Search
  • Follow NativePlanet
Share
» »പെരുന്നാൾ ആഘോഷം പൊടിപൊടിക്കാം! ദുബായിൽ നിന്ന് അഞ്ച് മണിക്കൂർ യാത്ര, 8 രാജ്യങ്ങൾ, പ്ലാൻ ചെയ്യാം ഇങ്ങനെ

പെരുന്നാൾ ആഘോഷം പൊടിപൊടിക്കാം! ദുബായിൽ നിന്ന് അഞ്ച് മണിക്കൂർ യാത്ര, 8 രാജ്യങ്ങൾ, പ്ലാൻ ചെയ്യാം ഇങ്ങനെ

ബലിപ്പെരുന്നാൾ അടുത്തതോടെ എവിടേക്ക് യാത്ര പോകണമെന്ന ആലോചനയിലാണ് പ്രവാസികൾ. ഏകദേശം ഒരാഴ്ചയോളം പെരുന്നാൾ അവധി ഉള്ളതിനാൽ ജോലിക്കാർക്കും അവധിക്കാലം വരുന്നതോടെ കുട്ടികൾക്കും ഒരുപോലെ യാത്ര പോകുവാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ദീർഘയാത്രയില്ലാതെ, കുറഞ്ഞ ചെലവിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടങ്ങളാണ് കുടുംബമായി യാത്ര ചെയ്യുന്നവര്‍ തെരഞ്ഞെടുക്കുന്നത്.

ദുബായിൽ നിന്നും കുറഞ്ഞ ചെലവിൽ സന്ദർശിക്കുവാൻ കഴിയുന്ന ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്. കുട്ടികളിൽ കൗതുകമുണർത്തുന്ന, മുതിർന്നവർക്ക് ആസ്വദിക്കുവാനും പോക്കറ്റ് കാലിയാകില്ലെന്ന ആശ്വാസത്തിൽ യാത്ര ചെയ്യുവാനും സാധിക്കുന്ന, ദുബായിൽ നിന്നും പരമാവധി വെറും 4 മണിക്കൂർ യാത്രാ അകലത്തിൽ സ്ഥിതി ചെയ്യുന്ന കിടിലൻ പെരുന്നാൾ യാത്രാ ഇടങ്ങൾ പരിചയപ്പെടാം.

oman travel from Dubai

ഒമാൻ

ദുബായിൽ നിന്നും പെരുന്നാള്‍ യാത്ര പോകുവാൻ പറ്റിയ രാജ്യമാണ് ഒമാൻ. എളുപ്പത്തിൽ വെറും ഒരു മണിക്കൂർ വിമാനയാത്രയിൽ ഇവിടെ വരാം. നാലോ അഞ്ചോ ദിവസം ആഘോഷമായി ചെലവഴിക്കുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. മരുഭൂമിയുടെയും മലനിരകളുടെയും കാഴ്ചകളിലൂടെ ഹൈക്കിങും ട്രക്കിങ്ങും ഇവിടെ നടത്താം, സാഹസികത അന്വേഷിക്കുന്നവർക്കാണ് ഇവിടം കൂടുതൽ ആസ്വദിക്കാനാവുക. ബീച്ചുകളിലേക്കുള്ള യാത്രയാണ് ഇവിടെ ചെയ്യാനുള്ള മറ്റൊരു കാര്യം.

ജോർദാൻ

വെറും ഒന്നേമുക്കാൽ മണിക്കൂർ വിമാനയാത്ര ചെയ്താൽ ദുബായിൽ നിന്ന് ജോര്‍ധാനിലെത്താം. വ്യത്യസ്തങ്ങളായ കാഴ്ചകൾ ഒരുപാടുള്ള ഇവിടെ അതൊന്നും അത്രവേഗത്തിൽ കണ്ടുതീർക്കുവാനുമാകില്ല. ഡെഡ് സീ അഥവാ ചാവുകടൽ തന്നെയാണ് ജോർദാനിലെ ഏറ്റവും വലിയ ആകർഷണം. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമായ ഇത് സമുദ്രനിരപ്പില്‍ നിന്നും 422.83 മീറ്റർ താഴെയാണ് സ്ഥിതി ചെയ്യുന്നത്. പുരാതന നഗരമായ പെട്രയാണ് ഇവിടെ കാണണ്ട മറ്റൊരു കാഴ്ച.

ഈജിപ്ത്

പിരമിഡുകളുടെ നാടായ ഈജിപ്ത് യാത്ര ദുബായിലെ ആധുനികതയിൽ നിന്നും പതിറ്റാണ്ടുകൾ പിന്നിലേക്ക് പോകുന്ന യാത്രാനുഭവമാണ് നല്കുക. ചരിത്രത്തിലേക്കുള്ള കാഴ്ചകള്‍ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വരാം. പിരമിഡുകൾ, ചരിത്രക്കാഴ്ചകളൊരുക്കുന്ന മ്യൂസിയങ്ങൾ, പൗരാണികനഗരങ്ങൾ തുടങ്ങിയ കാഴ്ചകൾ ഇവിടെയുണ്ട്. ഇവിടുത്തെ മാർക്കറ്റുകളും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്നവയാണ്. നാല് മണിക്കൂറിൽ താഴെയാണ് ദുബായിൽ നിന്ന് ഈജിപ്തിലേക്കുള്ള വിമാനയാത്രാ സമയം.

Egypt Travel

അസെർബെയ്ജാൻ

ദുബായിൽ നിന്നും യൂറോപ്പിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ അസെർബെയ്ജാൻ തിരഞ്ഞെടുക്കാം. യൂറോപ്പും പശ്ചിമേഷ്യയും സംഗമിക്കുന്ന ഇടം കൂടിയാണിവിടം. ആധുനിക കാഴ്ചകളും ചരിത്രയിടങ്ങളും ചേര്‍ന്നു കിടക്കുന്ന ഈ രാജ്യം വളരെ പുരാതനമായ ഇടങ്ങളിലൊന്നാണ്. വൈവിധ്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നതെന്നാണ് അസെർബെയ്ജാൻ യാത്രയുടെ പ്രത്യേകത. ലോകത്തിലെ 11 വ്യത്യസ്ത കാലാവസ്ഥാ മേഖലകളിൽ 9 എണ്ണവും അവിടെ അനുഭവിക്കാം.
അസെർബെയ്ജാന്റെ തലസ്ഥാനമായ ബാകുവിലേക്ക് ദുബായിൽ നിന്നും വെറും മൂന്നു മണിക്കൂർ യാത്രയേയുള്ളൂ.

ശ്രീലങ്ക

കഴിഞ്ഞ കുറച്ചുകാലമായി മിഡിൽ ഈസ്റ്റിൽ നിന്നുള്ള സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായ രാജ്യമാണ് ശ്രീലങ്ക. വെറും നാലരമണിക്കൂറിൽ എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ നിരവധി ആളുകൾ ഇവിടേക്ക് വരുന്നു. ബീച്ചുകൾ, അതിശയകരമായ നിർമ്മിതികൾ, മലമേടുകൾ, തടാകങ്ങൾ തുടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്.

മാലദ്വീപ്

നാല് മണിക്കൂർ 45 മിനിറ്റിൽ ദുബായിൽ നിന്നും എത്തിച്ചേരുവാൻ സാധിക്കുന്ന മാലദ്വീപ് എല്ലാ സമയത്തും തിരക്കനുഭവപ്പെടുന്ന ലക്ഷ്യസ്ഥാനമാണ്. പെരുന്നാൾ യാത്രകളില്‍ മാലദ്വീപ് സ്ഥിരം ഇടംനേടാറുണ്ട്. ദുബായുടെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത മാലദ്വീപ് തീർത്തും ശാന്തമായ സ്ഥലമാണ്. കടലിനേട് ചേർന്നുള്ള വില്ലകളും അവിടുത്തെ താമസവും ആക്റ്റിവിറ്റികളും ചേരുന്നതാണ് മാലദ്വീപ് യാത്ര പാക്കേജുകൾ.

തുർക്കി

ദുബായിൽ നിന്നും അഞ്ച് മണിക്കൂർ യാത്രാസമയമുണ്ടെങ്കിലും മടുപ്പിക്കാത്ത യാത്രയും കാഴ്ചകളും നല്കുന്ന ഇടമാണ് തുർക്കി. ഒട്ടേറെ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും തുടക്കസ്ഥാനമെന്ന നിലയിൽ ലോകചരിത്രത്തിൽ തുർക്കിക്ക് വലിയ സ്ഥാനമുണ്ട്. ഇസ്താംബൂൾ കാഴ്ചകൾ, തുര്‍ക്കി ചായ, ടർക്കിഷ് ബാത്ത്, ബീച്ചുകൾ, ഭൂമിക്കടിയിലെ താമസസൗകര്യങ്ങൾ, ഹോട്ട എയർ ബലൂൺ സഫാരി തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

Turkey

ഗ്രീസ്

യുഎഇയില്‍ നിന്നും അഞ്ച് മണിക്കൂർ താഴെ യാത്ര മതി ഗ്രീസിലേക്ക്. ചരിത്രക്കാഴ്ചകൾ, ബീച്ചുകൾ, കടൽത്തീരങ്ങൾ, പരമ്പരാഗത നഗരങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. യാത്ര അല്പം ചെലവേറിയതായിരിക്കുമെങ്കിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനുള്ളത് ഇവിടെയുണ്ട്.

യുഎഇയിലെ പെരുന്നാൾ അവധി

യുഎഇയിൽ ഔദ്യോഗികമായി നാല് ദിവസത്തെ അവധിയാണ് ബലിപ്പെരുന്നാളിന് ലഭിക്കുന്നത്. മാസപ്പിറവി കാണുന്നതനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം. അതോടൊപ്പം വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തിയാൽ ആറ് ദിവസം അവധി കാണുമെന്നാണ് കണക്കാക്കുന്നത്. ഹിജ്റ കലണ്ടറിലെ ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയ്യതി മുതല്‍ 12-ാം തീയ്യതി വരെയാണ് ബലി പെരുന്നാള്‍ അവധി. മാസപ്പിറവി ജൂണ്‍ 18ന് ദൃശ്യമാവുമെന്നാണ് കരുതുന്നത്. കൃത്യമായ അവധി ദിവസങ്ങൾ ഇതിനുശേഷമേ അറിയുവാൻ സാധിക്കൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: uae travel world eid യാത്ര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+