Search
  • Follow NativePlanet
Share
» »ദീപാവലി 2022: രാമന്‍റെ മടങ്ങി വരവ് മുതൽ നരകാസുരന്‍റെ അന്ത്യം വരെ.. വ്യത്യസ്തമായ ദീപാവലി ആഘോഷങ്ങൾ

ദീപാവലി 2022: രാമന്‍റെ മടങ്ങി വരവ് മുതൽ നരകാസുരന്‍റെ അന്ത്യം വരെ.. വ്യത്യസ്തമായ ദീപാവലി ആഘോഷങ്ങൾ

ഇന്ത്യയിൽ ഏറ്റവും വ്യത്യസ്തമായി ദീപാവലി ആഘോഷിക്കുന്ന ചില നഗരങ്ങൾ പരിചയപ്പെടാം.

ദീപങ്ങളുടെ ആഘോഷമായ മറ്റൊരു ദീപാവലിക്കാലം അടുത്തെത്തിയിരിക്കുകയാണ്. നീണ്ട വാരാന്ത്യത്തിനൊടുവിലെത്തുന്ന ഈ വർഷത്തെ ദീപാവലി കാത്തിരുന്ന പല യാത്രകൾക്കുമുള്ള സമയം സഞ്ചാരികൾക്കു നല്കുന്നു. എങ്കിൽ ഇത്തവണത്തെ ദീപാവലി അവധി ദീപാവലിയിലെ തന്നെ വ്യത്യസ്തമായ ചില ആഘോഷങ്ങളും ചടങ്ങുകളും കാണുന്നതിനായി മാറ്റിവെച്ചാലോ? ഇന്ത്യയിൽ ഏറ്റവും വ്യത്യസ്തമായി ദീപാവലി ആഘോഷിക്കുന്ന ചില നഗരങ്ങൾ പരിചയപ്പെടാം.

ദീപാവലി

ദീപാവലി


തിൻമയുടെ മേൽ നന്മ നേടിയ വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. പരമ്പരാഗതമായി തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷം. ദിവാലിയെന്നും ദീപാവലിയെന്നുമെല്ലാം പേരുമാറിവരുന്ന ആഘോഷം ഇന്ത്യയിലൊട്ടാകെ നടത്താറുണ്ട്.
വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമായാണ് ചിലയിടങ്ങളിൽ ദീപാവലി ആഘോഷിക്കുന്നതെങ്കിൽ വേറേ ചിലയിടങ്ങളിൽ അത് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്‍റെ ആഘോഷമാണ്.

ദീപാവലി 2022

ദീപാവലി 2022

2022 ലെ ദീപാവലി ആഘോഷം ഒക്ടോബർ 24 തിങ്കളാഴ്ചയാണ് വരുന്നത്. സാധാരണയായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ദീപാവലിയുടേത്. ഒക്ടോബർ 21ന് ഗോവത്സ ദ്വാദശി, ഒക്ടോബർ 22ന് ധൻതേരാസ് , ഒക്ടോബർ 23ന് കാളി ചൗദാസ്, ഒക്ടോബർ 24ന് ഛോട്ടി ദീപാവലിയും ബഡി ദീപാവലിയും ഒക്ടോബർ 25ന് ഗോവർദ്ധൻ പൂജ എന്നിങ്ങനെയാണ് ദീപാവലി ആഘോഷങ്ങളുള്ളത്.

അയോധ്യയിലെ ദീപാവലി

അയോധ്യയിലെ ദീപാവലി

14 വർഷം നീണ്ടുനിന്ന വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് അയോധ്യയിലെ ദീപാവലി. ശ്രീരാമന്റെ ജന്മസ്ഥലമെന്ന നിലയിലും അദ്ദേഹത്തിന്റെ ബാല്യകാല സ്മരണകള്‍ ഉറങ്ങുന്ന ഇടമെന്ന നിലയിലും ഈ ആഘോഷത്തെ വളരെ പ്രാധാന്യത്തോടെയാണ് ഇവിടെയുള്ളവർ കണക്കാക്കുന്നത്. നഗരത്തിലെമ്പാടും ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയിച്ച് ശ്രീരാമന്റെ മടങ്ങിവരവിനെ ഇവിടുള്ളവർ ആഘോഷിക്കുന്നു. ദീപാവലി ആഘോഷത്തിൽ ഇന്ത്യയിലേറ്റവുമധികം ദീപം തെളിയുന്ന സ്ഥലം കൂടിയാണിത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇവിടുത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിക്കാറുണ്ട്.

പഞ്ചാബില ബന്ദി ചോർ ദിവസ്

പഞ്ചാബില ബന്ദി ചോർ ദിവസ്

വിശ്വാസങ്ങളല്ല, മറിച്ച് ചില ചരിത്രസംഭവങ്ങളാണ് പഞ്ചാബിലെ ദിപാവലി ആഘോഷത്തിന്‍റെ കാതൽ. തടവുകാരുടെ വിമോചന ദിനത്തെ അനുസ്മരിച്ച് പഞ്ചാബിലെ സിഖ് സമൂഹം ദീപാവലി ബന്ദി ചോർ ദിവസ് ആയി ആഘോഷിക്കുന്നു. സിക്ക മതത്തിലെ ആറാമത്തെ ഗുരുവും മറ്റ് 52 തടവുകാരും ഗ്വാളിയാർ ജയിലിൽ നിന്നും മോചിതരായ ദിവസമാണിതെന്നാണ് പറയപ്പെടുന്നത്. സിക്ക് മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം മറ്റൊരു പ്രത്യേകത കൂടി ദീപാവലിയ ദിവസത്തിനുണ്ട്. അവരുടെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമായ സുവർണ്ണക്ഷേത്രത്തിന്റെ അടിത്തറയിട്ട ദിവസം കൂടിയാണിത്. ഈ ദീപാവലിക്കാലത്ത് സുവർണ്ണക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ കാണാം.

PC:Laurentiu Morariu

പശ്ചിമ ബംഗാളിലെ കാളീ പൂജ

പശ്ചിമ ബംഗാളിലെ കാളീ പൂജ


നവരാത്രി പോലെ തന്നെ ഇവിടുത്തെ ദീപാവലി ആഘോഷങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. കാളി ദേവിയെ തന്നെയാണ് ഈ ദിവസം ഇവിടെ ആരാധിക്കുന്നത്. തിന്മയുടെ സംഹാരകായ കാളിയ്ക്കായി പ്രത്യേക പൂജകളും പ്രാർത്ഥനകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. കാളി പൂജ അഥവാ ശ്യാമ പൂജയാണ് ഇവിടുത്തെ ആഘോഷം. ഒറീസ്സ, ത്രിപുര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും കാളിപൂജ ആഘോഷിക്കുന്നു.

ഗോവ

ഗോവ


നരകാസുരന്റെ അന്ത്യം ആണ് ഗോവയിലെ ദീപാവലി ആഘോഷങ്ങൾക്കു പിന്നിലുള്ളത്. ഈ ദിവസം നരകാസുരന്റെ വലിയ രൂപങ്ങൾ ഇവിടെ കത്തിക്കാറുണ്ട്. ആരാണ് ഏറ്റവും വലിയ രൂപം തയ്യാറാക്കിയതെന്നു നോക്കുന്ന പ്രാദേശിക മത്സരങ്ങൾ ഗോവയിലെ ദീപാവലി പരിപാടികളുടെ ഭാഗമാണ്. ഇത്തവണ തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷമെന്നതിനാൽ വാരാന്ത്യം ഉൾപ്പെടുത്തി നിരവധി സഞ്ചാരികൾ ഗോവ യാത്രകൾ പ്ലാൻ ചെയ്തു കഴിഞ്ഞു.

വാരണാസി

വാരണാസി

വാരണാസിയെന്ന നഗരം മുഴുവൻ വീണ്ടും അലങ്കരിക്കപ്പെടുന്ന കാലമാണ് ദീപാവലി സമയം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ വലിയ ആഘോഷങ്ങൾ ഈ സമയത്ത് കാണാം. ചില വിശ്വാസങ്ങളനുസരിച്ച് ദീപാവലിയിൽ ദേവതമാർ ഗംഗാ നദിയിലെ പുണ്യജലത്തിൽ സ്നാനത്തിനായി ഇറങ്ങുമത്രെ. അതുകൊണ്ടുതന്നെ വാരണാസിയിലെ ഘാട്ടുകളെല്ലാം ഈ ദിവസങ്ങളിൽ പൂർണ്ണമായും മൺപാത്രങ്ങളാൽ അലങ്കരിക്കും. ഘാട്ടുകളിലേക്കുള്ള പ്രത്യേക ഘോഷയാത്രകളാണ് ഈ സമയത്തു കാണേണ്ട കാഴ്ച.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: celebrations diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+