Search
  • Follow NativePlanet
Share
» »ട്യൂലിപ് ഫെസ്റ്റിവൽ മുതൽ അമൃത് ഉദ്യാൻ, ബോഹോ ബസാർ..ഫെബ്രുവരിയിലെ ഡൽഹി യാത്രകൾ ആഘോഷിക്കാം

ട്യൂലിപ് ഫെസ്റ്റിവൽ മുതൽ അമൃത് ഉദ്യാൻ, ബോഹോ ബസാർ..ഫെബ്രുവരിയിലെ ഡൽഹി യാത്രകൾ ആഘോഷിക്കാം

ഡൽഹി സഞ്ചാരികളുടെ തിരക്കിലാണ്. വേനലിന്‍റെ ചൂട് എത്തും മുൻപ് നഗരം കാണാൻ വരുന്നവരുടെ തിരക്ക്. അല്പസ്വല്പം തണുപ്പും നേരിയ ചൂടും ചിലപ്പോഴൊക്കെ മൂടിക്കെട്ടിയ ആകാശവും ഒക്കെയായി കറങ്ങി നടക്കുവാൻ പറ്റിയ അന്തരീക്ഷം. സ്കൂൾ അടയ്ക്കുന്നതോടെ ഇവിടെ വീണ്ടും ആളുകളുടെ തിരക്കാവും. പ്രായഭേദമന്യേ തലസ്ഥാനം കാണാനെത്തുന്നവരെക്കൊണ്ട് ഇവിടം നിറയും. അപ്പോൾ ഫെബ്രുവരി മാസത്തിൽ എന്താണ് നിങ്ങളുടെ പ്ലാൻ? ഡൽഹി യാത്രയുണ്ടോ?

ഫെബ്രുവരിയിൽ ഡല്‍ഹി സന്ദർശിക്കുന്നവർക്കായി ഒരുപാട് കാര്യങ്ങളാണ് ഇവിടെയുള്ളത്. യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത കുത്തബ് മിനാറും ഇന്ത്യാ ഗേറ്റും ചെങ്കോട്ടയും അക്ഷർധാം ക്ഷേത്രവും ഹുമയൂണിന്‍റെ ശവകുടീരവുമടക്കം ഒത്തിരി കാഴ്ചകൾ. എന്നാൽ ഫെബ്രുവരിയിൽ മാത്രം ഇവിടെ നടക്കുന്ന കുറേ പരിപാടികളും നിങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്തണം.

Delhi Travel 5 Must Attend Events In February In Delhi NCR

1. അമൃത് ഉദ്യാൻ, രാഷ്ട്രപതി ഭവൻ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം എന്ന അതിമനോഹരമായ പൂന്തോട്ടം പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണ്. രാഷ്ട്രപതി ഭവനിനുള്ളിലെ പൂക്കളുടെ പറൂദീാ ആയ ഇവിടം മാർച്ച് 30 വരെയാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. രാഷ്ട്രപതകി ഭവന്‍റെ ഉള്ളിൽ കയറുവാൻ സാധിച്ചില്ലെങ്കിലും സാധാരണക്കാർക്ക് അതിനടുത്തേയ്ക്ക് പോകാൻ കിട്ടുന്ന ഏറ്റവും മികച്ച അവസരമാണിത്.

തിങ്കളാഴ്ച ഒഴികെ രാവിലെ 10.00 മുതൽ വൈകിട്ട് 4.00 മണി വരെയാണു പ്രവേശനം. വെബ്സൈറ്റ് വഴി ഓൺലൈൻ ആയോ അല്ലെങ്കിൽ നേരിട്ട് ചെന്നോ ബുക്കിങ് നടത്താം. ഗേറ്റ് നമ്പർ 35 വഴിയാണ് പ്രവേശിക്കേണ്ടത്.

ഫെബ്രുവരി 5 (നിയമസഭാ തിരഞ്ഞെടുപ്പ്), ഫെബ്രുവരി 20,21 (രാഷ്ട്രപതി ഭവനിൽ സന്ദർശക കോൺഫറൻസ്), മാർച്ച് 14 (ഹോളി) എന്നീ ദിവസങ്ങളിലും സന്ദർശകരെ അനുവദിക്കില്ല.
മാർച്ച് 26 ന് ഭിന്നശേഷിക്കാർക്ക്
27ന്: പ്രതിരോധ, അർധസൈനിക വിഭാഗം
28ന്: വനിത, ഗോത്ര വിഭാഗ വനിതാ സ്വയംസഹായ സംഘങ്ങൾ
29ന്: മുതിർന്ന പൗരന്മാർ എന്നിവർക്ക് മാത്രമാണ് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

2. വേൾഡ് ബുക്ക് ഫെയർ

പ്രഗി മൈതാനിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയർ ഫെബ്രുവരി 1 മുതൽ 9 വരെ നീണ്ടു നിൽക്കും. 1972 nൽ ആരംഭിച്ച ഡൽഹിയിലെ വേൾഡ് ബുക്ക് ഫെയർ ആദ്യകാലങ്ങളിൽ രണ്ട് വർഷത്തിലൊരിക്കലാണ് നടന്നിരുന്നതെങ്കിൽ ഇപ്പോളത് എല്ലാ വർഷവും നടക്കുന്നു. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

3. സൂരജ്കുണ്ട് ക്രാഫ്റ്റ് മേള

ഫെബ്രുവരി മാസത്തിൽ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ സൂരജ്കുണ്ഡിൽ നടക്കുന്ന സൂരജ്കുണ്ട് ക്രാഫ്റ്റ് മേള ഇവിടേക്കുള്ള യാത്രയിൽ തീര്‍ച്ചയായും കാണേണ്ട ഒന്നാണ്. കരകൗശല വസ്തുക്കളുടെയും പരമ്പരാഗത സാധനങ്ങളുടെയും ഒക്കെ ഏറ്റവും വലിയ പ്രദർശനവും മേളയുമാണ് ഇവിടെ നടത്തുന്നത്. പ്രാദേശികവും അന്തർദേശീയവുമായ കരകൗശലവസ്തുക്കൾ, കൈത്തറികൾ, പാരമ്പര്യങ്ങൾ, സന്ദർശകർക്കായി നിരവധി പാചകരീതികൾ എന്നിവ ഉൾപ്പെടുന്നു. ഫെബ്രുവരി 23 വരെ സൂരജ്കുണ്ട് ക്രാഫ്റ്റ് മേള നീണ്ടുനിൽക്കും.

4. ഡൽഹി ട്യൂലിപ് ഫെസ്റ്റിവൽ

ഈ സീസണിൽ ഡൽഹി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ട്യൂലിപ് ഫെസ്റ്റിവൽ. ഈ വർഷം ഏകദേശം 5.5 ലക്ഷം ട്യൂലിപ് പൂക്കൾ പൂത്തുനിൽക്കുന്ന മനോഹരമയ കാഴ്ചകാണാം.
ന്യൂ ഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) ആണ് ഇത് സംഘടിപ്പിക്കുന്നത്. ശാന്തി പാത, ലോധി ഗാർഡൻ, തൽക്കത്തോറ ഗാർഡൻ, കൺവെൻഷൻ സെൻ്റർ, സർദാർ പട്ടേൽ മാർഗ്, വിൻഡ്‌സർ പ്ലേസ്, ഷേർഷാ സൂരി മാർഗ്, വൈസ് പ്രസിഡൻ്റിൻ്റെ ഹൗസ് റൗണ്ട് എബൗട്ട്, കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക്, മാണ്ഡി ഹൗസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഇറക്കുമതി ചെയ്ത ടുലിപ്സ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.

5. ബോഹോ ബസാർ

ഫ്ലീ മാർക്കറ്റുകളും അവിടുത്തെ അന്തരീക്ഷവും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ആറാമ് ബോഹോ ബസാർ സന്ദർശിക്കാം. ഫെബ്രുവരി 15-16 തിയതികളിലായി നടക്കുന്ന ബോഹോ ബസാർ ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെ നീണ്ടു നിൽക്കും. ബാൻഡുകൾ, വർക്ക് ഷോപ്പുകള്‍, പോപ്പപ്പ് ഷോ, ഫൂഡ് കൗണ്ടറുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+