ഡൽഹിയിൽ പോയാൽ എന്തൊക്കെ കാണണം എന്ന് നമുക്കാരും പറഞ്ഞതരേണ്ട. പാർലമെന്‍റ് മന്ദിരം മുതൽ കുത്തബ് മിനാറും ലോട്ടസം ടെംപിളും ചെങ്കോട്ടയും ഇന്ത്യാ ഗേറ്റും അടക്കം നിരവധി ഇടങ്ങൾ. യാത്രകൾ എവിടെ നിന്നാരംഭിക്കണം എന്ന ഒരു സംശയമേ നിങ്ങൾക്കുണ്ടാവുകയുള്ളൂ. എന്നാൽ ഇപ്പോൾ നിങ്ങൾ ഡൽഹിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ മറ്റൊരു മനോഹരമായ കാഴ്ച കൂടി നിങ്ങളെ കാത്തിരിക്കുന്നു. അതാണ് ഡൽഹി ട്യൂലിപ് ഫെസ്റ്റിവൽ.
വസന്ത കാലത്തിന്‍റെ വരവറിയിച്ച് നടക്കുന്ന ഡൽഹി ട്യൂലിപ് ഫെസ്റ്റിവലിന്‍റെ രണ്ടാം എഡിഷനാണ് ഈ വർഷം നടക്കുന്നത്. ന്യൂ ഡൽഹി മുന്‍സിപ്പൽ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ പൂത്ത നിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ് കാത്തിരിക്കുന്നത്. കൊടും തണുപ്പിൽ നിന്നും ജീവൻ വച്ചുവരുന്ന ഡൽഹിൽ ഇതിനോളം മനോഹര കാഴ്ച ഈ അടുത്തൊന്നും ഇനി കാണാൻ കിട്ടില്ല.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പൂത്തു നിൽക്കുന്ന ഇരുപതിനായിരത്തോളം ട്യൂലിപ് പൂക്കളാണ് ഡൽഹി ട്യൂലിപ് ഫെസ്റ്റിവലിൽ നിങ്ങൾക്ക് കാണാനാകുന്നത്. ശാന്തി പതിൽ മാത്രം 80,000 ഓളം ട്യൂലിപ് പുഷ്പങ്ങൾ കാണം. സ്വന്തം വാഹനത്തിൽ വരുന്നവര്‍ക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്നത് ഡൽഹിയിലെ ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് സുഡാൻ എംബസിയിലെ ട്യൂലിപ് ഫെസ്റ്റിവൽ ഗാർഡനിൽ ആണ്. ബസിനും മെട്രോയ്ക്കും ഇവിടേക്ക് വരാം.
ഇത് കൂടാതെ മെട്രോയെ മാത്രം ആശ്രയിക്കുന്നവർക്ക് വയലറ്റ് ലൈനിലെ ലോക് കല്യാൺ മാർഗാണ് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ. അവിടെ നിന്ന് ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുക്കുകയോ അല്ലെങ്കിൽ ശാന്തി പാതയിലേക്ക് കുറച്ച്ദൂരം നടക്കാം. ഇനി ബസിലാണ് നിങ്ങൾ വരുന്നതെങ്കിൽ ചാണക്യപുരിയിലേക്ക് ഒരു ബസ് എടുത്ത് അടുത്തുള്ള ബസ് സ്റ്റോപ്പായ ലോക് കല്യാൺ മാർഗിൽ ഇറങ്ങാം.
ട്യൂിപ് ഫെസ്റ്റിവലിന് ഉപയോഗിച്ചിരിക്കുന്ന പൂക്കളിൽ ഭൂരിാഗവും ട്യൂലിപിന്‍റെ നാടായ നെതർലന്‍ഡിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ആംസ്റ്റർഡാം ട്യൂലിപ് ഫെസ്റ്റിവലിന്‍റെ ഒരു ചെറിയ അംശം ഇവിടെ നിങ്ങൾക്ക് കാണാം. ശാന്തിപഥിൽ ഇതുസംബന്ധിച്ച ബാനറുകളും ഒരുക്കിയിട്ടുണ്ട്.
ട്യൂലിപ് മാത്രം കണ്ടുമടങ്ങേണ്ട
ട്യൂലിപ് പുഷ്പങ്ങളുടെ വർണ്ണമനോഹരമായ കാഴ്ചകൾക്കൊപ്പം ഫോട്ടോ ഗ്രഫി മത്സരം അടക്കമുള്ളവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ നടക്കുന്ന ഇടങ്ങളിലേക്ക് ഗൈഡഡ് ട്യൂലിപ് വാക്കുകൾ. ട്യൂലിപിന്‍റെ ഭംഗി ക്യാൻവാസിൽ പകർത്താൻ സാധിക്കുന്ന പെയിന്‍റിങ് മത്സരങ്ങൾ, ഫോട്ടോഗ്രഫി മത്സരങ്ങൾ എന്നിവ കൂടാതെ മ്യൂസിക്കൽ പെർഫോമന്‍സുകളും ഇവിടെ നടക്കും.
ഡല്‍ഹി ട്യൂലിപ് ഫെസ്റ്റിവൽ സമയം
ഫെബ്രുവരി 21 വരെയാണ് ഡല്‍ഹി ട്യൂലിപ് ഫെസ്റ്റിവൽ നടക്കുന്നത്. രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയാണ് സന്ദർശിക്കാനുള്ള സമയം. പ്രവേശനം സൗജന്യമാണെങ്കിലും NDMC ഔദ്യോഗിക വെബ്സൈറ്റിൽ കയറി നിങ്ങൾ ബുക്കിങ് നടത്തേണ്ടതുണ്ട്.
ഡൽഹി വരെ പോകാൻ പറ്റില്ലേ??ട്യൂലിപ് പുഷ്പങ്ങൾ കാണാൻ ഇപ്പോഴാണെങ്കിൽ ഊട്ടിയിൽ പോയാൽ മതി. ഊട്ടി പുഷ്പമേള പ്രദർശനം ലക്ഷ്യം വെച്ച് വളർത്തിയ ട്യൂലിപ് പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലെ പ്രധാന കാഴ്ച. വിവിധ നിറങ്ങളിലായി ഇരുന്നൂറോളം ട്യൂലിപ് ചെടികളാണ് ഇവിടെയുള്ളത്. കാശ്മീരിലെ ശ്രീനഗർ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനും ട്യൂലിപ് പുഷ്പങ്ങൾക്ക് പ്രസിദ്ധമാണ്. ഈ വർഷം മാർച്ച് 19 മുതൽ ഏപ്രിൽ 20 വരെയാണ് കാശ്മീര്‍ ട്യൂലിപ് ഫെസ്റ്റിവൽ നടക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












