Search
  • Follow NativePlanet
Share
» »മരുഭൂമിയുടെ സ്വപ്നം, സൗദിയുടെ പഞ്ചനക്ഷത്ര ട്രെയിൻ 'ഡ്രീം ഓഫ് ദ ഡെസേർട്ട്' 2025 ൽ

മരുഭൂമിയുടെ സ്വപ്നം, സൗദിയുടെ പഞ്ചനക്ഷത്ര ട്രെയിൻ 'ഡ്രീം ഓഫ് ദ ഡെസേർട്ട്' 2025 ൽ

കണ്ണെത്തുന്നിടത്തെല്ലാം നിറഞ്ഞു നിൽക്കുന്ന മണൽക്കൂമ്പാരങ്ങൾക്കും മരുഭൂമിക്കും നടുവിലൂടെ ഒരു ട്രെയിൻ യാത്ര എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതും പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള ഒരു ട്രെയിനിൽ മരുഭൂമി കടക്കുന്നത് ഒന്ന് ഓർത്തുനോക്കിക്കേ... ഇതൊക്കെ ഒരു സ്വപ്നം മാത്രമല്ലേ എന്നല്ലേ? ഒരിക്കലുമല്ല. മരുഭൂമിയിലൂടെ സൗദിയുടെ പഞ്ചനക്ഷത്ര ട്രെയിന്‍ കുതിക്കാൻ
ഇനി വലിയ കാത്തിരിപ്പില്ല.

സൗദിയിലെ ആദ്യത്തെ ആഢംബര ട്രെയിന്‌ ആണ്
ഡ്രീം ഓഫ് ദ ഡെസേർട്ട് എന്നു പേരിട്ടിരിക്കുന്ന ഈ ട്രെയിൻ 2025 ൽ ഓടിത്തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മരുഭൂമിക്ക് നടവിലൂടെ ലോകത്തിലെ ഏറ്റവും സുഖസൗകര്യങ്ങൾ ആസ്വദിച്ചുള്ള യാത്ര ഒരു പക്ഷേ, സൗദി അറേബ്യയ്ക്ക് മാത്രം നല്കാൻ കഴിയുന്ന ഒന്നായിരിക്കും. സൗദി ശൈലിയിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള രൂപത്തിലാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്.

 Dream Of The Desert Saudi Arabias Luxury Train

1,300 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര

ഡ്രീം ഓഫ് ദി ഡെസേർട്ട് പഞ്ചനക്ഷത്ര ട്രെയിൻ സൗദി അറേബ്യയിലെ മരുഭൂമിയിലൂടെയും നഗരങ്ങളിലൂടെയും ആണ് യാത്രക്കാരെ കൊണ്ടുപോവുക. 1,300 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര, സഞ്ചാരികൾക്ക് ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവങ്ങളാണ് നല്കുക എന്ന കാര്യത്തിൽ സംശയമില്ല. റിയാദിൽ നിന്ന് ആരംഭിച്ച് ഹെയിൽ വഴി ഖുറയ്യത്തിൽ സമാപിക്കും.സൗദിയുടെ ആഢംബര വിനോദസഞ്ചാരം വർധിപ്പിക്കുവാനും വിദേശ സഞ്ചാരികളെ ആകർഷിക്കുവാനുമാണ് പുതിയ ഈ സംരംഭം ലക്ഷ്യമിടുന്നത്.

യാത്രയിലുടനീളം എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന 40 ആഡംബര ക്യാബിനുകൾ ഡ്രീം ഓഫ് ദ ഡെസെര്‍ട്ട് ട്രെയിനിലുണ്ടാകും. എന്നാല്‍ ഒരു യാത്രയിൽ പരമാവധി 82 യാത്രക്കാരെ മാത്രമേ ഇതിന് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. പരമാവധി 300 കിലോമീറ്റർ വരെയാണ് ഇതിന്റെ വേഗത. 2024 അവസാനത്തോടെ ട്രെയിന്‍ റിസർവേഷൻ ആരംഭിക്കും. കൂടാതെ സൗദി അറേബ്യയിലുടനീളം റെയിൽ ശൃംഖല ക്രമേണ വികസിപ്പിക്കുകയും രാജ്യത്തിനുള്ളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും.

ഇറ്റാലിയൻ മൾട്ടി-ബ്രാൻഡ് കമ്പനിയായ ആഴ്‌സനാലെ ഗ്രൂപ്പ് ആണ് ഡ്രീം ഓഫ് ദ ഡെസേർട്ട് ട്രെയിൻ നിർമ്മിക്കുന്നതിന് സൗദി അറേബ്യയുമായി സഹകരിക്കുന്നത്. 200 മില്യൺ സൗദി റിയാൽ (ഏകദേശം 4,43,34,69,022 രൂപ) ചെലവിലാണ് ഇത് പൂർത്തിയാകുന്നത്.

ജപ്പാനിലെ ക്യൂഷുവിലെ സെവൻ സ്റ്റാർസ്, ലണ്ടനും വെനീസിനുമിടയിൽ ഓടുന്ന വെനീസ് സിംപ്ലോൺ-ഓറിയൻറ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ അങ്ങേയറ്റത്തെ ഗ്ലാമർ അനുകരിക്കുക എന്നതാണ് സൗദി അറേബ്യയുടെ ആദ്യ ആഡംബര ട്രെയിനിന് പിന്നിലെ ആശയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: saudi arabia train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+