Search
  • Follow NativePlanet
Share
» »വേളാങ്കണ്ണിയിലേക്ക് സ്ഥിരം ട്രെയിൻ.. ആഴ്ചയിൽ രണ്ട് യാത്ര.. സമയവും സ്റ്റോപ്പും വിശദമായി അറിയാം

വേളാങ്കണ്ണിയിലേക്ക് സ്ഥിരം ട്രെയിൻ.. ആഴ്ചയിൽ രണ്ട് യാത്ര.. സമയവും സ്റ്റോപ്പും വിശദമായി അറിയാം

യാത്രക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും ആവശ്യത്തിനുമൊടുവിൽ ഇന്ത്യന്‍ റെയിൽവേ എറണാകുളം-വേളാങ്കണ്ണി-എറണാകുളം റൂട്ടിൽ ദ്വൈവാര എക്സ്പ്രസ് ട്രെയിൻ (16361 / 16362 Ernakulam - Velankanni-Ernakulam) അനുവദിച്ചിരിക്കുകയാണല്ലോ. സെപ്റ്റംബർ 25 തിങ്കളാഴ്ച മുതൽ ഈ ട്രെയിൻ സർവീസ് ആരംഭിക്കും. തിങ്കൾ, ശനി ദിവസങ്ങളിൽ എറണാകുളത്തു നിന്നും ചൊവ്വ, ഞായർ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ നിന്നും സർവീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂൾ.

എറണാകുളത്തു നിന്നും തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.45ന് വേളാങ്കണ്ണിയിലെത്തും. 16 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. മടക്ക യാത്രയില്‍ ചൊവ്വ, ഞായർ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ നിന്ന് വൈകിട്ട് 6.40ന് യാത്ര തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.40ന് എറണാകുളം ജങ്ഷനിൽ എത്തും. 17 മണിക്കൂറാണ് യാത്രാ സമയം.

Ernakulam- Velankanni Bi-Weekly Express

PC:JK/ Unsplash

കൊല്ലം-പുനലൂർ- ചെങ്കോട്ട വഴി സർവീസ് നടത്തുന്ന ഈ ട്രെയിൻ
വേളാങ്കണ്ണി തീർത്ഥാടകർക്കു മാത്രമല്ല,ശിവകാശി, വിരുദനഗർ,തിരുവാവൂർ, നാഗപട്ടിണം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കുന്നു. എറണാകുളം-വേളാങ്കണ്ണി-എറണാകുളം
ദ്വൈവാര എക്സ്പ്രസ് ട്രെയിൻ സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.

ഒരു എസി ടു ടയർ കോച്ച്, 2 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പർ ക്ലാസ്, 2 ജനറൽ സെക്കൻഡ് ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിൻ 16361

എറണാകുളം 1.00 pm
കോട്ടയം - 2.00 pm
ചങ്ങനാശ്ശേരി - 2.22 pm
തിരുവല്ല- 2.32 pm
ചെങ്ങന്നൂർ - 2.43 pm
കായംകുളം 3.08 pm
കൊല്ലം - 4.30 pm
കൊട്ടാരക്കര- 5.12 pm
പുനലൂർ -5.40 pm
ചെങ്കോട്ടെ -7.55 pm
രാജപാളയം -9.25 pm
ശിവകാശി -9.55 pm
വിരുദ്നഗർ -10.28 pm
അരുപ്പുകോട്ടെ -10.48 pm
കാരെക്കുടി -12.50 am
അരൺതാങ്കി -1.23 am
പട്ടുകോട്ടെ -2.10 am
തിരുതുറെപൂണ്ടി -3.00 am
തിരുവാരൂർ -3.40 am
നാഗപട്ടിണം - 4.40 am
വേളാങ്കണ്ണി - 5.45 am.

train

വേളാങ്കണ്ണി-എറണാകുളം ദ്വൈവാര എക്സ്പ്രസ് ട്രെയിൻ 16362

വേളാങ്കണ്ണി - 6.40 pm
നാഗപട്ടിണം -6.55 pm
തിരുവാരൂർ -7.50 pm
തിരുതുറെപൂണ്ടി - 8.32 pm
പട്ടുകോട്ടെ - 9.25 pm
കാരെക്കുടി -11.00 pm
അരുപ്പുകോട്ടെ- 1.18 am
വിരുദ്നഗർ-1.58 am
ശിവകാശി-2.38 am
രാജപാളയം -2.58 am
ചെങ്കോട്ടെ -4.15 am
പുനലൂർ -6.50 am
കൊട്ടാരക്കര - 7.18 am
കൊല്ലം -8.15 AM
കായംകുളം -9.04 am
ചെങ്ങന്നൂർ - 9.28 AM
തിരുവല്ല - 9.39 am
ചങ്ങനാശ്ശേരി - 9.49 am
കോട്ടയം -10.10
എറണാകുളം ജംങ്ഷൻ -11.40 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: velankanni irctc pilgrimage train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+