എന്തൊക്കായാണ് ന്യൂ ഇയര്‍ പ്ലാനുകള്‍? പലരും ന്യൂ ഇയര്‍ എങ്ങനെ ആഘോഷിക്കണെന്നും എവിടെ അടിച്ചുപൊളിക്കണം എന്നുമുള്ള സംശയത്തിലായിരിക്കും... കയ്യില്‍ കുറച്ചു പണവും ദുബായിലേക്ക് പറക്കുവാന്‍ സമയവും ഉണ്ടെങ്കില്‍ ഇത്തവണത്തെ പുതുവര്‍ഷാഘോഷം ദുബായ് എക്സ്പോയിലാക്കാം. ഒരുപക്ഷേ, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ന്യൂ ഇയര്‍ ആഘോഷമായിരിക്കും ഇത്തവണത്തെ എക്സ്പോ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ദുബായ് എക്സ്പോ 2020 ന്യൂ ഇയര്‍ പാര്‍ട്ടിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
13 മണിക്കൂര്‍ ആഘോഷം
ആഘോഷത്തോടാഘോഷം!!
ആഘോഷത്തോടാഘോഷം തന്നെയായിരിക്കും ഇവിടെ കാണുവാന്‍ സാധിക്കുക. എക്‌സ്‌പോ 2020 ദുബായിൽ പുതുതായി തുറന്ന ഫെസ്റ്റിവൽ ഗാർഡൻ ഉണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഇരിപ്പിടങ്ങൾ, ഫുഡ് ട്രക്കുകൾ, കിയോസ്‌ക്കുകൾ, കാർട്ടുകൾ എന്നിങ്ങനെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു ദിവസം ഉല്ലസിച്ചു ചെലവഴിക്കാൻ അനുയോജ്യമായ ഒരു പെർഫോമിംഗ് സ്റ്റേജ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
ജൂബിലി പാർക്കിൽ രാത്രി 11.30 മുതൽ ഡിജെ ദിമിത്രി വേഗസ് പരിപാടി അവതരിപ്പിക്കും. ആർമിൻ വാൻ ബ്യൂറൻ പുലർച്ചെ 1:30 മുതൽ പരിപാടി ഏറ്റെടുക്കും!
വെടിക്കെട്ട് വേറെ
ഡിജെയും ആഘോഷങ്ങളും മാത്രമല്ല, ഗംഭീരമായ വെടിക്കെട്ട് പരിപാടികളും എക്സ്പോ ന്യൂ ഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അൽ വാസൽ പ്ലാസയിൽ അർദ്ധരാത്രി മുതൽ പുലർച്ചെ 3 വരെ നിങ്ങൾക്ക് രണ്ട് അതിശയകരമായ കരിമരുന്ന് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും. 70-ലധികം റെസ്‌റ്റോറന്റുകളും അന്താരാഷ്‌ട്ര ഷെഫുകൾ നൽകുന്ന 120 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളും ഭക്ഷണപ്രിയരെ സന്തോഷിപ്പിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വേദിയിൽ പ്രവേശിക്കുമ്പോൾ സൗജന്യ സമ്മാനവും ലഭിക്കും.



Click it and Unblock the Notifications












