Search
  • Follow NativePlanet
Share
» » പച്ചപ്പും പ്രകൃതിഭംഗിയും ആവശ്യത്തിലധികം! ഡല്‍ഹിയിലെ അഞ്ച് കിടിലൻ സ്ഥലങ്ങൾ

പച്ചപ്പും പ്രകൃതിഭംഗിയും ആവശ്യത്തിലധികം! ഡല്‍ഹിയിലെ അഞ്ച് കിടിലൻ സ്ഥലങ്ങൾ

ഡൽഹിയിൽ എന്നും എപ്പോഴും തിരക്കാണ്. പഴമയും പുതുമയും ചരിത്രവും സംസ്കാരവും ഇഴചേർന്നു കിടക്കുന്ന ഇവിടെ തിരക്കില്ലെങ്കിലേ അത്ഭുതമുള്ളൂ. നഗരം കാണാനെത്തുന്നവർ മുതൽ കച്ചവടക്കാരും ജോലിക്കാരും വാഹനങ്ങളും ഫാക്ടറികളും വാഹനങ്ങളും എല്ലാം ചേരുന്ന ബഹളമയത്തിൽ നിന്നും ഇടയ്ക്കെങ്കിലും ഒന്നു പുറത്തുകടക്കേണ്ടെ? നഗരത്തിനുള്ളിലെ പ്രകൃതിയോട് ചേർന്ന, പച്ചപ്പും സമാധാനവുമുള്ള ഇടങ്ങളിലേക്ക് ഒന്നുപോയാലോ...

ഡൽഹിയിലെ നഗരത്തിരക്കിനു നടുവിൽ അങ്ങനെയൊക്കെ ഇടങ്ങളുണ്ടോ എന്നല്ലേ ആലോചിക്കുന്നത്? സുസ്ഥിര യാത്രകൾ ആഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്. അവിശ്വസനീയമെന്ന് ചിലപ്പോൾ തോന്നുമെങ്കിലും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന, ഡൽഹിയിലെ പരിസ്ഥിതി സൗഹൃദ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം.

1. ഡൽഹി റിഡ്ജ്

ഡൽഹിയുടെ ഹരിത ശ്വാസകോശങ്ങളിലൊന്നാണ് ഡൽഹി റിഡ്ജ്. മരങ്ങളും കാടും കുന്നുകളും നിറഞ്ഞ, ജൈവവൈവിധ്യ ആവാസ കേന്ദ്രമായ ഡൽഹി റിഡ്ജ് നഗരത്തിന്‍റെ വടക്കുഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. ആവാസ വ്യവസ്ഥകളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും ഒക്കെ കൂട്ടമാണ് ഇത്. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത വിളിച്ചുപറയുന്ന ഡൽഹി റിഡ്ജ് മലിനീകരണത്തിനും നഗര വ്യാപനത്തിനും എതിരായ സന്ദേശമാണ് നല്കുന്നത്. സന്ദർശകർക്ക് പ്രകൃതി നടത്തം, പക്ഷി നിരീക്ഷണ പാതകൾ, പൈതൃക ടൂറുകൾ എന്നിവയിലൂടെ റിഡ്ജ് കാണാം.

2. ഡല്‍ഹി ഹാട്ട്

ഡൽഹിയിലെ തിരക്കേറിയ മറ്റു ഷോപ്പിങ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഡല്‍ഹി ഹാട്ട്. ഡൽഹിയുടെ സംസ്‌കാരവും സുസ്ഥിരമായ ഷോപ്പിംഗും ആസ്വദിക്കാൻ ഇതിലും പറ്റിയ മറ്റൊരിടം ഇല്ല. ഡൽഹിയിലെ ഓപ്പൺ എയർ മാർക്കറ്റ് ആയ ഡല്‍ഹി ഹാട്ട് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള കരകൗശലവസ്തുക്കൾ, പാചകരീതികൾ, പാരമ്പര്യങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന സ്ഥലമാണ്. പ്രാദേശിക കരകൗശല വിദഗ്ധരെയും സുസ്ഥിരമായ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്ന ഉത്പന്നങ്ങളാണ് ഇവിടെ ലഭിക്കുന്നത്.

3. ഓർഗാനിക് ഫാർമേഴ്സ് മാർക്കറ്റ്

ഡല്‍ഹിയില്‍ നിങ്ങൾ തിരയുന്നത് പ്രാദേശികമായി കൃഷി ചെയ്ത ജൈവ ഉത്പന്നങ്ങളാണെങ്കിൽ അതിനു പറ്റിയ ഇടം ഓർഗാനിക് ഫാർമേഴ്സ് മാർക്കറ്റ് ആണ്. സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെറുകിട കർഷകരെ പിന്തുണയ്ക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന കർഷക വിപണികൾ ആണ് ഇവിടെയുള്ളത്. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ ഇവിടെ ലഭിക്കും. സെലക്ട് സിറ്റിവാക്കിലെ പ്രശസ്തമായ സൺഡേ സോൾ സാന്‍റെ മുതൽ ദസ്‌കർ നേച്ചർ ബസാറിലെ കർഷകരുടെ മാർക്കറ്റ് വരെ ഇഷ്ടംപോലെ കടകൾ ഇവിടെയുണ്ട്.

Delhi-Market

4. സുന്ദർ നഴ്സറി

90 ഏക്കർ വിസ്തൃതിയുള്ള ഹെറിറ്റേജ് പാർക്ക് ആയ സുന്ദർ നഴ്സറി ഡൽഹിയിൽ ഹുമയൂണിന്‍റെ ശവകുടീരത്തിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഇവിടെ വ്യത്യസ്ചമായ ഒരു ആവാസ വ്യവസ്ഥയാണുള്ളത്. പൂന്തോട്ടങ്ങളും തണ്ണീർത്തടങ്ങളും 300-ലധികം വൃക്ഷ ഇനങ്ങളും ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള വൃക്ഷങ്ങളുടെ വൈവിധ്യമാർന്ന ശേഖരം,പൈതൃക സ്മാരകങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരം തുടങ്ങിയവ ഇവിടെയുണ്ട്. കുട്ടികളെയും കൂട്ടി ഒരു ഔട്ടിങ് പ്ലാൻ ചെയ്യാനും പറ്റിയ സ്ഥലമാണിത്.

5. ലോധി ഗാർഡൻസ്

ഡൽഹിയുടെ നഗരഹൃദയത്തിനു നടുവിലെ പച്ചപ്പ് നിറഞ്ഞ ലക്ഷ്യസ്ഥാനമാണ് ലോധി ഗാർഡൻസ്. പുരാതന ശവകുടീരങ്ങൾ, പ്രകൃതിരമണീയമായ നടപ്പാതകൾ എന്നിവയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിൻ ലുറ്റിയൻസ് രൂപകല്പന ചെയ്ത ഈ ഉദ്യാനത്തിൽ സമ്പന്നമായ ജൈവവൈവിധ്യം കാണാം. തിരക്കേറിയ ഡൽഹിക്ക് നടുവിൽ ആശ്വാസം തേടുന്നവർക്ക് പറ്റിയ സ്ഥലമാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+