മൂന്നാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഇരവികുളത്തെ ഇക്കോടൂറിസം പാക്കേജുകള്‍. മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്. ഇരവികുളത്തേക്കുറിച്ച് വായിക്കാം
ഹോട്ടല്‍ ബുക്കിംഗില്‍ 50% ലാഭം നേടാം
ഇരവികുളം യാത്ര
കേരള വനം വികസന കോര്‍പ്പറേഷന്‍ ആണ് ഇരവികുളത്തെ ഇക്കോ ടൂറിസം പാക്കേജുകള്‍ നടത്തുന്നത്. ഈ പാക്കേജില്‍ ഏറ്റവും ജനപ്രിയമായ ഒന്ന് മൂന്നാറില്‍ നിന്ന് ചിന്നാര്‍ വരെയുള്ള യാത്രയാണ്. വനം വകുപ്പിന്റെ ആഡംബര ഏ സി മിനിബസിലാണ് യാത്ര.
യാത്രയിലെ കാഴ്ചകള്‍
കെ എഫ് ഡി സി ഫ്‌ലവര്‍ഗാര്‍ഡന്‍, ടീ മ്യൂസിയം, രാജമല, ലക്കോം വെള്ളച്ചട്ടാം, മറയൂര്‍ ചന്ദന വനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നീ സ്ഥലങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍ കഴിയും.
നിരക്ക്
1200 രൂപയാണ് ഈ യാത്രയ്ക്ക് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. പരിചയ സമ്പന്നനായ ഗൈഡിന്റെ സഹായം, ഉച്ചഭക്ഷണം, മിനറല്‍ വാട്ടര്‍, ചായ, ലഘുഭക്ഷണം, പ്രവേശന ഫീസുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. യാത്രയ്ക്ക് താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 4865 208255
യാത്രയേക്കുറിച്ച് വിശദമായി
യാത്ര ആരംഭം
ആക്റ്റിവിറ്റികള്‍
Photo Courtesy: Jean-Pierre Dalbéra from Paris, France
ട്രെക്കിംഗ്
ഭക്ഷണ സമയം
Photo Courtesy: Arayilpdas at ml.wikipedia
ആനമുടി
Photo Courtesy: Arunguy2002
രാജമല
കുറിഞ്ഞി ട്രെയില്‍
ലക്കോം വെള്ളച്ചാട്ടം
താമസം
Photo Courtesy: VasuVR



Click it and Unblock the Notifications













