സഞ്ചാരികളും യാത്രക്കാരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സർവീസാണ് ഡൽഹി- ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ്. മേയ് 25-ാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സർവീസ് 29-ാം തിയതി തിങ്കളാഴ്ചയാണ് ആദ്യ യാത്രാ സർവീസ് നടത്തിയത്. ദേവഭൂമിയെന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആദ്യത്തേയും രാജ്യത്തെ 17-ാമത്തെയും വന്ദേ ഭാരത് എക്സ്പ്രസ് സർവീസാണിത്.
സെമി ഹൈ-സ്പീഡ് ട്രെയിൻ സർവീസായ ഈ വന്ദേ ഭാരത് ഡെറാഡൂണിനെയും ഡൽഹിയെയും തമ്മിൽ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ഡെറാഡൂൺ ടെർമിനലിൽ നിന്നാരംഭിക്കുന്ന യാത്ര ഡൽഹിയിലെ ആനന്ദ വിഹാർ സ്റ്റേഷന് വരെയാണുള്ളത്. ന്യൂ ഡൽഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലൂടെ ഈ വന്ദേ ഭാരത് ട്രെയിന്‍ കടന്നു പോകുന്നു.

ഡൽഹി-ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ്
രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡെറാഡൂണിലേക്ക് തലസ്ഥാനമായ ഡല്‍ഹിയിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ വളരെ പ്രയോജനകരമായ സർവീസുകളിലൊന്നാണ്. 22457/22458 ആനന്ദ് വിഹാർ ടെർമിനൽ - ഡെറാഡൂൺ ടെർമിനൽ വന്ദേ ഭാരത് എക്സ്പ്രസ് എന്ന നമ്പറിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഡെറാഡൂൺ-എഎൻവിടി വന്ദേ ഭാരത് എക്സ്പ്രസ് എന്നും ഇതറിയപ്പെടുന്നു.
ആനന്ദ് വിഹാർ ടെർമിനലും ഡെറാഡൂൺ ടെർമിനലും കൂടാതെ വേറെ അഞ്ച് സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. ഹരിദ്വാർ, റൂർക്കി, സഹാറൻപൂർ, മുസാഫർനഗർ, മീററ്റ് സിറ്റി എന്നിവയാണവ. ഡല്‍ഹിയിൽ നിന്ന് തീർത്ഥാടന യാത്രകൾക്കായി ഹരിദ്വാറിലേക്കു വരുന്നവർക്കും പ്രയോജനപ്പെടുത്തുവാൻ പറ്റിയ സർവീസാണിത്. ബുധനാഴ്ച ഒഴികെ, ആഴ്ചയിൽ ആറു ദിവസവും . ഡെറാഡൂൺ-എഎൻവിടി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും.

ഇരു നഗരങ്ങൾക്കും ഇടയിലുള്ള 302 കിലോമീറ്റർ ദൂരം 4 മണിക്കൂർ 45 മിനിറ്റിൽ ഈ വന്ദേ ഭാരത് ട്രെയിൻ പിന്നിടും. ഇതോടെ ഈ റൂട്ടിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ കൂടിയായി വന്ദേ ഭാരത് മാറിയിച്ചുണ്ട്. തൊട്ടുപിന്നിലായി 12018 ഡെറാഡൂൺ-ന്യൂ ഡൽഹി ശതാബ്ദി എക്സ്പ്രസും 12402 ഡെറാഡൂൺ-കോട്ട എസി എക്സ്പ്രസും ഉണ്ട്.
സാധാരണ ട്രെയിനുകൾക്ക് 5.45 മിനിറ്റ് മുതൽ 7 മണിക്കൂറും പത്ത് മണിക്കൂറുമൊക്കെ സമയമാണ് ഈ യാത്രയ്ക്കായി വേണ്ടത്.
22458 ഡെറാഡൂൺ-ANVT വന്ദേ ഭാരത് എക്സ്പ്രസ്:
ഡെറാഡൂൺ ടെർമിനലിൽ നിന്നും രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 11.45ന് അനന്ത് വിഹാറിൽ എത്തും. 8.04ന് ഹരിദ്വാർ, 8.49ന് റൂർക്കി, 9.27ന് ശരൻപൂർ, 10.07ന് മുസാഫർനഗർ, 10.37ന് മീററ്റ് സിറ്റി എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം.

22457 UP ANVT-ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ്:
ആനന്ദ് വിഹാർ ടെർമിനലില്‍ നിന്ന് വൈകിട്ട് 5:50 മണിക്ക് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 10:35 ന് ലക്ഷ്യസ്ഥാനത്തെത്തും. മീററ്റ് സിറ്റിയിൽ 6.38, മുസാഫർനഗർ 7.08, ശരൺപൂർ 7,55, റൂർക്കി 8.31, ഹരിദ്വാർ ജംങ്ഷൻ 9.15, തുടർന്ന് ഡെറാഡൂണിൽ 10.35 എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
എസി ചെയര്‍ കാർ, എക്സിക്യൂട്ടീവ് ചെയർകാർ എന്നിങ്ങനെ രണ്ടു തരത്തിലുള്ള സീറ്റിങ്ങുകളാണ് ലഭ്യമായിട്ടുള്ളത്. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള എസി ചെയർ സീറ്റിന് 1,065 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റിന് 1,890 രൂപയുമാണ് നിരക്ക്.
എസി ചെയർ കാർ (സിസി) നിരക്ക്:
ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് ഡെറാഡൂണിലേക്ക് - 1065 രൂപ
ആനന്ദ് വിഹാർ ടെർമിനൽ - ഹരിദ്വാർ - 975 രൂപ
ആനന്ദ് വിഹാർ ടെർമിനൽ -റൂർക്കി - 905 രൂപ
ആനന്ദ് വിഹാർ ടെർമിനല്‍- സഹരൻപൂർ - 625 രൂപ
ആനന്ദ് വിഹാർ ടെർമിനൽ-മുസാഫർനഗർ - 525 രൂപ
ആനന്ദ് വിഹാർ ടെർമിനൽ -മീററ്റ് സിറ്റി - 485 രൂപ.

എക്സിക്യൂട്ടീവ് ചെയർ കാർ (ഇസി) നിരക്ക്:
ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് ഡെറാഡൂണിലേക്ക് - 1890 രൂപ
ആനന്ദ് വിഹാർ ടെർമിനൽ - ഹരിദ്വാർ- 1705 രൂപ
ആനന്ദ് വിഹാർ ടെർമിനൽ -റൂർക്കി - 1565 രൂപ
ആനന്ദ് വിഹാർ ടെർമിനല്‍- സഹരൻപൂർ - 1195 രൂപ
ആനന്ദ് വിഹാർ ടെർമിനൽ-മുസാഫർനഗർ - 1005 രൂപ
ആനന്ദ് വിഹാർ ടെർമിനൽ -മീററ്റ് സിറ്റി - 905 രൂപ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














