Search
  • Follow NativePlanet
Share
» »യാത്രകൾക്ക് മഴയൊരു തടസ്സമാവില്ല, ബാഗ് പാക്ക് ചെയ്തിറങ്ങാൻ നാല് ഇടങ്ങൾ...

യാത്രകൾക്ക് മഴയൊരു തടസ്സമാവില്ല, ബാഗ് പാക്ക് ചെയ്തിറങ്ങാൻ നാല് ഇടങ്ങൾ...

ചുറ്റും മഴയാണ്. ഇടയ്ക്ക് എപ്പോഴൊക്കെയോ തോർന്നു എന്നു തോന്നിപ്പിക്കുമെങ്കിലും നിർത്താതെ പെയ്തിറങ്ങുകയാണ് മഴ. പുറത്തിറങ്ങാൻ പോലും ഭയപ്പെടുത്തുന്ന രീതിയിലുള്ള മഴയും പ്രകൃതി ദുരന്തങ്ങളും ആകെ വലച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കർണ്ണാടക ഉൾപ്പെടെ പല സംസ്ഥാനങ്ങളും മഴക്കെടുതിയുടെ പിടിയിലാണ്. മഴയൊന്നു മാറിയിട്ടു വേണം യാത്ര പോകാൻ എന്നാണ് സഞ്ചാരികളുടെ കണക്ക്കൂട്ടൽ. എന്നാൽ ഇനി വരുന്ന മാസങ്ങളിലും മഴയാണ് കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ പ്രവചനം പറയുന്നത്.

എന്നാൽ നമ്മുടെ നാട്ടിൽ മൊത്തം മഴയാണെങ്കിലും കുറച്ചങ്ങോട്ട് പോയാൽ മഴയേ ഇല്ലെന്ന് കാണാം. മഴയിൽ നിന്ന് രക്ഷപെട്ട് അല്പം മെച്ചപ്പെട്ട കാലാവസ്ഥയിലേക്ക് ചൂടും തണുപ്പും ഒക്കെ ആസ്വദിച്ച് ഒരു യാത്ര പോയാലോ. ഇതാ നിലവിലെ സാഹചര്യത്തിൽ മഴയിൽ നിന്ന് മാറി പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ലേ ലഡാക്ക്

മഴക്കാലത്ത് പോലും വരണ്ട കാലാവസ്ഥയാണ് ലേ ലഡാക്ക് ഭാഗങ്ങളുടെ പ്രത്യേക. എന്നാല്‍ ഇപ്പോൾ കുളിരൊക്കെയുള്ള ഒന്നു യാത്ര പോയി വരാന് പറ്റിയ മൂഡിലാണ് ലഡാക്ക് നിങ്ങളെ വിളിക്കുന്നത്. മഴ ഒഴിവാക്കിയുള്ള യാത്രകൾക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ പറ്റിയ ഇടങ്ങളിലൊന്ന് ലഡാക്ക് തന്നെയാണ്. ഹിമാലയൻ പർവ്വത നിരകൾക്കും കാരക്കോറം റേഞ്ചിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ലഡാക്കിൽ പൊതുവേ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ലഡാക്കിൽ വിസ്മയിപ്പിക്കുന്ന ഒരുപാട് കാഴ്ചകൾ കാത്തിരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ഇവിടുത്തെ ഭൂപ്രകൃതി തന്നെയാണ്. മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള താഴ്വാരങ്ങളും കുന്നുകളും റോഡ് എന്നു വിളിക്കാൻ പറ്റാത്ത പാതകളും ലഡാക്കിലുണ്ട്. മലകൾക്കു മുകളിലെ ആശ്രമങ്ങൾ, അതിമനോഹരമായ കാഴ്ച നല്കുന്ന തടാകങ്ങൾ, നുബ്രാ വാലി, സാഹസിക വിനോദങ്ങൾ, സാംസ്കാരിക അനുഭവങ്ങൾ തുടങ്ങിയവ ലഡാക്കിന് മാത്രം നല്കുവാൻ കഴിയുന്ന സന്തോഷങ്ങളാണ്.

മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബു നിലവിൽ മഴയില്ലാത്ത പ്രദേശങ്ങളിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ള ലക്ഷ്യസ്ഥാനമാണ്. മൺസൂണിൽ നിന്നും ഒരു മാറ്റം തേടിയാണ് യാത്ര പോകുന്നതെങ്കിൽ ഇവിടം നിങ്ങൾക്ക് യോജിക്കും. ആരവല്ലി പർവ്വത നിരകളോട് ചേർന്നു കിടക്കുന്ന മൗണ്ട് അബുവിൽ പൊതുവേ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. സിരോഹി ജില്ലയുടെ ഭാഗമായ മൗണ്ട് അബു ഗുജറാത്ത് അതിർത്തിയോട് ചേർന്നാണുള്ളത്.

പ്രകൃതിഭംഗി കഴിഞ്ഞാൽ ജൈവന മത വിശ്വാസികളുടെ ആരാധനാസ്ഥലം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. ദിൽവാരാ ക്ഷേത്രം, നക്കി ലേക്ക്, ജൈനക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് മൗണ്ട് അബു കാണാൻ പറ്റിയ സമയമെങ്കിലും ഈ സീസണിലും ഇവിടേക്ക് വരാം.

ഉദയ്പൂർ

തടാകങ്ങളുടെ നാട് എന്നാണല്ലോ ഉദയ്പൂർ അറിയപ്പെടുന്നത്. മഴ ശല്യമാകാത്ത ഒരു കാലാവസ്ഥ അറിയണമെങ്കിൽ ഈ സമയത്തെ യാത്രകൾക്ക് ഉദയ്പൂർ തിരഞ്ഞെടുക്കാം. രാജ്യത്തെ മറ്റിടങ്ങളിലെ മൺസൂൺ സീസണുമായി താരതമ്യം ചെയ്താൽ ഇവിടെയാണ് കുറച്ചുകൂടി വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത്. പുരാതന നഗരങ്ങളിലൊന്നായ ഇവിടുത്തെ വനപ്രദേശങ്ങളും യാത്രയ്ക്ക് ഭംഗി കൂട്ടുന്നു. സിറ്റി പാലസ്, ലേക്ക് പാലസ്, ജഗമന്ദിർ, ഫത്തേ സാഗർ ലേക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ.

രാജസ്ഥാൻ

മഴക്കാലത്ത് നാട്ടിൽ നിൽക്കുവാൻ മടിയുള്ളവർക്ക് പോയി വരാൻ സാധിക്കുന്ന ഇടമാണ് രാജസ്ഥാൻ. പൊതുവേ വരണ്ട, ചൂടേറിയ കാലാവസ്ഥ നാട്ടിലെ മഴയിൽ നിന്നും നിങ്ങൾക്ക് ഒരു ആശ്വാസം നല്കും. കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്. സമ്പന്നമായ പൈതൃകം മനസ്സിലാക്കുവാൻ ജയ്പൂർ, ഉദയ്പൂർ എന്നിവിടങ്ങളും രാജസ്ഥാന്‍റെ പേരിലുള്ള രാജകീയത അറിയുവാൻ ജയ്സാൽമീറും ഉജയ്പൂരും ഒക്കെ ഇവിടെ സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: monsoon travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+