനാശേരി - 18:04
തിരുവല്ല - 18:14
കോട്ടയം - 19:00
എറണാകുളം ടൌൺ - 20:40
തൃശ്ശൂർ - 22:17
ഷൊർണ്ണൂർ ജങ്ഷൻ - 23:15
തിരൂർ - 00:10
കോഴിക്കോട് - 00:37
കണ്ണൂർ - 02:00
കാസറഗോഡ് - 03:05
മംഗളൂരു ജങ്ഷൻ - 04:10
ഉഡുപ്പി - 05:40
കുന്ദാപുര - 06:10
മൂകാംബിക റോഡ് - 06:38
മുര്ഡേശ്വർ - 07:04
കുംത - 07:40
കാർവാർ - 08:36
മഡ്ഗാവ് - 09:20
തിവിം - 10:30
സാവന്ത്‌വാടി റോഡ് - 11:02
കുഡാൾ - 11:20
സിന്ദുദുര്‍ഗ്ഗ് - 11:40
കാങ്കാവലി - 12:08
രത്നഗിരി - 15:20
ചിപ്ലുൻ - 16:48
റോഹ - 19:10
പനവേൽ - 20:20
താനെ - 21:07
ലോക്മാന്യ തിലക് ടെർമിനസ് - 21:50
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













