Search
  • Follow NativePlanet
Share
» »മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍

മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍

മറഞ്ഞുകിടക്കുന്ന അത്ഭുതക്കാഴ്ചകള്‍ ഒട്ടേറെ സൂക്ഷിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ് അസർബെയ്ജാൻ.. ചരിത്രവും ആധുനികതയും ഒരേ രീതിയില്‍ സമ്മേളിക്കുന്ന ഈ നാട് കഴിഞ്ഞ കുറച്ചു നാളുകളായി മലയാളി യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. കിഴക്കൻ യൂറോപ്പിനും പടിഞ്ഞാറൻ ഏഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന അസർബെയ്ജാനെക്കുറിച്ചും എന്തൊക്കെ കാരണങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും നോക്കാം

അസർബെയ്ജാൻ അഥവാ തീയുടെ നാട്

അസർബെയ്ജാൻ അഥവാ തീയുടെ നാട്

തീയുടെ നാട് എന്നാണ് വളരെ പഴയകാലം മുതല്‍ തന്നെ അസർബെയ്ജാൻ അറിയപ്പെട്ടിരുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ജീവിച്ചിരുന്നവരും കൂടുതലും അഗ്നിയെ ആരാധിക്കുന്നവര്‍ ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. തീയാണ് തങ്ങളുടെ ദൈവമെന്ന് പ്രദേശവാസികൾ കരുതിയിരുന്നതിനാൽ അവർ അഗ്നിയെ ആരാധിച്ചു. "അസർ" എന്നാൽ തീ എന്നാണ് അര്‍ത്ഥം. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ചൂളകളിൽ പലതും അസർബൈജാനിൽ കാണപ്പെടുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.

PC:Leman

തീര്‍ത്തും പുരാതനം

തീര്‍ത്തും പുരാതനം

പുരാതന രാജ്യമെന്ന് വിശേഷിപ്പിക്കുമ്പോഴും അത് എത്രമാത്രം പഴയതാമെന്ന് ഓര്‍മ്മിക്കുവാന്‍ നമ്മള്‍ മറന്നുപോകാറുണ്ട്. അതിപുരാതനമാണ് ഈ രാജ്യമെന്ന് സ്ഥാപിക്കുന്ന പല തെളിവുകളും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. . 1.5 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള അസർബൈജാന്റെ ചില ഭാഗങ്ങളിൽ പുരാവസ്തു ഗവേഷകർ ഉപകരണങ്ങൾ കണ്ടെത്തി. ചരിത്രാതീതകാലത്തെ മനുഷ്യരുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന അസോഖ് ഗുഹ ഈ തെളിവുകളിലേക്ക് വെളിച്ചം വ‌ീശുന്ന സ്ഥലമാണ്. യുറേഷ്യ മേഖലയിലെ ആദ്യകാല മനുഷ്യരുടെ കൂട്ടത്തിന്റെ ചരിത്രവുമായും ഈ പ്രദേശം ബന്ധപ്പെട്ടു കിടക്കുന്നു.

PC:man

11 കാലാവസ്ഥാ മേഖലകളിൽ 9 എണ്ണവും

11 കാലാവസ്ഥാ മേഖലകളിൽ 9 എണ്ണവും

നേരത്തെ പറഞ്ഞതുപോലെ തന്നെ വൈവിധ്യങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. കാലാവസ്ഥയില്‍ നിന്നുതന്നെ അത് ആരംഭിക്കുന്നു. മഴക്കാലവും മഞ്ഞുകാലവും വേനല്‍ക്കാലവും മാത്രം പരിചിതമായ നമ്മുടെ മുന്നിലേക്ക് വളരെ വൈവിധ്യമാർന്ന കാലാവസ്ഥാ ഭൂപ്രകൃതിയാണ് രാജ്യം തുറക്കുന്നത്. 11 കാലാവസ്ഥാ മേഖലകളിൽ 9 എണ്ണവും ഇവിടെയുണ്ട്. ഇവിടുത്തെ കാലാവസ്ഥ എല്ലായ്പ്പോഴും മികച്ചതാണ്. വർഷം മുഴുവനും നിങ്ങൾക്ക് യൂറോപ്യൻ വേനൽക്കാലം അനുഭവിക്കാൻ കഴിയുകയും ചെയ്യും. ഉയരത്തിലുള്ള കോക്കസസ് പർവ്വതം, വിശാലമായ മരുഭൂമികൾ, പച്ച പുൽമേടുകൾ, നീണ്ട തീരപ്രദേശങ്ങൾ എന്നിവയെല്ലാം അസർബൈജാനില്‍ കാണാം.

PC:Akram Huseyn

27 മീറ്റര്‍ താഴെ

27 മീറ്റര്‍ താഴെ

അസർബെയ്ജാന്‍റെ തലസ്ഥാനമായ ബാകു ചരിത്രാതീക കാലം മുതല്‍ പ്രസിദ്ധമായ നാടാണ്. സില്‍ക്ക് റൂട്ടിലെ തിരക്കേറിയ ഇടമായി ചരിത്രത്തില്‍ ബാകുവിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടം യഥാര്‍ത്ഥത്തില്‍ സമുദ്രനിരപ്പില്‍ നിന്നും 28 മീറ്റർ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തെ ഏറ്റവും താഴ്ന്ന രാജ്യ തലസ്ഥാനമാക്കി ബാക്കുവിനെ മാറ്റുന്നു.
കടകൾ, റെസ്റ്റോറന്റുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയ്ക്കിടയിൽ മനുഷ്യനിർമിത ജലപാത കടന്നുപോകുന്ന ലിറ്റിൽ വെനീസ് എന്നറിയപ്പെടുന്ന ഒരിടവും ഇവിടെ കാണാം.

PC:Orxan Musayev

അഗ്നിപര്‍വ്വതങ്ങളുടെ നാട്

അഗ്നിപര്‍വ്വതങ്ങളുടെ നാട്

അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയാണ് അസർബെയ്ജാന്‍റേത്. തീയുടെ നാട് എന്നതുപോലെ തന്നെ അഗ്നിപര്‍വ്വതങ്ങളുടെയും നാടാണിത്. 350 അഗ്നി പര്‍വ്വതങ്ങള്‍ ഈ കൊച്ചുരാജ്യത്തുണ്ട്. സാധാരണ അഗ്നി പര്‍വ്വതങ്ങളല്ല, ചെളി അഗ്നിപര്‍വ്വതങ്ങളാണ് (mud volcanoes) ഇവിടെയുള്ളത്. ലോകത്തില്‍ ഇത്തരത്തില്‍ ഏറ്റവം അഗ്നി പര്‍വ്വതങ്ങളുള്ള സ്ഥലവും ഇത് തന്നെയാണ് ഇതില്‍ ചിലത്20 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണ് യഥാര്‍ത്ഥത്തില്‍ ഓസ്ട്രിയയുടെ വലിപ്പം മാത്രമേ അസർബെയ്ജാനുമുള്ളൂ.

PC:Orkhan Farmanli

 ഇന്നും ഇന്നലെകളും സമ്മേളിക്കുന്ന ഇടം

ഇന്നും ഇന്നലെകളും സമ്മേളിക്കുന്ന ഇടം

റഷ്യ, ഇറാൻ, അർമേനിയ, ജോർജിയ, കാസ്പിയൻ കടൽ എന്നിവയ്ക്കിടയില്‍ കുടുങ്ങി കിടക്കുന്ന രാജ്യമാണ് അസർബെയ്ജാൻ. ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന അഗ്നി ക്ഷേത്രങ്ങളാണ് അസർബെയ്ജാനെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന്. ചരിത്രത്തിന് പുറമേ, സംസ്കാരം, ഭക്ഷണം, കലാരംഗം എന്നിങ്ങനെ എല്ലായിടത്തും പഴമയുടെയും പുതുമയുടെയും ചേര്‍ന്നു നില്‍ക്കുന്ന ഒരംശം ഇവിടെ കാണാം.

PC:ilkin Babayev

വൈരുദ്ധ്യങ്ങളുടെ നാട്

വൈരുദ്ധ്യങ്ങളുടെ നാട്

വൈവിധ്യങ്ങളാണ് ഈ നാടിനെ സവിശേഷമാക്കുന്നത്. വൈരുദ്ധ്യങ്ങളിലെ ഒരു സമന്വയം ഇവിടെ കാണാം. തീര്‍ത്തും നാഗരികമായ ഇടങ്ങളും അത്രത്തോളം ഗ്രാമീണമായ സ്ഥലങ്ങളും ഇവിടെയുണ്ട്. യൂറോപ്യൻ സ്വാധീനങ്ങൾ പശ്ചിമേഷ്യൻ അഭിരുചികളുമായി കൂട്ടിമുട്ടുന്ന ഇടമാണിത്. തടാകങ്ങളും ആകാശംമുട്ടുന്ന പര്‍വ്വതങ്ങളുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

PC:Rafa Mekhraliev

അസർബെയ്ജാനും ചായയും

അസർബെയ്ജാനും ചായയും

ജീവിതത്തിലും സമൂഹത്തിലും ചായയ്ക്ക് വളരെ പ്രാധാന്യം കല്പിക്കുന്നവരാണ് ഇവിടെയുള്ളവ, ഇവിടുത്തെ ഏറ്റവും പ്രശസ്തമായ പാനീയവും ചായ തന്നെയാണ്. രാജ്യത്തിന്റെ ഭക്ഷണ പാരമ്പര്യങ്ങളില്‍ വളരെ നേരത്തെ മുതല്‍ തന്നെ ചായ ഉള്‍പ്പെട്ടിട്ടുണ്ട്. ജാമിനൊപ്പം ചായ കുടിക്കുകയും നാരങ്ങ, പുതിന അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് രുചിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ബാക്കുവിലെയും അസർബൈജാനിലെ മറ്റ് ഭാഗങ്ങളിലെയും പ്രാദേശിക ചായക്കടകളിൽ നിന്നും ഇവിടുത്തെ ചായ അനുഭവവം സ്വന്തമാക്കാം.

PC:Lala Azizli

കുഞ്ഞന്‍ പുസ്തകങ്ങള്‍ക്കായി ഒരു മ്യൂസിയം

കുഞ്ഞന്‍ പുസ്തകങ്ങള്‍ക്കായി ഒരു മ്യൂസിയം

മിനിയേച്ചര്‍ പുസ്തകങ്ങള്‍ക്കു മാത്രമായി ഒരു മ്യൂസിയവും അസര്‍ബൈജാനില്‍ കാണാം. ബാക്കുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ മ്യൂസിയമായ ഇവിടെ 5,500 ഓളം ഇത്തരത്തിലുള്ള കുഞ്ഞന്‍ പുസ്തകങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. പുഷ്കിൻ, ഗോഗിൻ തുടങ്ങിയ രചയിതാക്കളുടെ പുസ്തകങ്ങളുടെ ചെറു പതിപ്പുകളും ഇവിടെ കാണാം.
പതിനേഴാം നൂറ്റാണ്ടിലെ ഖുർആനിന്റെ പകർപ്പാണ് ഏറ്റവും പഴയത്. ഭൂതക്കണ്ണാടി ഉപയോഗിച്ച് മാത്രം വായിക്കാൻ കഴിയുന്ന ഒരു പുസ്തകമുണ്ട്.

PC:Gulustan

കാർപെറ്റ് മ്യൂസിയം

കാർപെറ്റ് മ്യൂസിയം

ഇവിടുത്തെ കാർപെറ്റ് മ്യൂസിയം ഏറെ പ്രസിദ്ധമാണ്. ബാക്കുവിന്റെ കടൽത്തീരത്ത്, ഒരു ഭീമാകാരമായ ചുരുട്ടിയ പരവതാനി പോലെയുള്ള രൂപത്തിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരവതാനികളെയും അവയുടെ ചരിത്രത്തെയുമെല്ലാം അറിയുവാനും മനസ്സിലാക്കുവാനും സാധിക്കും. പരവതാനി നെയ്ത്ത് പ്രദർശനങ്ങളും ഇതിനുള്ളിലുണ്ട്. 2014-ല്‍ ആണിത് തുറന്ന് നല്കിയത്.

PC:resident.az

പോക്കറ്റിലൊതുങ്ങുന്നത്

പോക്കറ്റിലൊതുങ്ങുന്നത്

നേരത്തെ പറഞ്ഞതുപോലെ ധാരാളം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന കാര്യം ചിലവ് കുറവ് തന്നെയാണ്. കുറഞ്ഞ തുകയില്‍ നിങ്ങളുടെ അന്താരാഷ്‌ട്ര അവധി ആഘോഷിക്കാന്‍ ഇവിടം അനുവദിക്കുന്നു. മാത്രമല്ല, മറ്റേതു യൂറോപ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നതിനേക്കാളും കുറഞ്ഞ ചിലവിലും ഇവിടം സന്ദര്‍ശിക്കുവാന്‍ കഴിയും. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ഇവിടെ ചുരുങ്ങിയ ചിലവേ ആകുന്നുള്ളൂ.

PC:Lloyd Alozie

ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍

ഒരാഴ്ച യാത്ര, ചിലവ് അന്‍പതിനായിരത്തില്‍ താഴെ.. പോകാം ഈ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്ഒരാഴ്ച യാത്ര, ചിലവ് അന്‍പതിനായിരത്തില്‍ താഴെ.. പോകാം ഈ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X