നീണ്ട വാരാന്ത്യവും കുറേ അവധികളും ഒക്കെയായാണ് ഓഗസ്റ്റ് മാസം എത്തുന്നത്. യാത്ര പോകാൻ പ്ലാനുള്ളവര്‍ക്ക് ഇഷ്ടംപോലെ അവധി ദിവസങ്ങൾ കിട്ടുന്നതിനാൽ അനുയോജ്യമായ അവധികൾ നോക്കി ട്രിപ്പുകൾ പ്ലാന്‍ ചെയ്യാം. ഇതു കണക്കാക്കി ഐആർസിടിസി ചെറുതും വലുതുമായ നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യേക ഇളവുകളോട കൂടെ ഉത്തരേന്ത്യയും വാരണാസിയും അമൃത്സറും കാശിയും അയോധ്യയും പോലെ നിരവധി സ്ഥലങ്ങൾ കണ്ടു വരാൻ പറ്റുന്ന പ്രത്യേക പാക്കേജുകളാണ് ഓഗസ്റ്റ് മാസത്തിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ഇന്ത്യ ചുറ്റിക്കറങ്ങാൻ പറ്റിയ, കേരളത്തിൽ നിന്നു പുറപ്പെടുന്ന പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം
കാശി അയോധ്യ ദർശൻ പാക്കേജ്
വാരണാസി, അയോധ്യ. അലഹബാദ് എന്നീ മൂന്നു പുണ്യ നഗരങ്ങൾ സന്ദർശിച്ചുള്ള തീർത്ഥയാത്രയാണ് നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന കാശി അയോധ്യ ദർശൻ പാക്കേജ്. കൊച്ചിയിൽ നിന്ന് ഓഗസ്റ്റ് അഞ്ചാം തിയതി ആരംഭിക്കുന്ന ഈ യാത്ര 9-ാം തിയതി രാത്രിയോടെ മടങ്ങിയെത്തും. മൂന്ന് ദിവസം വാരണാസിയിലും ഒരു ദിവസം അയോധ്യയിലും തങ്ങും.
കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ ക്ഷേത്രം, സാരാനാഥ്, പ്രയാഗ്രാജ്, ത്രിവേണി സംഗമം, പതൽപുരി ഹനുമാൻ ക്ഷേത്രം, അയോധ്യ, രാമജന്മഭൂമി, ഹനുമാൻ ഘാട്ടി ക്ഷേത്രം, മറ്റ് ക്ഷേത്രങ്ങൾ എന്നിവ സന്ദർശിക്കും. 33,200 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും Varanasi with Ayodhya Darshan Package
കാശി, ബോധ്ഗ, അയോധ്യ ദർശൻ
കൊച്ചിയിൽ നിന്നുതന്നെ ഓഗസ്റ്റിൽ പുറപ്പെടുന്ന് മറ്റൊരു തീർത്ഥ യാത്രയാണ് കാശി-ബോധ്ഗയ-അയോധ്യ ദർശൻ
പാക്കേജ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടും. കൊച്ചിയിൽ നിന്ന് നേരേ ബോധ്ഗയയിലേക്കാണ് യാത്ര പോകുന്നത്. ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന യാത്ര തിരികെ സെപ്റ്റംബർ 2 ന് കൊച്ചിയിൽ മടങ്ങിയെത്തും. വാരണാസിയിൽ മൂന്ന് രാത്രി, അയോധ്യയിലും ബോധ്ഗയയിലും ഓരോ ദിവസം വീതവും രാത്രി താമസിക്കും.
ബോധ്ഗയ ക്ഷേത്രം, ബോധ്ഗയയിലെ അനുഷ്ഠാനങ്ങൾ
കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ ക്ഷേത്രം,, അയോധ്യ, രാമജന്മഭൂമി, ഹനുമാൻ ഘാട്ടി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് ഈ പാക്കേജില്‍ സന്ദർശിക്കുന്നത്. വിമാന ടിക്കറ്റ്, എസി റൂമിൽ താമസം, തുടങ്ങിയവ ഉൾപ്പെടെ 38,550 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും Holy Kashi With Bodhgaya & Ayodhya Darshan Ex Kochi
3. ഗോൾഡൻ ട്രയാംഗിൾ പാക്കേജ്
ഓഗസ്റ്റ് മാസത്തിൽ ഒരു നീണ്ട ഉത്തരേന്ത്യന്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പോയി വരാൻ പറ്റിയ പാക്കേജാണ് കൊച്ചി ഐആർസിടിസി സംഘടിപ്പിക്കുന്ന ഗോൾഡൻ ട്രയാംഗിൾ പാക്കേജ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന യാത്രയിൽ ആഗ്ര, ഡൽഹി, ജയ്പൂർ എന്നീ മൂന്നു സ്ഥലങ്ങളാണ് കാണുന്നത്. കൊച്ചിയിൽ നിന്ന് ഡൽഹിയിലെത്തി ആദ്യ ദിനം തന്നെ ജയ്പൂരിലേക്ക് പോകും. 40700 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
-ബിർള മന്ദിർ, സിറ്റി പാലസ്, ജന്തർ മന്തർ, ആൽബർട്ട് ഹാൾ മ്യൂസിയം, ആംബർ ഫോർട്ട്, ജൽ മഹൽ , ഹവാ മഹൽ, ആഗ്ര, ഫത്തേപൂർ സിക്രി, ആഗ്ര കോട്ട , താജ്മഹൽ , അക്ഷരധാം, രാജ് ഘട്ട്, റെഡ് ഫോർട്ട്, ഗാന്ധി മെമ്മോറിയൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഇന്ത്യ ഗേറ്റ്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ എന്നീ സ്ഥലങ്ങൾ യാത്രയിൽ നിങ്ങൾ കാണും.
കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും Golden Triangle Flight package
നോർത്ത് ഇന്ത്യൻ ഹെറിറ്റേജ്
ആഗ്ര, അമൃത്സർ, ചണ്ഡിഗഡ്, ഡൽഹി, മഥുര എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജാണ് നോർത്ത് ഇന്ത്യൻ ഹെറിറ്റേജ്. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന യാത്ര ആറ് രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് അഞ്ചാം തിയതി ആരംഭിക്കുന്ന ഈ യാത്ര 9-ാം തിയതി രാത്രിയോടെ മടങ്ങിയെത്തും. തിരുവനന്തപുരത്ത് നിന്ന് നേരേ അമൃത്സറിലേക്കാണ് പോകുന്നത്,
അമൃത്സർ- ജാലിയൻ വാലാബാഗ്, സുവർണ്ണ ക്ഷേത്രം, വാഗാ അതിർത്തി, ചണ്ഡീഗഢ്, സുഖ്ന തടാകം, റോക്ക് ഗാർഡന്‍, റോസ് ഗാർഡൻ, അക്ഷർധാം ക്ഷേത്രം, മുന്നോട്ട്. രാജ്ഘട്ട്, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ, തുടങ്ങിയ സ്ഥലങ്ങളാണ് ഈ യാത്രയിൽ സന്ദര്‍ശിക്കുന്നത്. 40570 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















