Search
  • Follow NativePlanet
Share
» » യുഎഇയിൽ നിന്നുള്ളവർക്ക് യൂറോപ്പിനോട് പ്രിയം കുറയുന്നു, പെരുന്നാൾ ആഘോഷം ഈ രാജ്യങ്ങളിൽ

യുഎഇയിൽ നിന്നുള്ളവർക്ക് യൂറോപ്പിനോട് പ്രിയം കുറയുന്നു, പെരുന്നാൾ ആഘോഷം ഈ രാജ്യങ്ങളിൽ

യുഎഇയിൽ നിന്നുള്ള സഞ്ചാരികളുടെ ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ ഇപ്പോഴിതാ എമിറേറ്റ്സിൽ നിന്നുള്ള സഞ്ചാരികൾക്ക് ഷെങ്കൻ രാജ്യങ്ങളോടുള്ള താല്പര്യം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള യാത്രകളിലും യൂറോപ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവർ കുറവാണ്.

ഷെങ്കൻ വിസ ഇൻഫോ റിപ്പോർട്ട് അനുസരിച്ച് ഓൺലൈൻ ട്രാവൽ ഏജൻസികളും ഈ രംഗത്തെ വിദഗ്ദരും പറയുന്നത് യുഎഇയിൽ നിന്നുള്ള യാത്രക‌ൾ കിഴക്കൻ മേഖലയിൽ നിന്നുള്ള രാജ്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നു കിടക്കുന്ന രാജ്യങ്ങളുമാണ് അവധിക്കാല യാത്രകൾക്കായി തെര‍ഞ്ഞെടുക്കുന്നതെന്നാണ്. ഷെങ്കൻ വിസ ലഭിക്കുവാൻ മുൻപത്തേക്കാളഝികം കാത്തിരിപ്പ് വേണ്ടിവരുന്ന സമയത്താണിതെന്ന പ്രത്യേകതയുമുണ്ട്.

Schengen Visa Travel

''ക്വാർട്ടർ 2, ക്വാർട്ടർ 3 യാത്രകൾക്കുള്ള ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഭൂരിഭാഗവും ഏഷ്യ-പസഫിക് മേഖലയിലാണ്. ജപ്പാൻ, ചൈന, വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ ഇത് പ്രയോജനപ്പെടുത്തുന്നു. ''
സ്കൈസ്കാനറിലെ ഡെസ്റ്റിനേഷന് മാർക്കറ്റിംഗ് ഡയറക്ടർ മൈക്ക് ഫെർഗൂസൺ ഷെങ്കൻ വിസ ഇൻഫോയോട് പറഞ്ഞതായി ട്രാവൽ ആൻഡ് ലെഷർ റിപ്പോർട്ട് ചെയ്തു. എന്നാൽ ശ്രീലങ്കയും അൽബേനിയയും യാത്രാരംഗത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള രാജ്യമായി മാറുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം '' ഷെങ്കൻ രാജ്യങ്ങളിലെ വിസ പ്രശ്നം പരിഹരിക്കുന്നതിനും വിസ ലഭിക്കുന്ന കാലതാമസം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എംബസി നല്കുന്ന വാഗ്ദാനങ്ങൾ ഇവിടേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവരെ അകറ്റുമെന്നാണ്'' ദുബായ് ആസ്ഥാനമായുള്ള ആഡംബര യാത്രാ വിദഗ്ധൻ ഗസ്സാൻ അൽ ഖത്തീബ് മാധ്യമങ്ങളോട് പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ ഈ സമയം യൂറോപ്പിലേക്ക് പോകുവാൻ കഴിയുന്നത് നിലവിൽ വിസയുള്ളവര്‌‍ക്കാണ്. ഇപ്പോൾ സെപ്റ്റംബർ വരെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്തിരിക്കുന്നതിനാൽ ഇതിനിടയിൽ വരുന്ന അവധികളിൽ ഇവിടേക്കുള്ള യാത്രകൾ സാധ്യമായേക്കില്ല.

എന്നാൽ ഇപ്പോൾ ഷെങ്കൻ വിസയ്ക്കായി ആറു മാസം മുൻപേ തന്നെ അപേക്ഷിക്കുവാൻ കഴിയുന്നതിനാൽ യൂറോപ്പ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ യാത്രയുടെ ആറു മാസം മുൻവു തന്നെ വിസയ്ക്കായി അപേക്ഷിക്കാം. ഇങ്ങനെ ചെയ്താൽ സഞ്ചാരികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ തങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുവാനും സാധിക്കും.

ഷെങ്കൻ പരിധിയിൽ ഉൾപ്പെടുന്ന 26 യൂറോപ്യൻ രാജ്യങ്ങളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കുവാൻ അനുവദിക്കുന്ന രേഖയാണ് ഷെങ്കൻ വിസ. യൂറോപ്പ് വിസ എന്നും ഇതറിയപ്പെടുന്നു. യൂറോപ്പിനുള്ളിലെ രാജ്യങ്ങളിലെ അതിർത്തികളിൽ ചെക്കിങ് ഇല്ലാതെ കടക്കാം

ഷെങ്കൻ രാജ്യങ്ങൾ

ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങൾ. ഇത് കൂടാതെ, മൊണാകോ, സാന്മാറിനോ, വത്തിക്കാൻ എന്നീ സ്റ്റേറ്റുകൾ ഷെങ്കന്‍ ഏരിയ അംഗങ്ങൾ അല്ലെങ്കിലും ഷെങ്കൻ ഏരിയയുമായി അതിർത്തി തുറന്ന് നല്കിയിട്ടുണ്ട്.

ഇന്ത്യക്കാർക്ക് ഷെങ്കൻ വിസ എളുപ്പത്തിൽ ലഭിക്കുന്ന രാജ്യങ്ങൾ

ഇന്ത്യക്കാരുടെ ഷെങ്കൻ വിസ അപേക്ഷ തള്ളിക്കളയുന്നതിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലേക്ക് ഷെങ്കൻ വിസയ്ക്കായി അപേക്ഷിച്ചാൽ വിസ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതാ 2022 ൽ ഷെങ്കന്‍ വിസ അനുവദിച്ച രാജ്യങ്ങളുടെ വിവരങ്ങളനുസരിച്ച് ഇന്ത്യക്കാർക്ക് ഷെങ്കൻ വിസ ലഭിക്കുവാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങൾ

ഐസ്ലൻഡ്
ലിത്വാനിയ
ലാത്വിയ
സ്ലോവാക്യ
ഫിൻലൻഡ്
ലക്സംബർഗ്
പോളണ്ട്
സ്വിറ്റ്സർലൻഡ്
ഗ്രീസ്
ഇറ്റലി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+